അന്ന് മഞ്ജുവിനെ അടിച്ചു; പിന്നാലെ സംഭവിച്ചത് ; വമ്പൻ വെളിപ്പെടുത്തൽ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
അതേസമയം ഇന്നത്തെ പ്രമുഖ നായിക നടിമാരാണ് മീര ജാസ്മിനും മഞ്ജു വാര്യരും. ലോഹിതദാസാണ് ഇരുവരെയും സിനിമയിലെത്തിക്കുന്നത്. ഇവർ രണ്ട് പേർക്കും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല.
ഇനിയെങ്കിലും അതിലൊരു മാറ്റമുണ്ടാവുമോ എന്നതിനെ പറ്റിയാണ് താനിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം വീഡിയോ ചെയ്തപ്പോൾ മഞ്ജു വാര്യരുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിന് അമിതപ്രധാന്യം കൊടുത്ത് സംസാരിച്ചിരുന്നു.
ഇത് കണ്ട ശേഷം ചില ആളുകൾ എന്നോട് നിങ്ങൾ മീര ജാസ്മിനെ പലപ്പോഴും മറന്ന് പോകുന്നുവെന്ന് പറഞ്ഞത്. മഞ്ജുവിന് കൊടുക്കുന്ന പ്രധാന്യത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും മീര ജാസ്മിനും കൊടുക്കേണ്ടത് അല്ലേ എന്നാണ് പലരും ചോദിക്കുന്നത്.
മീരയോട് എനിക്ക് എതിർപ്പോ വൈരാഗ്യമോ ഇല്ല. ലൈവ് ആയി നിൽക്കുന്നവർക്കാണ് നമ്മൾ സ്ഥാനം കൊടുക്കാറുള്ളത്. കുറേ വർഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വാര്യരെ കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ? അവരുടെ ജീവിതവും ജീവിതപ്രശ്‌നവുമായി തിരിച്ച് വന്ന് ഹൗ ഓൾഡ് ആർ യു എന്ന സിനിമ ചെയ്തതോടെയാണ് മഞ്ജുവിനെ കുറിച്ച് എഴുതുകയും വീഡിയോകൾ വരികയുമൊക്കെ ചെയ്തത്.
അവർക്ക് നഷ്ടപ്പെട്ട പതിനാല് വർഷത്തോളമുണ്ട്. ആ വർഷങ്ങളിൽ അവർക്ക് എന്ത് സംഭവിച്ചെന്ന് ആരും ചോദിച്ചിട്ടില്ല. അതുപോലെയാണ് മീര ജാസ്മിനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ തിരിച്ച് വരവ് നടത്തിയത്. പക്ഷേ അവരിപ്പോൾ ഒന്നോ രണ്ടോ സിനിമകളൊക്കെ ചെയ്ത് മിന്നിമാഞ്ഞ് പോവുകയാണ്. അവരെ കുറിച്ച് പറയാൻ മാത്രം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.
മഞ്ജു വാര്യരും മീര ജാസ്മിനും ആർട്ടിസ്റ്റ് എന്ന നിലയിൽ മികച്ചവരാണ്. മീരയുടെ സൂത്രധാരൻ മുതലും മഞ്ജുവിനെ സല്ലാപത്തിലൂടെയുമാണ് ഞാൻ പരിചയപ്പെടുന്നത്. ലോഹിതദാസിനെ അങ്കിളെ എന്ന് വിളിച്ച് നടക്കുന്ന കുട്ടികളെ പോലെയായിരുന്നു ഇരുവരും. എന്റെ നായികമാരല്ലേ, അവർ മോശമാകുമോ, ഒത്തിരി നടിമാരെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇവർ രണ്ടാളും മിടുമിടുക്കികൾ ആണെന്നായിരുന്നു ലോഹി ഇവരെ പറ്റി സംസാരിച്ചത്.
ഇവർ രണ്ട് പേർക്കും ഒരു സ്വഭാവമുണ്ട്, അതെന്നെ ഞെട്ടിച്ചെന്നും ലോഹി പറഞ്ഞിരുന്നു. ശരിക്കും അപകടത്തിലേക്ക് നയിക്കുന്ന സ്വഭാവമായിട്ടും എത്ര പറഞ്ഞിട്ടും അവർ അതിൽ നിന്നും മാറുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല. സല്ലാപത്തിലേക്ക് വരുമ്പോൾ മഞ്ജു വിദ്യാർഥിനിയാണ്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ മഞ്ജുവിനെ അവിടെ കാണാൻ പറ്റില്ല, ആ കഥാപാത്രമായി മാറിയിട്ടുണ്ടാവും.
കഥാപാത്രത്തിലേക്ക് ലയിച്ച് ചേരുമ്പോൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് പോലും അവർക്ക് ഓർമ്മയില്ല. ഷൊർണൂരിൽവെച്ച് സല്ലാപത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു സംഭവമുണ്ടായി. മഞ്ജു വാര്യരുടെ കഥാപാത്രം ആത്മഹത്യ ചെയ്യാനായി ട്രെയിനിന് മുന്നിലേക്ക് ഓടുകയാണ്. പക്ഷേ ആ സമയത്ത് കഥാപാത്രമാണെന്ന് ഓർമ്മിക്കാതെ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ഓടി. അന്ന് നടൻ മനോജ് കെ ജയൻ അടിച്ച് തെറിപ്പിച്ചത് കൊണ്ടാണ് മഞ്ജു ട്രെയിനിന് അടിയിൽ പെടാതെ രക്ഷപ്പെട്ടതെന്നാണ് പല്ലിശ്ശേരി പറയുന്നത്.
ഇപ്പോൾ അഭിനയത്തിൽ മറ്റൊരു തലത്തിൽ എത്തി നിൽക്കുകയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ആർജിച്ച ഊർജം കുതിപ്പിന് ഇന്ധനമായതോടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാവാൻ അവർക്ക് സാധിച്ചിരുന്നു. തമിഴിൽ ഉൾപ്പെടെ വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‌തു. സൂപ്പർതാരങ്ങളായ അജിത് കുമാർ, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല.
