Connect with us

മഞ്ജു വാര്യർക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല. എന്റെ ഭർത്താവിന് കാൻസർ ആണെന്ന് ആരോ പറഞ്ഞ് അറിഞ്ഞ് വിളിച്ചു; വന്നപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു; സുബിയുടെ അമ്മ

Malayalam

മഞ്ജു വാര്യർക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല. എന്റെ ഭർത്താവിന് കാൻസർ ആണെന്ന് ആരോ പറഞ്ഞ് അറിഞ്ഞ് വിളിച്ചു; വന്നപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു; സുബിയുടെ അമ്മ

മഞ്ജു വാര്യർക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല. എന്റെ ഭർത്താവിന് കാൻസർ ആണെന്ന് ആരോ പറഞ്ഞ് അറിഞ്ഞ് വിളിച്ചു; വന്നപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു; സുബിയുടെ അമ്മ

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു.

നാൽപ്പത്തിരണ്ടുകാരിയായ സുബി കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റിയൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

ഇപ്പോഴിതാ സുബിയുടെ ഓർമ്മകൾ പങ്കുവെച്ച് താരത്തിന്റെ കുടുംബം പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ പരിപാടികൾക്ക് കൃത്യമായ പൈസ വാങ്ങാൻ സുബിയെ പഠിപ്പിച്ചത് രമേഷ് പിഷാരടിയാണെന്നാണ് കുടുംബം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സുബിയുടെ അമ്മയും സഹോദരനും സംസാരിച്ചത്.

അമൃത ടിവിയിൽ അടുത്തിടെ ‘ഓർമ്മയിൽ എന്നും’ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഡയാന സിൽവസ്റ്റർ പറഞ്ഞ ഒരു കാര്യമുണ്ട്. സിനിമാല എന്ന പരിപാടിയിൽ ഏറ്റവും കൂടുൽ പ്രതിഫലം വാങ്ങിക്കുന്നത് സുബിയാണ്. 10 വർഷം സിനിമാല ചെയ്തിട്ട് അവസാനം സുബി മേടിച്ചത് 2000 രൂപയാണ്. അതിൽ 200 രൂപ ടാക്സും കഴിച്ചിട്ട് 1800 രൂപ കിട്ടും. ഡ്രസ്സ് മേടിക്കണ്ടേ.

പതിനായിരം രൂപക്ക് വരെ സുബി ഗൾഫിൽ പോയി പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇങ്ങോട്ട് പോരുമ്പോൾ മേടിക്കുന്ന എന്തെങ്കിലും ഒരു സാധനത്തിന് വേണ്ടി അത് ചിലവഴിക്കേണ്ടി വരുമെന്നും അമ്മ പറയുന്നു. സുബിയ്ക്ക് കാശ് കിട്ടി തുടങ്ങിയ കാലഘട്ടത്തിലാണ് അവൾ പോയത്. കുട്ടിപ്പട്ടാളം എന്ന പരിപാടി തുടങ്ങിയതിൽ പിന്നെയാണ് അവൾ രക്ഷപ്പെടുന്നത്.

അതുവരെ കുറേപാസ്പോർട്ട് ഉണ്ടെന്ന് അല്ലാതെ വേറെ പ്രത്യേകിച്ച് കാര്യം ഉണ്ടായിരുന്നില്ല. കുട്ടിപ്പട്ടാളം തുടങ്ങി കഴിഞ്ഞപ്പോഴത്തേക്കും പിഷാരടി പറഞ്ഞു നിന്റെ റേഞ്ച് മാറി ഇനി നീ കാശ് കൂടുതൽ വാങ്ങിക്കണമെന്നും. പിഷാരടിയുടെ പരിപാടികൾ ചെയ്യുമ്പോൾ കൂടുതൽ പൈസ കൊടുത്ത് തുടങ്ങി.

പിഷാരടിയാണ് എന്നെ കണക്ക് പറഞ്ഞ് പൈസ മേടിക്കാൻ പഠിപ്പിച്ചതെന്ന് അവൾ തന്നെ പറയുമായിരുന്നു. അങ്ങനെയുള്ള പരിപാടികളൊക്കെ വന്ന് തുടങ്ങിയപ്പോഴേക്കും അവൾ പോയി. രമേശ് പിഷാരടി കലാകാരന്മാർക്ക് വലിയ വില കൊടുക്കുന്ന വ്യക്തിയാണ്. അടുത്തിടെ ഇവിടെ വന്ന ഒരാൾ ചോദിച്ചത് മമ്മൂട്ടിയും മോഹൻലാലും നിങ്ങൾക്ക് ഒന്നും തന്നില്ലേയെന്നായിരുന്നു.

മോഹൻലാലിനേയും മമ്മൂട്ടിയേയും സുബിക്ക് നല്ല രീതിയിൽ അറിയാം. അവർ തമ്മിൽ തമാശകൾ പറയാറുമുണ്ട്. അത്രയും ബന്ധങ്ങളുണ്ടെങ്കിലും അത് നമ്മൾ മുതലെടുക്കില്ല. സത്യൻ അന്തിക്കാടിന്റേത് ഒഴികെ എല്ലാ പ്രമുഖ സംവിധായകരുടേയും പടത്തിൽ അവൾ അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരും അഭിനയിക്കാൻ വിളിക്കും.

അത് അഭിനയിച്ച് പോരും അല്ലാതെ വീണ്ടും അതിന്റെ പുറകിൽ പോകുന്ന പരിപാടി സുബിക്ക് ഇല്ലെന്നും സുബിയുടെ അമ്മ പറയുന്നു. സുബിയുടെ മരണത്തിന് ശേഷം അങ്ങനെ ആരും വിളിക്കാറില്ല. പിഷാരടിയും ടിനി ടോമും വിളിക്കും. മഞ്ജു വാര്യറും വിളിച്ചിരുന്നു. അവർക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല. എന്റെ ഭർത്താവിന് കാൻസർ ആണെന്ന് ആരോ പറഞ്ഞ് അറിഞ്ഞ് വിളിക്കുകയാണ്.

അവർ വന്നപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു. പക്ഷെ ഉള്ള സ്നേഹം നിലനിർത്തുക എന്നല്ലാതെ നമ്മൾ ആരോടും സഹായം ചോദിക്കുന്നില്ല. മന്ത്രി പി രാജീവും ഇവിടെ വന്ന് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വിളിക്കേണ്ട ഒരു ആവശ്യം ഇതുവരെ വന്നിട്ടില്ല. ആവശ്യം വന്നാൽ വിളിക്കാമെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.

സുബിയുടെ മരണത്തിന് പിന്നാലെ സുബിയുടെ അമ്മയെപ്പോലെ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിയുണ്ട്. സുബിയുടെ ഭാവി വരനായിരുന്ന രാഹുൽ. അദ്ദേഹം സുബിയെ അവസാനമായി കാണാനെത്തിയ നിമിഷം ഇന്നും മലയാളികളുടെ മനസിലുണ്ട്. സുബിയുടെ ഓർമ്മ ദിവസത്തിൽ രാഹുൽ പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.

സുബിയുടെ കൂടെ യാത്ര ചെയ്തപ്പോൾ എടുത്ത ചിത്രങ്ങളും വീഡിയോസുമൊക്കെ കൂട്ടിച്ചേർത്തൊരു വീഡിയോയാണ് രാഹുൽ പോസ്റ്റ് ചെയ്തത്. ‘എന്റെ ജീവിതാഭിലാഷമെല്ലാം പങ്കുവെക്കുവാനായീ…’ എന്ന് തുടങ്ങുന്ന പാട്ടും രാഹുൽ ഇതിനൊപ്പം കൊടുത്തിരിക്കുകയാണ്. മരിക്കുന്നതിന് കുറച്ച് മുമ്പായി ആയിരുന്നു തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാൾ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ് വെളിപ്പെടുത്തുന്നത്.

താലി വരെ വാങ്ങിയിട്ട് എന്നെ കെട്ടണമെന്ന് പറഞ്ഞ് രാഹുൽ പുറകേ നടക്കുകയാണെന്നാണ് തമാശരൂപേണ സുബി പറഞ്ഞത്. തനിക്ക് സുബിയെ ഇഷ്ടമാണെന്ന് രാഹുലും സമ്മതിച്ചു. അങ്ങനെ സുബിയും രാഹുലും വൈകാതെ വിവാഹിതരായേക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് അസുഖബാധിതയായി സുബി ആശുപത്രിയിലാവുന്നത്. ഇക്കാര്യം പുറംലോകം അറിഞ്ഞത് പോലുമില്ല. നേരത്തെ കരൾരോഗമുണ്ടായിരുന്ന സുബിയ്ക്ക് മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ സ്ഥിതി വളരെ മോശമാവുകയായിരുന്നു.

കലാഭവനിൽ പരിപാടികളൊക്കെ ചെയ്ത് സ്റ്റേജ് പരിപാടികളുമായി തിരക്കുകളിലാണ് രാഹുൽ. വിവാഹം കഴിക്കണമെന്നൊന്നും ഇല്ലായിരുന്നു. അങ്ങനെ ഒരു ആഗ്രഹം തോന്നിയത് സുബിയെ കണ്ടപ്പോഴാണ്. ഇപ്പോൾ അവൾ ഇല്ല, ഇനി അങ്ങനൊരു ആഗ്രഹവും ഇല്ല. സുബിയുടെ ഓർമ്മകളുമായി കഴിയുകയാണ് രാഹുൽ. സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് ഇപ്പോൾ രാഹുലനുള്ളത്.

ഒപ്പം സുബിയുടെ അമ്മയുടെ കാര്യങ്ങൾ തിരക്കാറുമുണ്ട്. ഞങ്ങളൊരു കാനഡ ട്രിപ്പിൽ വെച്ചാണ് ഇഷ്ടത്തിലാവുന്നത്. സുബി അമ്മയെ വിളിച്ച് പറഞ്ഞു. എന്നാൽ പിന്നെ വൈകിക്കേണ്ടെന്ന് അമ്മ പറഞ്ഞു. സുബി എന്നെ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതലായി അമ്മ എന്നെ ഇഷ്ടപ്പെടുന്നു. മകൾ പോയെങ്കിലും ഒരു മോനെ കിട്ടി എന്നവർ പറഞ്ഞു. ഞാനും അങ്ങനെ തന്നെയാണ്.

അവർ അനുവദിച്ചാൽ ജീവിതകാലം മുഴുവൻ എനിക്ക് നോക്കണമെന്നുണ്ട്’. ‘തമാശയ്ക്കപ്പുറത്ത് സുബി ആത്മവിശ്വാസമുള്ളയാളായിരുന്നു. സ്വന്തം കുടുംബത്തെ നോക്കിയതിന്റെ ധൈര്യവും ആർജവവും എപ്പോഴും മുഖത്തുണ്ടായിരുന്നു.എന്റെ കുടുംബം ഞാൻ നോക്കും മറ്റാരെയും നോക്കാൻ ഞാൻ അനുവദിക്കില്ലെന്നായിരുന്നു സുബിക്ക്. പ്രൊഫഷണലായ സുബിയും വ്യക്തി ജീവിതത്തിലെ സുബിയും നല്ലതാണ്,’ എന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു.

സുബിയുടെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം. കാനഡയിൽ വച്ചാണ് ഈ രാഹുൽ എന്നെ കല്യാണം കഴിക്കാൻ പോവുകയാണെന്ന് സുബി പറഞ്ഞത്. അതിനെന്താ ആയിക്കോട്ടെ ഒരു കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞുവെന്നും അമ്മ പറഞ്ഞിരുന്നു. തന്റെ അമ്മയെ വിട്ടു പിരിയാൻ താൽപര്യമില്ലാത്തതിനാലാണ് വിവാഹത്തോട് പലപ്പോഴും താൽപര്യമില്ലാഞ്ഞതെന്ന് സുബി നേരത്തെ പറഞ്ഞിരുന്നു.

സുബിയ്ക്ക് കരൾ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാർഖണ്ഡിൽ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയിൽ പോകാൻ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്.’ ‘ആശുപത്രിയിലായിരിക്കുമ്പോഴും നല്ല ഓർമയോടെയാണ് സംസാരിച്ചത്.

ആദ്യം ആശുപത്രി റൂമിലായിരുന്നു. പിന്നീടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സുബിക്ക് കൊടുക്കാവുന്നതിന്റെ മാക്‌സിമം നല്ല ട്രീറ്റ്‌മെന്റ് ഞങ്ങൾ കൊടുത്തിട്ടുണ്ടായിരുന്നു. ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മൾ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാൻ സമ്മതം അറിയിച്ചതാണ്.

‘ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മൾ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാൻ സമ്മതം അറിയിച്ചതാണ്. സുബി എല്ലാ ആരാധകരേയും കെയർ ചെയ്യും. ഒരിക്കലും താൽപര്യമില്ലെന്ന് പറഞ്ഞ് പോകാറില്ല.’ ‘മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തിൽ സാമ്യതയുണ്ട്. അവർക്ക് രണ്ടുപേർക്കും സഹജീവി സ്‌നേഹമുണ്ട്. സുബി മരണവീടുകളിൽ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കാണാൻ കഴിയാത്ത് കൊണ്ട്. സുബിയേയും കൊണ്ട് ഏത് പ്രോഗ്രാമിനും പോകാം. ‘ഒരു ശല്യവുമില്ല എന്നും രാഹുൽ പറഞ്ഞിരുന്നു.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.
സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്‌റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു.

പിന്നാലെ കൊച്ചിൻ കലാഭവനിൽ ചേർന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു. സുബി സുരേഷിന്റെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് സുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

More in Malayalam

Trending

Recent

To Top