Connect with us

എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം

Malayalam

എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം

എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം

കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ പേജിൽ പങ്കിട്ടൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയ്ക്കുമൊപ്പമുള്ള കാവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞപ്പോൾ എല്ലാവരും ഉറ്റുനോക്കിയത് മകളായ മീനാക്ഷി ആർക്കൊപ്പം പോകുമെന്നായിരുന്നു.

അന്ന് ദിലീപിനൊപ്പം നിൽക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. മീനാക്ഷിയ്ക്ക് 17 വയസുള്ളപ്പോഴായിരുന്നു ദിലീപിന്റെ ഭാര്യയായി കാവ്യ മാധവൻ എത്തുന്നത്. അതിന് മുൻകൈയെടുത്തതും മീനാക്ഷി തന്നെയായിരുന്നു. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ മകൾക്ക് അച്ഛനോടുള്ള സ്നേഹം തനിക്ക് അറിയാമെന്നും അതിനാൽ അക്കാര്യത്തിൽ മറ്റൊരു കമന്റും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

വിവാഹശേഷം കാവ്യയുമായി മീനാക്ഷി അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇരുവരും പൊതുചടങ്ങുകളിലെല്ലാം ഒരുമിച്ചാണ് എത്താറുള്ളത്. പിറന്നാൾ ദിനങ്ങളിൽ പരസ്പരം ആശംസിച്ചുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കിടാറുണ്ട്. പിന്നാലെ പോസ്റ്റിന് നിരവധി പേർ കമന്റും രേഖപ്പെടുത്തിയിരുന്നു.

‘ത്യാഗം സഹിച്ചു എത്രയോ സ്ത്രീകൾ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ. അവര് ദുഃഖിച്ചു ഒരിടത്ത്ഇരിക്കുകയല്ലല്ലോ. അടിച്ചുപൊളിച്ചു നടക്കുകയല്ലേ. എന്തെല്ലാം പറഞ്ഞാലും കാവ്യ രണ്ടു മക്കളെ നോക്കി ജീവിക്കുന്നു എന്നായിരുന്നു വേറൊരു കമന്റ്.

അതേസമയം കാവ്യയെ പരിഹസിച്ചും മഞ്ജു വാര്യരെ പുകഴ്ത്തിയുമുള്ള കമന്റുകളും ഉണ്ട്. ആരും കാവ്യ കുറ്റം പറയരുത്. ഇന്ന് കാവ്യ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മളുടെ ലേഡീ സൂപ്പർസ്റ്റാറിനെ തിരികെ കിട്ടുക ഇല്ലായിരുന്നു. അവരെ രക്ഷിച്ചതും കാവ്യ തന്നെയാണ്. അതുകൊണ്ട് കാവ്യയോട് ഒരിക്കലും ഒരു മോശം കമൻറ് നമ്മൾ പറയരുത്’, എന്നാണ് ഒരു മഞ്ജു ആരാധകൻ കുറിച്ചത്. അതിനിടെ എന്തിനാണ് ഇപ്പോഴും ഇതിന്റെ പേരിലെല്ലാം ആരാധകർ തല്ലുകൂടുന്നതെന്നാണ് ചിലരുടെ ചോദ്യം.

മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി രണ്ടാം വിവാഹത്തിനുണ്ടായിരുന്നു. മഞ്ജുവും ദിലീപും വേർപിരിഞ്ഞ സമയം, മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജു പിടിവാശി കൂടിയില്ല. അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. അതിനെ അങ്ങനെ തന്നെ മഞ്ജു സമ്മതം മൂളുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മീനാക്ഷിയ്ക്ക് തിരിച്ച് വരാമെന്നും ഒരു വിളിപ്പാടകലെ അമ്മയുണ്ടാകുമെന്നുമാണ് മഞ്ജു അന്ന് ഒരു കുറിപ്പിൽ പങ്കുവെച്ചിരുന്നത്. അന്നായിരുന്നു മീനാക്ഷിയെ കുറിച്ച് മഞ്ജു അവസാനമായി പറഞ്ഞതും. മഞ്ജുവുമായുള്ള വിവാഹശേഷം കാവ്യയെ വിവാഹം കഴിക്കാൻ ദിലീപിനെ നിർബന്ധിച്ചും മീനാക്ഷിയാണെന്നാണ് ദിലീപ് തന്നെ പറഞ്ഞിരുന്നത്.

മീനാക്ഷിയെ അറിയുന്ന ഒരാൾക്ക് അല്ലാതെ ആ ഒരു കമ്മ്യൂണിക്കേഷൻ ശരിയാകില്ലെന്നാണൻ് മുമ്പൊരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നത്. അത് പിന്നെ എന്റെ വലിയ തലവേദന ആകും. നാളെ കാവ്യയോട് പോയി നീ കുഞ്ഞിന് അമ്മ ആയി മാറണം എന്ന് പറയാൻ ആകില്ല. കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുമുണ്ട് എന്നുമാണ് ദിലീപ് പറയുന്നത്.

2016 നവംബർ 25 ന് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

തങ്ങളുടെ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞമാത്രയിൽ കാവ്യ മാധവൻ തുറന്ന് പറയുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണെന്നും കാവ്യ പറയുന്ന അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.

ജീവിതത്തിൽ, ഞാൻ ഒറ്റക്കായി, പോകരുത് എനിക്ക് ഒരു ജീവിതം വേണമെന്ന് എന്നെക്കാൾ ആഗ്രഹിച്ചത് എന്റെ വീട്ടുകാരായിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലിപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു. പണ്ടോക്കെ ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് പ്രചരിക്കുമ്പോൾ ചിരിക്കാൻ ഉള്ള വക മാത്രമായിരുന്നു അത്. ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..

സിനിമ, രംഗത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ദിലീപേട്ടനായിരുന്നു, എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്‌ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.

അങ്ങനെ, ഞങ്ങളുടെ ജാതകം, ഒത്തുനോക്കിയപ്പോൾ നല്ല പൊരുത്തം, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹവാർത്ത അറിഞ്ഞുകൊണ്ട് ആളുകൾ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കിവെച്ചത്.

എല്ലാ അർത്ഥത്തിലും, ഞങ്ങളുടെ ജീവിതം, ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പിയാണ്, ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ പറഞ്ഞിരുന്നു.

വിവാഹിതരായി വൈകാതെ ദിലീപും കാവ്യയും കേസിലും വിവാദത്തിലും ഉൾപ്പെട്ടതോടെ വെറുപ്പും പുച്ഛവും പരിഹാസവും ഇരട്ടിയായി. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും കാവ്യയ്ക്കും ദിലീപിനുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബം കലക്കി എന്നൊക്കെയാണ് കാവ്യയെ സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും അധിക്ഷേപിക്കാൻ വിളിക്കുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും പടിയിറങ്ങിയെന്നും കാവ്യ ദിലീപിന്റെ ഒപ്പമുള്ള വിട്ടൊഴിയാത്ത ശനിദശയാണെന്നുമെല്ലാമാണ് ഇവരുടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും എതിർപ്പുള്ളവർ കുറിക്കാറുള്ളത്.

ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. എന്നാൽ ഇനി അഭിനയത്തിലേയ്ക്കില്ലെന്നാണ് കാവ്യ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകൻ.

അതേസമയം, മകൾ മീനാക്ഷിയെ കുറിച്ച് ദിലീപ് പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. മീനൂട്ടിയ്ക്ക് ഒരുപദേശവും കൊടുക്കാനാകില്ല. ഞാൻ അമ്മാതിരി തോന്ന്യവാസം കാണിച്ചിട്ടുള്ള ആളായത് കൊണ്ട്. എന്റെ കാര്യങ്ങളൊക്കെ ഇവിടുത്തെ ആൾക്കാർക്കൊക്കെ അറിയാവുന്നതാണ്, അതോണ്ട് ഉപദേശിക്കാനൊന്നും സാധിക്കില്ല. മീനാക്ഷിയോട് ശരിയാണോ തെറ്റാണോ എന്നേ പറയാൻ പറ്റൂ. അല്ലാതെ ഇന്നയാളെ വിവാഹം കഴിക്കാനെ പറ്റുള്ളൂവെന്നൊന്നും എനിക്ക് പറയാനാകില്ല.

മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാൻ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോൾ പഠിക്കുകയാണ്. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്.

എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി.

ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top