Connect with us

‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ

Malayalam

‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ

‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്.

ഇപ്പോൾ വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് രജനികാന്ത് ആരാധകരും മഞ്ജു ഫാൻസും. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നർ ചിത്രമാണ് വേട്ടയ്യൻ. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തിലെ ‘മനസ്സിലായോ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രജിനികാന്തിനൊപ്പമുള്ള മഞ്ജു വാര്യരുടെ ഡാൻസ് തരം​ഗമായിരുന്നു. കഴിഞ്ഞദിവസമാണ് അവതാരകയും നടിയും ആയ പേളി മാണി കുടുംബത്തിന് ഒപ്പം സിനിമ കാണുന്നത്. പേളിയുടെ മകൾ നിറ്റാരയ്ക്കൊപ്പമായിരുന്നു തിയേറ്ററിലെത്തിയത്.

മനസ്സിലായോ ഗാനം കേൾക്കുന്നതും നിറ്റാര വളരെ സന്തോഷത്തോടെ നോക്കുന്നതും തുള്ളച്ചാടുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പേളി പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. പിന്നാലെ ഈ വീഡിയോ മഞ്ജു വാര്യരും പങ്കുവെച്ചിട്ടുണ്ട്. എന്റെ ഹൃദയം അലിഞ്ഞു പോയി. അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്നാണ് മഞ്ജു കുറിച്ചത്. മഞ്ജു പങ്കിട്ട വാക്കുകൾ പേളിയും ഷെയർ ചെയ്തിട്ടുണ്ട്.

പിന്നാലെ മഞ്ജുവിന്റെയും മീനാക്ഷിയുടെയും പേരിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ പുരോ​ഗമിക്കുന്നത്. മീനൂട്ടി ആ അമ്മ മനസ്സ് കാണുന്നുണ്ടോ എന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. അമ്മ മഞ്ജുവിനെ പോലെ തന്നെ മീനാക്ഷിയ്ക്കും ഡാൻസിനോടാണ് കമ്പം. പലപ്പോഴും സ്വന്തമായി കോറിയോ​ഗ്രാഫി ചെയ്ത ​നൃത്ത വീഡിയോയുമായി മീനാക്ഷിയെത്താറുണ്ട്. അപ്പോഴെല്ലാം അമ്മയെ പോലെയാണെന്ന് പലരും കമന്റ് ചെയ്യാറുമുണ്ട്.

അതേസമയം, മലയാളവും കടന്ന് മഞ്ജുവിന്റെ പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ്. മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.

മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു. അതേസമയം, മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ.

മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. എമ്പുരാന്റെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നുണ്ടെന്നും ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top