Malayalam
ആദ്യ ഹൊറർ ചിത്രം ഉടൻ എത്തും;പ്രേക്ഷകരെ പേടിപ്പിക്കാൻ മഞ്ജു തയ്യാറായിക്കഴിഞ്ഞു!
ആദ്യ ഹൊറർ ചിത്രം ഉടൻ എത്തും;പ്രേക്ഷകരെ പേടിപ്പിക്കാൻ മഞ്ജു തയ്യാറായിക്കഴിഞ്ഞു!
മഞ്ജു മലയാളികളെ പേടിപ്പിക്കാൻ ഒരു ഹൊറർ ചിത്രവുമായി എത്തുന്നു എന്ന വാർത്ത വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ഫേസ്ബുക്കിലൂടെ സണ്ണി വെയ്നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും സോഷ്യല് മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ ആരഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.ഡിസംബർ 10ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ മഞ്ജു വാര്യർക്കൊപ്പം മുഴുനീള വേഷത്തിൽ സണ്ണി വയ്നുണ്ട്. അലൻസിയറാണ് മറ്റൊരു താരം.നവാഗതരായ രജിത്- സലിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജു വാര്യർ തലസ്ഥാനത്ത് എത്തും.ഉദാഹരണം സുജാതയ്ക്കുശേഷം ഒരു മഞ്ജു വാര്യർ ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജിസ് ടോം നിർമ്മിക്കുന്ന ചിത്രം ആരാധകർക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്.
ആദ്യമായാണ് മഞ്ജു വാര്യർ ഹൊറർ ചിത്രത്തിന്റെ ഭാഗമാവുന്നത്. ഒരു മാസം മഞ്ജു വാര്യർ തലസ്ഥാനത്ത് ഉണ്ടാവുമെന്നാണ് സൂചന.അതേസമയം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിക്കുന്നുണ്ട്.ഈ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയല്ല മഞ്ജു. ഇതാദ്യമാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ.വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്ന് വിട്ടുനിന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോളുള്ള ഈ ശക്തമായ തിരിച്ചുവരവ് മഞ്ജുവിനെ വീണ്ടും മലയാളികളിലേക്ക് അടുപ്പിക്കുകയാണ്.ഇപ്പോൾ മലയാളികൾക്ക് മാത്രമല്ല തമിഴർക്കും താരം പ്രീയങ്കരിയാണ്.തന്റെ ആദ്യ ചിത്രമായ അസുരനിൽ ധനുഷിന്റെ നായികയായുള്ള അരങ്ങേറ്റം മഞ്ജുവിന്റെ ജീവിതത്തിലെ വലിയൊരു വിജയത്തിന്റെ മുന്നോടിയാണ്.ഇപ്പോൾ മഞ്ജുവിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത
വേഷപ്പകർച്ച എങ്ങനെയാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.
manju warrier horror movie
