Social Media
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്; മഞ്ജുവിനൊപ്പം ചുവട് വെച്ച താരപുത്രി ആരാണെന്ന് അറിയാമോ?
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്; മഞ്ജുവിനൊപ്പം ചുവട് വെച്ച താരപുത്രി ആരാണെന്ന് അറിയാമോ?
കോളേജ് യൂണിയന് ആഘോഷപരിപാടികള്‍ക്കിടെ, വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവട് വെച്ച മഞ്ജുവിന്റെ വിഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നത്. പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ഗാനത്തിന് മഞ്ജുവിനൊപ്പം ചുവടുവെച്ച മറ്റൊരു താരപുത്രി കൂടിയുണ്ടായിരുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണിയായിരുന്നു മഞ്ജുവിനൊപ്പം ചുവട് വെച്ചത്.
കോളേജിലെ നൃത്തഗ്രൂപ്പിലെ പ്രധാനികളിലൊരാളാണ് കല്യാണി . നൃത്തത്തിന്റെ മുഴു നീള വീ ഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് താരപുത്രിയെ തിരിച്ചറിയുന്നത്. നൃത്തം കഴിഞ്ഞതോടെ മഞ്ജു വാര്യര്‍ കല്യാണിയെ കെട്ടിപ്പിടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് കല്യാണി . ഡബ്സ്മാഷ് വീഡിയോയും നൃത്തവുമൊക്കെയായി നേരത്തെയും കല്യാണി ആരാധകർക്കിടയിൽ പരിചിതമായ മുഖമാണ് . തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മഞ്ജു ആവേശത്തോടെ ചുവട് വെച്ചത്.
പരിപാടിക്കിടെ മഞ്ജുവിനോടൊപ്പം വിദ്യാർഥിനികളും വേദിയിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഗാനങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിലെ സൂപ്പർ ഹിറ്റാണ്.
കോളേജ് ക്യാംപസ് പശ്ചാത്തലമാക്കി 1998 ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനരംഗത്ത് നായകന് സുരേഷ്ഗോപിയോടൊപ്പം പ്രത്യക്ഷപ്പെട്ടത് മഞ്ജുവാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകരേറെയാണ്.
ഗിരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട കണ്ണാടിക്കൂടും ഇപ്പോഴും ആഘോഷവേദികളില്‍ കേള്‍ക്കാറുണ്ട്.
manju warrier dances with kalyani
