Actress
ശാലിനിക്കൊപ്പം ഒരുപാട് വര്‍ഷമായി ഞാന്‍ ടച്ചിലുണ്ട്. ഞങ്ങള്‍ മെസേജ് അയക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്; മഞ്ജു വാര്യര്‍
ശാലിനിക്കൊപ്പം ഒരുപാട് വര്‍ഷമായി ഞാന്‍ ടച്ചിലുണ്ട്. ഞങ്ങള്‍ മെസേജ് അയക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്; മഞ്ജു വാര്യര്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍.
നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.
സിനിമാ രംഗത്തേക്കുള്ള തിരിച്ച് വരവില്‍ മലയാളത്തിലേക്കാളും മിികച്ച കഥാപാത്രങ്ങള്‍ മഞ്ജുവിന് ലഭിച്ചത് തമിഴകത്ത് നിന്നാണ്. ആദ്യ ചിത്രം അസുരന്‍ മികച്ച വിജയം നേടി. നായകന്‍ ധനുഷിനെ പോലും വിസ്മയിപ്പിച്ച പ്രകടനമാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ കാഴ്ച വെച്ചത്. പ്രാദേശിക തമിഴ് ശൈലിയില്‍ നടി അനായാസം ഡയലോഗുകള്‍ പറഞ്ഞു. വര്‍ഷങ്ങളായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന നയന്‍താര, തൃഷ തുടങ്ങിയ നടിമാര്‍ പോലും സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാറില്ല.
എന്നാല്‍ മഞ്ജു ഈ രീതിക്ക് മാറ്റം വരുത്തി. സൂപ്പര്‍താരം അജിത്തിനൊപ്പമാണ് മഞ്ജു തന്റെ രണ്ടാമത്തെ തമിഴ് ചിത്രം തുനിവില്‍ അഭിനയിച്ചത്. കോടികള്‍ വാരിയ ചിത്രത്തില്‍ അസുരനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് നടി ചെയ്തത്. മഞ്ജുവിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷകളുള്ള തമിഴ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
തുനിവില്‍ അഭിനയിക്കവെ മഞ്ജുവും അജിത്തും സൗഹൃദത്തിലായിട്ടുണ്ട്. അജിത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നടി ബൈക്ക് വാങ്ങിയത്. അജിത്തിനെക്കുറിച്ചും ഭാര്യ ശാലിനിയെക്കുറിച്ചും മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സംസാരിക്കുമ്പോള്‍ അമ്മയെക്കുറിച്ചും ചേട്ടനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കും. ശാലിനിക്കൊപ്പം ഒരുപാട് വര്‍ഷമായി ഞാന്‍ ടച്ചിലുണ്ട്. ഞങ്ങള്‍ മെസേജ് അയക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.
ഷൂട്ടിംഗ് സമയത്താണ് അജിത്ത് സാറെ കാണാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെയെല്ലാം കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്നു. ചിലരെ പറ്റി സംസാരിക്കുമ്പോള്‍ അവര്‍ക്ക് നല്ലത് വരണമെന്ന് ആത്മാര്‍ത്ഥമായി നമ്മള്‍ ആഗ്രഹിക്കും. അങ്ങനെയുള്ളവരാണ് അജിത്ത് സാറും കുടുംബവുമെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി.
തുനിവിന്റെ പ്രൊമോഷന് സജീവമായി മഞ്ജു വാര്യര്‍ ഉണ്ടായിരുന്നു. എന്നാല്‍ അജിത്ത് വന്നില്ല. തന്റെ സിനിമകളുടെ പ്രൊമഷന് വര്‍ഷങ്ങളായി അജിത്ത് വരാറില്ല. സിനിമ കഴിഞ്ഞാല്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് അജിത്തിന് ഇഷ്ടം. പൊതുവേദികളില്‍ നിന്നും പരമാവധി മാറി നില്‍ക്കുന്ന താരമാണ് അജിത്ത്. വിവാഹം വരെ സിനിമാ രംഗത്ത് സജീവമായിരുന്ന ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുന്‍നിര നായിക നടിയായി മാറി.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയായതും സിനിമാ രംഗം വിട്ടതും. പിന്നീട് പൊതുവേദികളില്‍ ശാലിനിയെ അധികം കണ്ടിട്ടില്ല. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയുടെയും മക്കള്‍. മഞ്ജു വാര്യര്‍, ജ്യോതിക ഉള്‍പ്പെടെയുള്ള നടിമാര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായിട്ടില്ല. അടുത്തിടെയാണ് ശാലിനി സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയത്. അജിത്തിനെ പോലെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് ശാലിനിക്ക് താല്‍പര്യം. ശാലിനി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.
അതേസമയം, കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.
