Connect with us

ആരേയും വേദനിപ്പിക്കരുത് എന്ന് ശ്രദ്ധിച്ചില്ല ഞാൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നത്, ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായിരിക്കാം; മഞ്ജു വാര്യർ

Actress

ആരേയും വേദനിപ്പിക്കരുത് എന്ന് ശ്രദ്ധിച്ചില്ല ഞാൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നത്, ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായിരിക്കാം; മഞ്ജു വാര്യർ

ആരേയും വേദനിപ്പിക്കരുത് എന്ന് ശ്രദ്ധിച്ചില്ല ഞാൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നത്, ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായിരിക്കാം; മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയിട്ടുള്ളത്. ഇതിലും ശക്തമായ പ്രിയദർശിനി എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിക്കുന്നത്. സിനിമകൾക്ക് അപ്പുറത്തും പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള നടിയാണ് മഞ്ജു വാര്യർ. പൊതുവേദികളിലും മറ്റും വിനയത്തോടെയും ലാളിത്യത്തോടെയുമുള്ള മഞ്ജുവിന്റെ പെരുമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് പോലും ആരേയും വേദനിപ്പിക്കാതെയാണ് മഞ്ജു മറുപടി പറയാറുള്ളത്.

ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് താരം. മനപൂർവമല്ല ഇത്തരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് എന്നും ആരേയും ഉപദ്രവിക്കാതെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. ആരേയും വേദനിപ്പിക്കരുത് എന്ന് ശ്രദ്ധിച്ചില്ല ഞാൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നത്. ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായിരിക്കാം. അതെല്ലാം ഓരോ കാഴ്ചപ്പാടുകളാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാത്തിടത്തോളം കാലം അവരവരുടെ ശരികളിൽ ജീവിക്കുന്നതിൽ ഒരു തെറ്റുമില്ല. വ്യക്തിജീവിതം സമാധാനപരമായാണ് പോകുന്നത്.

തിരക്ക് പിടിച്ച ജീവിതമാണെങ്കിലും ഷെഡ്യൂളുകൾ പരമാവധി ഫോളോ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങളിൽ നേരത്തെ തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ മനസിലാകുന്ന ആൾക്കാരല്ലേ. ഈ ഇന്റർവ്യൂവിന് വരാൻ തന്നെ അൽപം ഡിലെ വന്നപ്പോൾ ഞാൻ മുൻകൂട്ടി ഇൻഫോം ചെയ്തല്ലോ. പ്രോപ്പർ കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ ഒരുമാതിരി കാര്യങ്ങളെല്ലാം സ്മൂത്തായിട്ട് നടക്കും.

എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ പറയും. അപ്പോൾ അപ്പുറത്തെ സിറ്റുവേഷൻ അതിലും മോശമാണെങ്കിൽ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഒരു അണ്ടർസ്റ്റാൻഡിംഗിൽ പോകും. നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും എല്ലാവരേയും ഇൻഫ്‌ളുവൻസ് ചെയ്യും. സിനിമ മാത്രമല്ല, രാഷ്ട്രീയം, ക്രിക്കറ്റ് അതിലൊക്കെ ഓരോരുത്തർ പറയുകയും ചെയ്യുകയും ചെയ്യുന്നതൊക്കെ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ ഇൻഫ്‌ളുവൻസ് ഉള്ള കാര്യങ്ങൾ തന്നെയാണ്.

പക്ഷെ എന്തിൽ നിന്നാണ് ഇൻഫ്‌ളുവൻസ് ആകേണ്ടത് എന്ന് തീരുമാനിക്കേണ്ട വിവേകം ഉണ്ടാകേണ്ടത് കാണുന്നവർക്കാണ് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ എല്ലാവരും ചീത്തയായി പോകേണ്ടേ. എന്റെ മനസിൽ വരുന്ന കാര്യം അതാണ്. ലോജിക്ക് ഉണ്ടോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. അതിലുള്ള ഒരു സിംപിൾ എക്‌സ്പ്ലനേഷൻ അതാണ് എന്നുമാണ് നടി പറയുന്നത്.

‘പ്രിയദർശിനി രാംദാസ്, എന്തൊരു പെർഫെക്ട് കഥാപാത്രമാണ്. നിങ്ങളെപ്പോലെ ഈ കഥാപാത്രത്തെ മനോഹരമാക്കാൻ സാധിക്കുന്ന മറ്റൊരാളില്ല. നിങ്ങൾ അസാധ്യമാം വിധം കരുത്തയായിരുന്നു. മലയാളത്തിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് സിനിമകളെല്ലാം നല്ലതായിരുന്നു. പക്ഷെ ഇത് പഴയ മഞ്ജു വാര്യർ കഥാപാത്രങ്ങളുടെ സത്ത തിരികെ കൊണ്ടു വന്നു. കണ്ണെഴുതി പൊട്ടും തൊട്ട് പോലെയായിരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നാണ് ചിലർ പറഞ്ഞിരുന്നത്.

ലൂസിഫർ അനൗൺസ് ചെയ്തപ്പോൾ തന്നെ അതിൽ ഭാഗമാകാൻ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നു.

രാജുവിനെ എനിക്ക് അതിന് മുൻപ് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള രാജുവിന്റെ പാഷനും അറിവുമൊക്കെ വളരെ പ്രശസ്തമായിരുന്നു. അത് കേട്ട് കേട്ട് നല്ല സെൻസുള്ള ആളാണ് എന്ന ഇംപ്രഷൻ ഉണ്ടായിരുന്നു. രാജു സംവിധാനം ചെയ്യുന്നും അതും ലാലേട്ടനെ വെച്ച് ലൂസിഫർ എന്നാണ് പേര് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നന്നായിരിക്കും എന്തായാലും എന്ന് തോന്നിയിരുന്നു.

അതിന്റെ ഭാഗമാകാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ എന്നും ആഗ്രഹിച്ചിരുന്നു. അതിന് ശേഷമാണ് എനിക്ക് കോൾ വരുന്നത്. പ്രിയദർശിനി രാംദാസ് എനിക്ക് വന്ന റോളുകളിൽ മികച്ച ഒന്നാണ്. ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് വരുമ്പോൾ വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടി വന്നിട്ടില്ല എന്നും മഞ്ജു വാര്യർ പറഞ്ഞു. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.

എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്.

ഇവരുടെ വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചതിന്റെയും ദിലീപിനെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം.

ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറയുന്ന വീഡിയോയും വീണ്ടും വൈറലാവുന്നുണ്ട്. ‘ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ… ‘ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ‘ എന്നാണ് മഞ്ജു പറയുന്നത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.

അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

ദിലീപും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top