News
മകള്‍ മീനാക്ഷിയെ നൃത്തം പരിശീലിപ്പിച്ച് മഞ്ജു വാര്യര്‍; പുറത്ത് വന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്!
മകള്‍ മീനാക്ഷിയെ നൃത്തം പരിശീലിപ്പിച്ച് മഞ്ജു വാര്യര്‍; പുറത്ത് വന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്!
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
സോഷയ്ല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിട്ട്. വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപും മഞ്ജു വാര്യരും വേര്‍ പിരിഞ്ഞ ശേഷം അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി. അതുകൊണ്ടു തന്നെ മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളോ ഒന്നും തന്നെ മീനാക്ഷി പങ്കുവെയ്ക്കാറില്ല.
എന്നാല്‍ ഇപ്പോഴിതാ മഞ്ജു മീനാക്ഷിയെ നൃത്തം പരിശീലിപ്പിക്കുന്നുവെന്ന തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചില യൂട്യൂബ് ചാനലുകാരാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മീനാക്ഷിയെന്ന് തോന്നിക്കുമെങ്കിലും മീനാക്ഷി അല്ലെന്നുള്ളത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മീനാക്ഷിയുമായി രൂപസാദൃശ്യമുള്ള കുട്ടിയുമായി മഞ്ജു നൃത്തം പ്രാക്ടീസ് ചെയ്യുന്നതാണ് വീഡിയോ.
അതേസമയം, ചെന്നൈയില്‍ വെച്ച് മഞ്ജുവും മകള്‍ മീനാക്ഷിയും കണ്ടുമുട്ടിയെന്നാണ് പല്ലിശ്ശേരി മുമ്പ് പറഞ്ഞിരുന്നത്. ചെന്നൈയില്‍ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോള്‍ മകള്‍ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകള്‍ക്കും അമ്മയെ കാണാന്‍ ആഗ്രഹമുണ്ടായി.
അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാല്‍ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താല്‍ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സര്‍െ്രെപസായി അമ്മയെ കണ്ടാല്‍ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാല്‍ എന്ത് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോള്‍ പൊട്ടിക്കരയും എന്നെല്ലാം മകള്‍ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റര്‍ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോള്‍ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാന്‍ ഇപ്പോള്‍ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാന്‍ പോയാല്‍ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്.
അങ്ങനെ മീഡിയേറ്റര്‍ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോള്‍ ചെന്നൈയിലുണ്ടെന്നും മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോള്‍ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു. അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോള്‍ വേണമെങ്കിലും കാണാം. അതിന് തടസം നില്‍ക്കാന്‍ ഞാന്‍ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി പറഞ്ഞിരുന്നത്.
അടുത്തിടെ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയായ നടി നമിത പ്രമോദിന്റെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മീനാക്ഷി ദിലീപ്, നാദിര്‍ഷായുടെ രണ്ടു പെണ്മക്കള്‍, രജീഷ, അപര്‍ണ്ണ ബാല മുരളി, അനുശ്രീ, മിയ തുടങ്ങി സിനിമ രംഗത്തെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
മീനാക്ഷിയും നാദിര്‍ഷായുടെ മക്കളും ഒരുമിച്ചാണ് ദീപം തെളിയിച്ചത്. അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഓറഞ്ച് നിറത്തിലുള്ള ലൂസ് ഷോട്ട് ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
