Actress
‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’, ഈയൊരു വിവരം മനസ്സിൽ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ കാണണം; മുന്നറിയിപ്പുമായി മഞ്ജു വാര്യർ
‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’, ഈയൊരു വിവരം മനസ്സിൽ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ കാണണം; മുന്നറിയിപ്പുമായി മഞ്ജു വാര്യർ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു സിനിമാ രംഗം വിട്ടത്. ക്യാമറയ്ക്ക് മുന്നിൽ പോലുമെത്താതെയാണ് ഏകദേശം പതിന്നാല് വർഷങ്ങളോളം മഞ്ജു മാറി നിന്നിത്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു.
എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്.
ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആഗസ്റ്റ് 23 ന് ആണ് തിയേറ്ററുകളിലെത്തുക. എഡിറ്റർ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.
എന്നാൽ ഇപ്പോഴിതാ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുടുംബപ്രേക്ഷകർക്ക് ഒരുമിച്ച് വന്ന് കാണാൻ പറ്റുന്നൊരു സിനിമയല്ലാ ഇതെന്നും പതിനെട്ട് വയസിന് മുകളിലുള്ള ആളുകൾക്ക് വേണ്ടിയുള്ള ചിത്രമാണെന്നും പറയുകയാണ് മഞ്ജു. തൻറെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
സാധാരമയായി എന്റെ സിനിമകൾ തിയേറ്ററിൽ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്സും പാരന്റ്സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേയ്ക്ക് വന്ന് എന്റെ സിനിമ കാണുന്നത്. എന്നാൽ ഈ സിനിമയ്ക്ക് അതിൽ നിന്ന് ഒരു വ്യത്യാസമായൊരു സ്വഭാവമുണ്ട്. ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.
തിയേറ്ററിൽ വന്ന് കാണുമ്പോൾ ഈയൊരു വിവരം മനസ്സിൽ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ, തിയേറ്ററിൽ വന്ന് കാണുകയും ആസ്വദിക്കുകയും വേണം.’ എന്നുമാണ് മഞ്ജു വാര്യർ വീഡിയോയിലൂടെ പറയുന്നത്. ‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’ എന്ന ക്യാപ്ഷനാണ് മഞ്ജു വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.
അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ നേര്, L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിലാെരുങ്ങുന്ന സിനിമ, എന്നിവയൊക്കെ തനിക്ക് വിഷമത്തോടെ വേണ്ടെന്ന് വെക്കേണ്ടി വന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു. നേരത്തെ തമിഴ് സിനിമകൾക്ക് വേണ്ടി ഡേറ്റ് കൊടുത്ത് പോയിരുന്നു. വളരെ നല്ല തമിഴ് സിനിമകൾ മൂന്നെണ്ണം തുടരെ വന്നു. അതിന്റെ കൂട്ടത്തിൽ എമ്പുരാൻ മാത്രമാണ് മലയാളത്തിൽ ചെയ്യാൻ സമയം കിട്ടിയത് എന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്.
മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴിൽ രജനീകാന്ത് ചിത്രം വേട്ടയാൻ, മിസ്റ്റർ എക്‌സ്, വിടുതലൈ പാർട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്.
ചിത്രത്തിൽ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മലയാളത്തിൽ എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. ഹിന്ദിയിൽ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
