Connect with us

നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്; മഞ്ജുവിനോട് ആരാധകർ

Actress

നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്; മഞ്ജുവിനോട് ആരാധകർ

നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്; മഞ്ജുവിനോട് ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇക്കഴിഞ്ഞ വിഷു ദിനത്തിൽ നടി പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ വിഷും ആഘോഷിക്കുന്നതിന്റെ വിവിധ ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മഞ്ജുവിന്റെ അമ്മ, മധു വാരിയരുടെ ഭാര്യ അനു, മകൾ ആവണി എന്നിവർക്കൊപ്പം അവരുടെ പ്രിയപ്പെട്ട വളർത്തുനായയും ചിത്രങ്ങളിൽ ഇടംപിടിച്ചു. പതിവ് പോലെ സാരിയിൽ അതീവ സുന്ദരിയായി കാണപ്പെട്ട മഞ്ജു വാര്യറുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ചെറിയ രീതിയിൽ മിറർ വർക്ക് ചെയ്ത സോഫ്റ്റ് കോട്ടൻ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസുമായിരുന്നു മഞ്ജു വാര്യറുടെ വേഷം. എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകളും താരം നേർന്നിരുന്നു. ചിത്രങ്ങൾക്കെല്ലാം തന്നെ ആളുകളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മഞ്ജു ചേച്ചി ഒരായിരം ആയുസ്സോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും എൻ്റെ ചേച്ചിക്കുട്ടിക്ക് ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരായിരം നല്ല കഥാപാത്രങ്ങളെ ഇനിയും ഞങ്ങൾക്ക് സിനിമയിലൂടെ കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു, മഞ്ജു ചേച്ചിയുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ഞാൻ വന്നിരുന്നു. പുള്ള് കാണാൻ വന്നപ്പോൾ ദീപാരാധന സമയമായി അപ്പോൾ കയറിയതാണ്. അമ്പലത്തിൽ ഉള്ള ചേച്ചിമാരുടെ കൂടെ ഞാൻ ചേച്ചിയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. എന്നും ഇഷ്ടം മഞ്ജു ചേച്ചി.

നമുക്ക് ഒരു ജീവിതമേ ഈ ലോകത്ത് ഉള്ളൂ..നമ്മൾ ആണ് അത് തീരുമാനിക്കുന്നത് അത് ഏത് രീതിയിൽ ആകണം എന്നുള്ളത്. പക്ഷെ പലപ്പോളും നമ്മൾ ആഗ്രഹിച്ചമാതിരി ആവണം എന്നില്ല. നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്. നിങ്ങൾ യഥാർത്ഥത്തിൽ നിരവധി ആളുകൾക്ക് പ്രചോദനമാണ്- എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

‘എത്ര ഒരുങ്ങിനില്ക്കുന്നവരുടെ കൂടെ നിന്നാലും മഞ്ജു എന്താ ലുക്ക്. ഉറങ്ങി എണീറ്റു വന്നു നിന്നാലും മതി,എന്തോ സ്വന്തം ചേച്ചിയെ പോലെ ഫീലാണ് ഓരോതവണയും മഞ്ജു ചേച്ചിയെ കാണുമ്പോൾ , സന്തോഷമായിരിക്കൂ.. ആരൊക്കെ ഒഴിവാക്കിയാലും മലയാളികൾ എന്നും കൂടെയുണ്ട്. ഹാപ്പി വിഷു ചേച്ചി’ എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ.

എന്നാൽ നടിയ്ക്കെതിരെ ചിലർ വിമർശനവുമായും രം​ഗത്തെത്തിയിട്ടുണ്ട്. പാവം പട്ടിയെ കൊഞ്ചിച്ചും സഹോദരന്റെ മകളെ കണ്ടും ജീവിച്ചു തീർക്കുന്നു’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഇദ്ദേഹത്തിനുള്ള ശക്തമായ മറുപടിയും ഉടൻ തന്നെ ആളുകൾ നൽകുന്നുണ്ട്. ‘നിനക്കൊന്നും വംശനാശം ഇല്ലേടെ’ എന്നാണ് ഒരാൾ ഇദ്ദേഹത്തോട് ചോദിക്കുന്നത്.

അടുത്തിടെ, മഞ്ജു വാര്യരെക്കുറിച്ച് സല്ലാപത്തിൽ അസോസിയേറ്റായി പ്രവർത്തിച്ച സംവിധായകൻ ബ്ലെസി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. മഞ്ജുവിനെ സല്ലാപത്തിലേയ്ക്ക് ഓഡിഷൻ ചെയ്തതിനെക്കുറിച്ചാണ് ബ്ലെസി സംസാരിച്ചത്. ഒരു പുതിയ നടിയ്ക്കായുള്ള അന്വേഷണം ഉണ്ടായി. അങ്ങനെയാണ് കലാ തിലകമായിരുന്ന ഒരു കുട്ടി ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്ക് വരുന്നത്. മെയിൻ ടെക്നീഷ്യൻസ് ഒക്കെയുണ്ട്.

ലോഹിയേ‌ട്ടൻ ആ കുട്ടിക്ക് അവിടെയുണ്ടായിരുന്ന ചൂലെടുത്ത് കൊടുത്തു. മുറ്റമടിക്കാൻ പറഞ്ഞു. അവർ മുറ്റമടിച്ചു. പിന്നീട് ലോഹിയേട്ടൻ എങ്ങനെയാണ് മുറ്റമടിക്കുന്നതെന്ന് കാണിച്ച് കൊടുത്തു. നല്ല രീതിയിൽ മുറ്റമടിച്ചാൽ ഈർക്കിലുകൾ കൊണ്ട് മുറ്റത്ത് രേഖകളുണ്ടാകും. ആ കുട്ടി വളരെ മെച്ചമായാണ് ചെയ്തത്. ഒരു പേപ്പറിൽ എന്തോ അവിടെയിരുന്ന് എന്തോ കുറിച്ചു. ഈ ഡയലോഗ് ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കാൻ എന്നോട് പറഞ്ഞു.

ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഡയലോഗ് പറഞ്ഞ് കൊടുക്കാനുള്ള അവസരം ലഭിച്ചു എന്നത് ഭയങ്കര സന്തോഷത്തോടെയാണ് താൻ ഓർക്കുന്നത്. പിന്നീട് മഞ്ജു വാര്യരുമായും ദിലീപുമായും വലിയൊരു സൗഹൃദം ഉണ്ടായി. എല്ലാവരും ഒരേ പോലെ ആസ്വദിച്ച സിനിമയാണത്. മനോഹരമായ പാട്ടുകളായിരുന്നു. സല്ലാപം വലിയ ഹിറ്റായെന്നും ബ്ലെസി ചൂണ്ടിക്കാട്ടി.

കുറച്ച് നാളുകൾക്ക് മുമ്പ് സല്ലാപത്തിലെ രസകരമായ അനുഭവങ്ങൾ മനോജ് കെ ജയനും പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് വേളയിൽ മഞ്ജുവും അമ്മ ഗിരിജയും ചെറുതുരുത്തി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയിരിക്കെ മനോജ് കെ ജയനും ദിലീപും ചേർന്ന് മഞ്ജുവിന് ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു.

ചെറുതുരുത്തി ഗസ്റ്റ് ഹൗസിൽ പ്രേതബാധ ഉണ്ടെന്ന് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇതാണ് പറ്റിയ അവസരമെന്ന് മനസിലാക്കി രണ്ടാളും കൂടെ മഞ്ജുവിനെ പേടിപ്പിക്കാൻ പദ്ധതിയിട്ടു. തലവഴി ബെഡ്ഷീറ്റ് പുതച്ച് ജനലിനു പുറത്ത് ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി മനോജ് കെയ ജയനും ദിലീപും നടന്നു നീങ്ങി. ‘ദാഹിക്കുന്നു, ഇച്ചിരി രക്തം കിട്ടിയിരുന്നെങ്കിൽ’ എന്നായിരുന്നു അന്ന് മഞ്ജുവിനോട് ചോദിച്ചത്.

അതിന് മറുപടിയായി ‘ബിസ്‌ലേറി മതിയോ’ എന്നാണ് മഞ്ജു ചോദിച്ചത്. അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന് എന്നും മനോജ് കെ ജയൻ പറഞ്ഞു. മഞ്ജു വാര്യർ അന്നേ മിടുക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സം‌വിധാനം നിർ‌വഹിച്ച ആദ്യചിത്രമാണ്‌. ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ്‌ കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. സല്ലാപത്തിന് പിന്നാലെ കുടമാറ്റം, വർണ്ണക്കാഴ്ചകൾ, കുബേരൻ, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളും ഒരുക്കിയ സംവിധായകനാണ് സുന്ദർദാസ്‌.

1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.

അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മാത്രമല്ല, യാത്രകളോട് ഏറെ ഇഷ്ടമുള്ള മഞ്ജു ഇടയ്ക്കിടെ യാത്ര നടക്കാറുമുണ്ട്. ആ വിശേഷങ്ങളെല്ലാം തന്നെ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം, പുത്തൻ യാത്രയുടെ വിശേഷങ്ങളായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഈ യാത്രയിൽ കൂടെയുള്ള ആളുകളെയും വീഡിയോയിൽ കാണിച്ചിരുന്നു. മകളായ മീനാക്ഷിയെപ്പോലെയൊരാൾ കൂടെയുണ്ടായിരുന്നു യാത്രയിൽ. ഇത് മീനാക്ഷിയാണോയെന്നായിരുന്നു വീഡിയോ കണ്ടവരുടെ സംശയം. അമ്മയും മകളും ഒന്നിച്ചോ എന്നായിരുന്നു ചോദ്യങ്ങൾ.

ഇതെപ്പോൾ സംഭവിച്ചു. അമ്മയും മകളും ഒന്നിച്ചോ, ദിലീപിനോട് പിണങ്ങി പോയത് അണോ എന്നെല്ലാമാണ് പ്രേക്ഷകർ ചോദിക്കുന്നത്. മഞ്ജു ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലൂടെയുമായി ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളെല്ലാം വൈറലായി മാറിയത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചത്. ഇടയ്ക്കിടയ്ക്ക് യാത്രകൾ നടത്താറുണ്ട് മഞ്ജു. ഫാമിലിയായും ഫ്രണ്ട്‌സിനൊപ്പവുമെല്ലാമുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top