Social Media
എന്നപ്പോലെ തന്നെ യാത്ര ചെയ്യാൻ എന്റെ ബാഗും എക്‌സൈറ്റഡാണ്; വൈറലായി മഞ്ജുവിന്റെ വീഡിയോ
എന്നപ്പോലെ തന്നെ യാത്ര ചെയ്യാൻ എന്റെ ബാഗും എക്‌സൈറ്റഡാണ്; വൈറലായി മഞ്ജുവിന്റെ വീഡിയോ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
സോഷ്യൽ മീഡിയയിലും വളരെ സജീവിമാണ് മഞ്ജു വാര്യർ. തന്റെ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ രസകരമായൊരു വീഡിയോയാണ് ഒടുവിലായി നടി പങ്കുവെച്ചിരിക്കുന്നത്. മഞ്ജു നടന്ന് നീങ്ങുമ്പോൾ കൂടെ തന്നെയായി ലഗേജും നീങ്ങി വരുന്നതാണ് വീഡിയോയിലുള്ളത്. ഫോൺ നോക്കുന്നതിനിടയിൽ ഒരുകൈ വെച്ച് ലഗേജ് പിടിച്ച് ചിരിക്കുകയായിരുന്നു താരം.
എന്നപ്പോലെ തന്നെ യാത്ര ചെയ്യാൻ എന്റെ ബാഗും എക്‌സൈറ്റഡാണെന്നായിരുന്നു മഞ്ജു കുറിച്ചത്. യാത്രയ്ക്കിടെ എയർപോർട്ടിൽ നിന്നും പകർത്തിയ വീഡിയോയാണ് ഇതെന്നും താരം വ്യക്തമാക്കിയിരുന്നു. എന്റെ പെട്ടിയും ഇതുപോലെ തന്നെയാണെന്നായിരുന്നു വിജയ് യേശുദാസിന്റെ കമന്റ്. ഭാഗ്യവതിയെന്നായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്.
സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും ഇത്തവണ മഞ്ജു റിപ്ലൈ നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി വന്ന റിപ്ലൈ കണ്ട ആരാധകരും ഒരു നിമിഷം ഒന്ന് അമ്പരന്നിരിക്കുകയാണ്. ഇത് മഞ്ജു വാര്യർ തന്നെയാണോ മറുപടി നൽകുന്നത്, അക്കൗണ്ട് ഹാക്ക് ചെയ്തതാണോ എന്നെല്ലാമാണ് പലരും ചോദിക്കുന്നത്.
കാരണം ഒന്നോ രണ്ട് കമന്റുകൾക്കല്ല, വന്ന എല്ലാ കമന്റുകൾക്കും മറുപടി വന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. പിന്നാലെ അതും പ്രേക്ഷകർ കമന്റ് ബോക്സിനുള്ളിൽ ചർച്ച ചെയ്യുന്നുണ്ട്. എല്ലാവർക്കും മറുപടി കൊടുത്തത് ആരെങ്കിലും ശ്രദ്ധച്ചോ. മകളാണോ ഈ മാറ്റത്തിന് കാരണം. എന്തെങ്കിലും സന്തോഷം സംഭവിച്ചോ ജീവിതത്തിൽ എന്ന് തുടങ്ങിയ കമന്റുകളും നടിയുടെ ഫാൻ പേജുകളിലടക്കം പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും വരുന്നുണ്ട്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്.
മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
