Malayalam
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാൽ; മഞ്ജു വാര്യര്‍!
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാൽ; മഞ്ജു വാര്യര്‍!
By
.ലയാള സിനിമയുടെ എന്നത്തേയും താര ജോഡികളാണ് മോഹൻലാലും മഞ്ജു വാര്യരും.ഇന്നും അന്നും ഒരുമിച്ചെത്തി ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.മോഹൻലാലിനെ കുറിച്ച് ഇപ്പോൾ പറയുകയാണ് മഞ്ജുവാര്യർ.നടി മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിലും തമിഴിലുമായി ഒന്നിലധികം ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. തമിഴിലെ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായ അസുരന് റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. ധനുഷിന്റെ നായികയായി നടി അഭിനയിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന് വെട്രിമാരനാണ് ഒരുക്കിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് മഞ്ജു വാര്യരും മോഹന്‍ലാലും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്ന താരം തിരിച്ചെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. ഒടിയന് ശേഷം മരക്കാറിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വെട്രിമാരന്-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരനിലൂടെ തമിഴകത്തേക്ക് പ്രവേശിക്കുകയാണ് മഞ്ജു വാര്യര്‍. അസുരനെക്കുറിച്ച് വാചാലയാവുന്നതിനിടയിലാണ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകന് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം 8 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനര്‍ജിയും ചാമുമൊക്കെയാണ് അദ്ദേഹം ഒപ്പമുള്ളപ്പോള്‍ നമുക്ക് ലഭിക്കുക.
വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റില്‍ പുറത്തുനിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുക. ജ്യോതികയുമായുള്ള അടുപ്പത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. നേരത്തെയും തമിഴില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
manju warrier talk about mohanlal
