featured
മീനാക്ഷിയല്ല, ആവണി ജീവനാണ് ആ കടുത്ത നീക്കത്തിൽ മഞ്ജു രണ്ടും കൽപ്പിച്ച് മധുവാര്യർ സഹിക്കാനാകാതെ ദിലീപ്
മീനാക്ഷിയല്ല, ആവണി ജീവനാണ് ആ കടുത്ത നീക്കത്തിൽ മഞ്ജു രണ്ടും കൽപ്പിച്ച് മധുവാര്യർ സഹിക്കാനാകാതെ ദിലീപ്
പ്രായം 47 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ.
1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യർ – ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു.
2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല.
അതേസമയം കഴിഞ്ഞ ദിവസം വിഷു ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പമായിരുന്നു മഞ്ജു വാര്യരുടെ വിഷു ആഘോഷം. തവിട്ട് നിറത്തിലുള്ള സാരി ധരിച്ച് സിംപിൾ ലുക്കിലാണ് മഞ്ജുവിനെ ഫോട്ടോകളിൽ കാണുന്നത്. അമ്മയും സഹോദരൻ മധു വാര്യരുടെ ഭാര്യയും മകളും വളർത്ത് നായയും ഒപ്പമുണ്ട്.
നിരവധി പേർ മഞ്ജുവിനും കുടുംബത്തിനും വിഷു ആശംസകൾ അറിയിച്ചു. അടുത്ത കാലത്തായി മഞ്ജുവിന്റെ ഭംഗി കൂടിയിട്ടുണ്ടെന്നാണ് കമന്റുകൾ. ആഘോഷങ്ങളിലൊന്നും മഞ്ജുവിനൊപ്പം മകൾ മീനാക്ഷിയെ കാണാറില്ല. എന്നാൽ ഇക്കാരണത്താൽ നടി ദുഖിച്ചിരിക്കുന്നില്ല. തന്റേതായ സന്തോഷങ്ങൾ കണ്ടെത്തുന്നു. സന്തോഷം നിങ്ങളുടെ ചോയ്സ് ആണെന്നാണ് കഴിഞ്ഞ ദിവസം നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് മീനാക്ഷിയെ കുറിച്ചെന്നാണ് പ്രേക്ഷകർ പറയുന്നത്.
