Malayalam
‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്’ വീണ്ടുമാ ഗാനത്തിന് ചുവടുവച്ച് മഞ്ജു വാര്യർ!
‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്’ വീണ്ടുമാ ഗാനത്തിന് ചുവടുവച്ച് മഞ്ജു വാര്യർ!
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രണയവർണ്ണങ്ങൾ. ബിജു മേനോൻ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.ഇപ്പോളിതാ ഒരു കോളേജ് യൂണിയന്‍ ആഘോഷപരിപാടികള്‍ക്കിടെ, വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന മഞ്ജുവാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ചിത്രത്തെ പോലെ തന്നെ അതിലെ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടി. കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്…എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനൊപ്പമാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മഞ്ജു ആവേശത്തോടെ ചുവട് വെച്ചത്. പരിപാടിക്കിടെ മഞ്ജുവിനോടൊപ്പം വിദ്യാർഥിനികളും വേദിയിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. ഇപ്പോഴും ഏറെ ആരാധകരുള്ള ഗാനമാണിത്. ഇന്നും കോളേജുകളിലും മറ്റ് പരിപാടികൾക്കും ഈ ഗാനം പതിവായി കേൾക്കാം.സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഗാനങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിലെ സൂപ്പർ ഹിറ്റാണ്.
കോളേജ് ക്യാംപസ് പശ്ചാത്തലമാക്കി 1998 ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനരംഗത്ത് നായകന്‍ സുരേഷ്‌ഗോപിയോടൊപ്പം പ്രത്യക്ഷപ്പെട്ടത് മഞ്ജുവാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകരേറെയാണ്.
ഗിരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട കണ്ണാടിക്കൂടും ഇപ്പോഴും ആഘോഷവേദികളില്‍ കേള്‍ക്കാറുണ്ട്. യേശുദാസും ചിത്രയും ചേര്‍ന്നാണ് ഒരിക്കലും പുതുമ ചോരാത്ത ഈ ഗാനം ആലപിച്ചത്.
manju warrier dances with students
