Malayalam Breaking News
ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിക്കുന്നു!
ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിക്കുന്നു!
ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിയ്ക്കുന്നു. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ഏപ്രിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ ബിജുമേനോനും എത്തുന്നുണ്ട്.
വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായിരിക്കില്ല. ഇതിന് മുൻപ് ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് വിജയ് സേതുപതി. ആമിര്‍ ഖാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലാല്‍ സിങ് ചദ്ദ’യിലും വിജയ് സേതുപതി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് വിജയ് സേതുപതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ആര്‍ജെ ഷാന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമായിരുന്നു കെയര്‍ ഓഫ് സൈറാ ബാനു. ചിത്രത്തിൽ മഞ്ജുവും ഷെയ്ന്‍ നിഗവുംഒന്നിച്ച് അഭിനയിച്ച സിനിമ കൂടിയായിരുന്നു.വിജയ് സേതുപതി തമിഴ് സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. അതെ സമയം മികച്ച നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളേയും താരം കയ്യിലെടുക്കുകയായിരുന്നു.
manju warrier and vijay
