Malayalam
പാചകമൊന്നും ചെയ്യാറില്ല, കോഴിക്കറി വെക്കാന്‍ പോലും എനിക്ക് അറിയില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകള്‍
പാചകമൊന്നും ചെയ്യാറില്ല, കോഴിക്കറി വെക്കാന്‍ പോലും എനിക്ക് അറിയില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകള്‍
മലയാളികള്‍ക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നില്‍ക്കുന്നതും. ശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍.
മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ ഫാന്‍സ് പേജുകളിലെല്ലാം ഈ വീഡിയോ പ്രചരിക്കുകയാണ്. തന്നെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച പുരുഷന്‍ ആര് എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.
ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യര്‍ മനസു തുറന്നത്. തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ തന്റെ അച്ഛന്‍ ആണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിങ്. അച്ഛന്റെ ചിത കത്തിക്കാുന്ന സീനൊക്കെ വളരെ വികാരപരമായിട്ടാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്.
എല്ലാവരുടെയും ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. താന്‍ പാചകമൊന്നും ചെയ്യാറില്ലെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിന്റെ ഭാഗമായി കോഴിമുട്ടയില്‍ പ്രിയപ്പെട്ടൊരാളുടെ മുഖം വരയ്ക്കാന്‍ മഞ്ജുവിനോട് അവതാരക ആവശ്യപ്പെട്ടിരുന്നു.
താന്‍ ഇതാണ് എപ്പോഴും വരയ്ക്കാറുള്ളതെന്ന് പറഞ്ഞ് ഒരു മുഖം നടി വരച്ചു. തന്റെ കുക്കിങ് മാത്രമല്ല വരയും മോശമാണെന്നും കോഴിക്കറി വെക്കാന്‍ പോലും തനിക്ക് അറിയില്ലെന്നും മഞ്ജു സൂചിപ്പിച്ചു. മഞ്ജു മുഖം വരച്ച മുട്ടകള്‍ കൈയില്‍ വെച്ച് കൊണ്ട് കൂടോത്രം ചെയ്യാമെന്ന് അവതാരക പറഞ്ഞപ്പോള്‍ അതിലൊന്നും തനിക്ക് വിശ്വാസമില്ലെന്നായിരുന്നു നടിയുടെ ഉത്തരം.
ഈ മുട്ട വീട്ടില്‍ കൊണ്ട് പോയി ഓംലെറ്റ് അടിച്ച് ഇഷ്ടമല്ലാത്ത ആള്‍ക്ക് കൊടുക്കണമെന്ന് ഇതിന് മറുപടിയായി അവതാരക പറഞ്ഞു. എന്നാല്‍ കൂടോത്രത്തിന്റെ ആവശ്യമൊന്നുമില്ലെന്നും അതിന് പകരം ഞാന്‍ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ മതിയെന്നും ചിരിച്ച് കൊണ്ട് മഞ്ജു പറയുന്നു.
ഇതിന് പിന്നാലെ ദിലീപ് കാവ്യയുടെ ഭക്ഷണത്തെ കുറിച്ച് പറയുന്ന കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ചിക്കന്‍ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ്. ഒരിക്കല്‍ അവളുണ്ടാക്കിയിട്ട് പാളിപ്പോയത് പൊങ്കല്‍ ആണ്. അതിന് ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഉപ്പ് കൂടുതലായിരുന്നു. അത് പിന്നെ ഞാന്‍ കഴിച്ചു. ഇല്ലെങ്കില്‍ നാളെ ഈ പൊങ്കല്‍ കിട്ടില്ല. അതൊക്കെ കഴിഞ്ഞ് കുറച്ച് ഉപ്പ് കുറയ്ക്കാമല്ലേ എന്ന് പറഞ്ഞുവെന്നും ദിലീപ് പറഞ്ഞു. കാവ്യ ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള ഭക്ഷണവും ഉണ്ടാക്കും.
പണ്ട് അങ്ങനെ ഒന്നുമില്ല. അന്ന് ചായയും മറ്റും ഒക്കെയേ ഉണ്ടാക്കുകയുള്ളു. ഇതുവരെ ഉണ്ടാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് എല്ലാം പഠിച്ചത്. കൊവിഡ് കാലത്ത് ഞങ്ങള്‍ ആരും പുറത്ത് പോയിട്ടില്ല. കുടുംബം മൊത്തം വീട്ടിലുണ്ട്. പത്ത് പതിമൂന്ന് പേര്‍ വീട്ടില്‍ ഉണ്ട്. ആരുടെയോ പിറന്നാള്‍ ദിവസം അത്രയും പേര്‍ക്ക് അവള്‍ ഒറ്റയ്ക്ക് സദ്യ ഉണ്ടാക്കി എന്നും ദിലീപ് പറഞ്ഞു.
ഈ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നതും. ഒരാളെ കയ്യിലെടുക്കാനുള്ള ഏറ്റവും നല്ല വഴി രുചിയുള്ള ആഹാരം പാകം ചെയ്ത് കൊടുക്കല്‍ ആണെന്നും പ്രത്യേകിച്ച് പുരുഷന്മാരെല്ലാം ഭാര്യയുടെ പാചകം ഇഷ്ടപ്പെടുന്നവരായിരിക്കും. അമ്മ കഴിഞ്ഞാല്‍ ഭാര്യയുടെ കൈപുണ്യത്തെ കുറിച്ച് പറയാനായിരിക്കും അവര്‍ക്ക് ഇഷ്ടമെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. ലേഡി സൂപ്പര്‍സ്റ്റാറായിട്ടും മഞ്ജു പാചകത്തില്‍ പരാജയമായിപ്പോയല്ലോ എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
