Connect with us

സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

Actress

സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മഞ്ജു നായികയായി എത്തിയ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടിയിരുന്നു. പിന്നീട് ദിലീപിനെതിരെ വലിയ ആരോപണങ്ങൾ വരികയും നടിയെ ആക്രമിച്ച കേസിൽ ജയിലിലേക്ക് പോവുകയും ഒക്കെ ചെയ്‌തിരുന്നു. അതൊക്കെയും മൗനമായി കണ്ടുനിൽക്കുകയായിരുന്നു മഞ്ജു വാര്യർ. മകളായ മീനാക്ഷിയാവട്ടെ അച്ഛനായ ദിലീപിനൊപ്പമാണ്. ഒരിക്കൽ പോലും വിവാഹമോചനത്തിലേക്ക് നയിച്ച കാരണത്തെ പറ്റി മഞ്ജു വാര്യർ തുറന്നുപറഞ്ഞിട്ടില്ല.

ഇപ്പോൾ അഭിനയത്തിൽ മറ്റൊരു തലത്തിൽ എത്തി നിൽക്കുകയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ആർജിച്ച ഊർജം കുതിപ്പിന് ഇന്ധനമായതോടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാവാൻ അവർക്ക് സാധിച്ചിരുന്നു. തമിഴിൽ ഉൾപ്പെടെ വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‌തു. സൂപ്പർതാരങ്ങളായ അജിത് കുമാർ, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല. ഇപ്പോഴിതാ വിഷുവിന്റെ തലേന്ന് മഞ്ജു പങ്കുവച്ച ഒരു ഫോട്ടോ ആരാധകർ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ചെവിയിൽ പൂചൂടി ചിരിച്ചുകൊണ്ടാണ് മഞ്ജു വാര്യർ തന്റെ ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്.

മിനിറ്റുകൾക്ക് അകം ഫോട്ടോയും ക്യാപ്‌ഷനും ഉൾപ്പെടെ വൈറലായി. ‘സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്’ എന്നായിരുന്നു മഞ്ജു വാര്യരുടെ ക്യാപ്‌ഷൻ. ഇതിന് പിന്നാലെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുന്നതും അതിൽ അഭിപ്രായം രേഖപ്പെടുത്തുന്നതും. ഇന്ദ്രജിത് സുകുമാരൻ അടക്കമുള്ളവർ ചിത്രം ലൈക്ക് ചെയ്‌തിട്ടുണ്ട്‌.

അതിനിടെ ആരാധകർ മഞ്ജുവിന് പിന്തുണയുമായി രംഗത്തുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌തത് പോവാൻ മഞ്ജുവിന് കഴിയട്ടെ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ‘എളുപ്പമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ പിന്നെ ആർക്കും നിങ്ങളുടെ സന്തോഷം തടയാൻ കഴിയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങൾ’ എന്നായിരുന്നു മറ്റൊരു ആരാധികയുടെ കമന്റ്.

നേരത്തെ, എമ്പുരാൻ പ്രൊമോഷൻ തിരക്കിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് പ്രൈവറ്റ് ജെറ്റിൽ നിന്നും പുറത്തു വരുന്നതടക്കമുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരുന്നത്. പിന്നാലെ നിരവധി പേർ കമന്റുമായും എത്തി. അന്നും ഇന്നും ഒരു പോലെ മാർക്കറ്റ് വാല്യൂ ഉള്ള അപൂർവം ചിലരിൽ ഒരാൾ. പ്രായം തോന്നിപ്പികാതെ എന്നും 16 ൽ കാണുന്ന കുറച്ചു മുതല്കൾ ഉണ്ട് മലയാള സിനിമയിൽ.. അതിൽ ഒന്നാണെ ഞങ്ങടെ മഞ്ജു ചേച്ചിയും, അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ജനഹൃദയങ്ങളിൽ, ദേ ചേച്ചി 18 വയസിലേക്ക് പോകുന്നു. ‘സാധാരണ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട്, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് അസ്സുയ ആണെന്ന്. പക്ഷെ, ഓരോ തവണ നിങ്ങൾ സന്തോഷിക്കുന്നത് കാണുന്നതും എനിക്കും സന്തോഷം തോന്നുകയാണ്. നിങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ ഞാൻ ചിരിക്കും. ആ ചിരി അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു” എന്നായിരുന്നു മറ്റൊരു കമന്റ്.

മഞ്ജു ചേച്ചി നിങ്ങളുടെ പ്രകടനം അതിഗംഭീരമായിരുന്നു. ലൂസിഫറിൽ നിങ്ങളുടെ കഥാപാത്രത്തിന് അർഹമായ സ്‌പേസ് കിട്ടിയില്ലെന്നും നിഴലായി മാറിയെന്നും തോന്നിയിരുന്നു. പക്ഷെ എമ്പുരാനിൽ നിങ്ങൾ തിളങ്ങുകയാണ്. നിങ്ങളുടെ കഥാപാത്രത്തിന് ആഴവും വ്യക്തിത്വവുമുണ്ട്. നിങ്ങളത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായിരുന്നു പ്രകടനം’ എന്നായിരുന്നു മറ്റ് ചില കമന്റുകൾ.

‘പ്രിയദർശിനി രാംദാസ്, എന്തൊരു പെർഫെക്ട് കഥാപാത്രമാണ്. നിങ്ങളെപ്പോലെ ഈ കഥാപാത്രത്തെ മനോഹരമാക്കാൻ സാധിക്കുന്ന മറ്റൊരാളില്ല. നിങ്ങൾ അസാധ്യമാം വിധം കരുത്തയായിരുന്നു. മലയാളത്തിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് സിനിമകളെല്ലാം നല്ലതായിരുന്നു. പക്ഷെ ഇത് പഴയ മഞ്ജു വാര്യർ കഥാപാത്രങ്ങളുടെ സത്ത തിരികെ കൊണ്ടു വന്നു. കണ്ണെഴുതി പൊട്ടും തൊട്ട് പോലെയായിരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു’ എന്നും മറ്റ് ചിലർ പറയുന്നു.

വ്യക്തി ജീവിതെ എപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു.

വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.

ഹൗ ഓൾഡ് ആർ യുവിന് ശേഷം എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് നടി രണ്ടാമത് അഭിനയിച്ചത്. ശേഷം നടി പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വൈറലായിരുന്നു. മഞ്ജുവിന്റെ വ്യക്തി ജീവിതവുമായി സിനിമയ്ക്ക് ബന്ധമില്ലേ എന്ന് ചോദിച്ചവരുണ്ട്. എനിക്കൊന്നും പറയാൻ നിവൃത്തിയില്ലാത്ത അവസ്ഥ. വളരെ ബാലിശമായി ആൾക്കാർ സങ്കൽപ്പിച്ച് ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും, അത് ഉദ്ദേശിച്ചാണ് ഇത് എന്ന് പറയും.

അങ്ങനെയെങ്കിൽ ഒരു കഥയും എനിക്ക് എടുക്കാൻ പറ്റില്ല. ജീവിതമാകുമ്പോൾ പ്രശ്നങ്ങളും അതിനെ അതിജീവിക്കലും ഉണ്ടാകും. അതില്ലെങ്കിൽ കഥയില്ലല്ലോ. എല്ലാം കണക്ട് ചെയ്ത് കൊണ്ട് പോകരുത്. സിനിമയിൽ കഥാപാത്രങ്ങളാണ് സംസാരിക്കുന്നത്. അഭിനയിക്കാതിരിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഒന്നുമില്ല, ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി

അതേസമയം ,തമിഴിൽ വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

ദിലീപും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top