Connect with us

‘നമ്മുടെ ആത്മാവിന് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യാന്‍ പറ്റുന്ന ഒരു ജീവിതമാണ് ജീവിക്കേണ്ടത്’; പുതിയ ചിത്രങ്ങളുമായി മഞ്ജു

Actress

‘നമ്മുടെ ആത്മാവിന് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യാന്‍ പറ്റുന്ന ഒരു ജീവിതമാണ് ജീവിക്കേണ്ടത്’; പുതിയ ചിത്രങ്ങളുമായി മഞ്ജു

‘നമ്മുടെ ആത്മാവിന് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യാന്‍ പറ്റുന്ന ഒരു ജീവിതമാണ് ജീവിക്കേണ്ടത്’; പുതിയ ചിത്രങ്ങളുമായി മഞ്ജു

മലയാളികള്‍ക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നില്‍ക്കുന്നതും. ശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. മഞ്ജു വാര്യരുടെ പേഴ്‌സണല്‍ സെക്രട്ടറിയും സന്തതസഹചാരിയുമായ ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

അദ്ദേഹം തന്നെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്ന ബഹുഭൂരിഭാഗം ചിത്രങ്ങളും എടുത്തിരിയ്ക്കുന്നത്. മഞ്ജുവിന്റെ വൈറലായ പല ഫോട്ടോകളും പകര്‍ത്തിയത് ബിനീഷാണ്. പുതുതായി ആരംഭിച്ച ലേസിഡൂ എന്ന ബ്രാന്റിന്റെ ഡ്രസ്സ് ആണ് മഞ്ജു ധരിച്ചിരിയ്ക്കുന്നത്. ആ ഡ്രസ്സിങിന് മാച്ചായി സ്‌റ്റൈലിങ് ചെയ്തിരിയ്ക്കുന്നത് ലിജി പ്രേമനാണ്.

ബ്‌ലാക്ക് ആന്റ് വൈറ്റിലും കളറിലുമുള്ള മഞ്ജു വാര്യരുടെ ആറോളം ചിത്രങ്ങളാണ് ബിനീഷ് ചന്ദ്ര പകര്‍ത്തിരിയിരിക്കുന്നത്. നടി അത്രമേല്‍ സന്തോഷത്തോടൊണ് മഞ്ജു ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മഞ്ജു പങ്കുവെച്ച ക്യാപ്ഷനും ശ്രദ്ധ നേടുകയാണ്. ‘നമ്മുടെ ആത്മാവിന് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യാന്‍ പറ്റുന്ന ഒരു ജീവിതമാണ് ജീവിക്കേണ്ടത്’ എന്നാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു കുറിച്ചിരിയ്ക്കുന്നത്.

മഞ്ജു വാര്യരുടെ ഫോട്ടോകള്‍ക്കൊപ്പം തന്നെ, നടി പങ്കുവയ്ക്കുന്ന ക്യാപ്ഷനുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെ വളരെ പോസിറ്റീവായി നോക്കി കാണുന്ന ക്യാപ്ഷനുകളാണ് പലപ്പോഴും താരം പങ്കുവയ്ക്കുന്നത്.

മഞ്ജു വാര്യരുടെ സ്‌റ്റൈലിനെയും ഡ്രസ്സിങിനെയും സൗന്ദര്യത്തെയും കുറിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ധന്യ വര്‍മ, സാനിയ അയ്യപ്പന്‍, വൃദ്ധി തുടങ്ങി ഒത്തിരി സെലിബ്രിറ്റികള്‍ കമന്റിട്ടിട്ടുണ്ട്. മഞ്ജുവിന് സൗന്ദര്യം കൂടി കൂടി വരികയാണല്ലോ. എന്താ ഭംഗി, നാടന്‍ ലുക്കുകളാണ് മഞ്ജുവിന് കൂടുതല്‍ ഭംഗി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. എന്നാല്‍ മഞ്ജു ഇതിനോടൊന്നും പ്രതികരിക്കാറില്ല.

അതേസമയം വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. ലൂസിഫറിന്റെ രണ്ടാം ഭാഗമാ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. യാത്രകളും്രൈ ഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് താരം. അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ചിത്രത്തില്‍ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading
You may also like...

More in Actress

Trending

Recent

To Top