Malayalam
ഇത്തവണയും ചൂടപ്പം പോലെ വിറ്റ് പോയി!; മഞ്ജുവിനെ കുറിച്ചുള്ള ആ വ്യാജ വാര്‍ത്ത വീണ്ടും വൈറല്‍
ഇത്തവണയും ചൂടപ്പം പോലെ വിറ്റ് പോയി!; മഞ്ജുവിനെ കുറിച്ചുള്ള ആ വ്യാജ വാര്‍ത്ത വീണ്ടും വൈറല്‍
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്‌നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ് ഭാഷകളിലും തിരക്കേറുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കരിയറില്‍ ഉയര്‍ച്ചകളിലേക്ക് മഞ്ജു കുതിക്കുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.
തിരിച്ച് വരവില്‍ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം തകര്‍ന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ച ഏവര്‍ക്കും പ്രചോദനമാകുന്നു.
1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ല്‍ ഇരുവരും വിവാഹമോചനം നേടി. നാല്‍പ്പത്തിയഞ്ചുകാരിയായ മഞ്ജു രണ്ടാം വരവ് നടത്തിയശേഷം മലയാളത്തില്‍ മാത്രമല്ല തമിഴിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. തമിഴില്‍ മഞ്ജു ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമാണ്. തുനിവാണ് തമിഴില്‍ ഏറ്റവും അവസാനം മഞ്ജു അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.
മഞ്ജുവിന്റെ പെട്ടെന്നുള്ള മാറ്റത്തില്‍ മലയാളികളടക്കം എല്ലാവരും അമ്പരന്നിരുന്നു. നാല്‍പ്പത്തിയഞ്ചിലും ചെറുപ്പമായിരിക്കുന്ന മഞ്ജു കോസ്‌മെറ്റിക് സര്‍ജറികളും സ്‌കിന്‍ ലൈറ്റനിംഗ് ട്രീറ്റ്‌മെന്റുകളും ചെയ്തിട്ടുണ്ടെന്നാണ് പലരും ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരും ഏറെയാണ്. മുഖ സൗന്ദര്യത്തിനപ്പുറം മനസിന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മഞ്ജു വാര്യര്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുമുണ്ട്.
മഞ്ജുവിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്രം ചൂടപ്പം പോലെ വിറ്റുപോയ സംഭവത്തെക്കുറിച്ചുള്ള കുറിപ്പ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ഷവും ജനുവരിയില്‍ ഇത്തര്തതിലൊരു വാര്‍ത്ത ആരെങ്കിലുമൊക്കെ കുത്തിപ്പൊക്കാറുണ്ട്.
റൊണാള്‍ഡ് നിഷാന്തിന്റെ രസകരമായ കുറിപ്പാണ് വൈറലാകുന്നത്. ഇന്നലെ തമ്പാനൂര്‍ സ്റ്റാന്റില്‍ നിന്നും കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോള്‍ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യന്‍ കയറി വന്നു. ‘ചൂടുള്ള വാര്‍ത്ത. ചൂടുള്ള വാര്‍ത്ത ..ജലാറ്റിന്‍ കമ്പനി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍. ആരും പത്രം വാങ്ങുന്നില്ല. ‘ബാര്‍ കോഴ കൂടുതല്‍ തെളിവുകള്‍ പുറത്ത്’, അപ്പോഴുമില്ല ഒരനക്കവും.
മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 ന് ‘നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീര്‍ന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യന്‍ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാര്‍ത്തയെ ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്‌നെസ് എന്ന മന:ശാസ്ത്രം അവന്‍ അനുഭവത്തില്‍ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു. നിങ്ങളും ഇതിന്റെ തലക്കെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നുവെന്നുമായിരുന്നു കുറിപ്പ്.
മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് എത്രയോ മുന്‍പേ ഈ താരം തെളിയിച്ചിരുന്നു. സിനിമയ്ക്ക് പുറമേ പൊതുവേദികളിലും സജീവമായെത്താറുണ്ട് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്.
അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.
