News
ഇതിനൊന്നും ഉത്തരം പറയാന്‍ തനിക്ക് താത്പര്യമില്ല, തുറന്നടിച്ച് മഞ്ജു വാര്യര്‍
ഇതിനൊന്നും ഉത്തരം പറയാന്‍ തനിക്ക് താത്പര്യമില്ല, തുറന്നടിച്ച് മഞ്ജു വാര്യര്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്ക്കുന്ന മഞ്ജു എല്ലാവര്ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. നൃത്തമാണ് ഇപ്പോഴും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മഞ്ജുവിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഘടകം.
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ താന്‍ ചെയ്ത ഇന്റര്‍വ്യൂകളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. ഒരിക്കലും താന്‍ കൊടുത്ത ഇന്റര്‍വ്യൂകള്‍ പിന്നീട് കണ്ട് നോക്കിയിട്ടില്ലെന്നും അതില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്റെ ഉള്ളിലുള്ള മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും മഞ്ജു പറയുന്നു. ഏത് നടനെയാണ് ഇഷ്ടം എന്ന് തുടങ്ങി ഒരേ ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളാണ് പലപ്പോഴും അഭിമുഖങ്ങളില്‍ ചോദിക്കുന്നത്. ഇതിനൊന്നും ഉത്തരം പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും താന്‍ ഇന്റര്‍വ്യൂകളില്‍ ബോറാണെന്ന് അറിയാമെന്നും താന്‍ അധികം സംസാരിക്കുന്ന ഒരു വ്യക്തിയല്ലെന്നും മഞ്ജു പറയുന്നു.
സത്യം പറഞ്ഞാല്‍ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നത് താന്‍ വെറുക്കുന്നു. ഒരു നടിയായിരിക്കുമ്പോള്‍ ഇന്റര്‍വ്യൂകള്‍ കൊടുക്കേണ്ടത് ആവശ്യമാണ്, ചിലപ്പോള്‍ സിനിമയെ കുറിച്ച് കുറേ സംസാരിക്കേണ്ടിയും വരുമെന്നും പലര്‍ക്കും തനിക്ക് ഇഷ്ടമുള്ളതൊക്കെ അറിയാന്‍ ആഗ്രഹമുണ്ടാവും പക്ഷേ പലതും പറയുമ്പോള്‍ താന്‍ കള്ളം പറയുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും മഞ്ജു പറയുന്നു.
അതേസമയം, ആയിഷയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചത്. ഗള്‍ഫ് നാടുകളിലെ കഥയാണ് സിനിമ പറയുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്. സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്. ഗദ്ദാമയാണ് ആയിഷ.
ആയിഷ തുനിവ് പോലൊരു സിനിമയേയല്ല. തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് ആയിഷ. ആ സിനിമ എങ്ങനെയാണോ അതിന്റെ സെന്‍സിലേക്ക് വേണം ആ സിനിമയെ കാണേണ്ടത്. മുന്‍വിധികളില്ലാതെ ക്ലീന്‍ സ്ലേറ്റായിട്ട് വേണം കാണാനും ആസ്വദിക്കാനും. ആയിഷയും തുനിവും മാത്രമല്ല ഏത് സിനിമയാണെങ്കിലും എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ ഗാനത്തിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.
ട്രോളുകള്‍ വിഷമമായോ എന്ന ചോദ്യത്തിന് മഞ്ജു നല്കിയ മറുപടി ട്രോളുകളൊന്നും പുത്തരിയല്ലല്ലോ? വിഷമം ഒന്നുമായില്ല എന്നായിരുന്നു. എന്നെ ആദ്യം ട്രോളിയത് ഞാന്‍ തന്നെയാണ്. വിഷമമൊന്നുമായില്ല. അതൊക്കെ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. മറ്റുള്ളവരെ വിഷമിപ്പിക്കാതെ ട്രോളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുമുണ്ട് എനിക്കുമുണ്ട്. അതിനെ അതിന്റേതായ സ്പിരിറ്റിലേ എടുത്തിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു.
തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കല്ലേ എന്നാണ് മഞ്ജു പറയുന്തന്. ഞാന്‍ സാധാരണ നടിയാണ്. അങ്ങനെ വിളിച്ചാല്‍ മതിയെന്നും താരം പറഞ്ഞു. സാധാരണ എന്റെയടുത്ത് വരാറുള്ളത് അഭിനയ പ്രാധാന്യമുള്ളതും, ഈ പറയുന്നത് പോലെ ഫീമെയില്‍ ഓറിയന്റഡ് എന്ന വാക്ക് എന്നെ പ്രീതിപ്പെടുത്തും എന്ന ധാരണയോടെ എന്നോട് പറയാറുണ്ട് പലരും. സക്കരിയ നല്ല സിനിമ ചെയ്ത് തെളിയിച്ചാണ്. ആമിര്‍ നല്ല കഴിവുള്ളയാളാണ്. ഇവരോട് സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് ഈ സിനിമയെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടെന്ന് മനസിലായിരുന്നുവെന്നും താരം പറയുന്നു.
സ്ത്രീകേന്ദ്രീകൃത, പുരുഷകേന്ദ്രീകൃത എന്നൊക്കെ പറയുന്ന കേന്ദ്രീകൃത എന്ന ഓറിയന്റേഷന്‍ എന്നത് തന്നെ ഓട്ട്ഡേറ്റഡായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നമ്മുടെ ഇന്‍ഡസ്ട്രി കടന്നു പോകുന്നത്. സമീപകാലത്തിറങ്ങിയ സിനിമകളുടെ വിജയം സൂചിപ്പിക്കുന്നത് തന്നെ താരങ്ങളല്ല കണ്ടന്റാണ് വലുതെന്നാണ്. സിനിമ നല്ലതാണെങ്കില്‍ ഒരു മടിയുമില്ലാതെ പ്രേക്ഷകര്‍ വിജയിപ്പിക്കുമെന്നും താരം പറയുന്നു.
