Malayalam
‘രാധേശ്യാം’; മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി മഞ്ജു വാര്യര്‍
‘രാധേശ്യാം’; മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി മഞ്ജു വാര്യര്‍
നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ാതരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിഷു ദിനത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.
‘രാധേശ്യാം’ എന്ന് കുറിച്ച് കൃഷ്ണവേഷത്തിലുള്ള മഞ്ജുവിന്റെ തന്നെ ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. നടി അരങ്ങിലെത്തിച്ച കുച്ചിപ്പുടി ഡാന്‍ഡ് ഡ്രാമയിലെ ചിത്രമാണ് അത്. നിരവധിപേരാണ് വിഷു ആശംസകളറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.
അതേസമയം, നിലവില്‍ വെള്ളരിപ്പട്ടണം എന്ന ചിത്രമാണ് മഞ്ജുവാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ തുടരുന്നുണ്ട്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ആയിഷ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മഞ്ജുവിന്റെ സിനിമ കൂടിയാണിത്. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
