Connect with us

ദുരുദ്ദേശത്തോടെ ചിലർ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അണിനിരത്തി – മഞ്ജു വാര്യർ

Malayalam Breaking News

ദുരുദ്ദേശത്തോടെ ചിലർ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അണിനിരത്തി – മഞ്ജു വാര്യർ

ദുരുദ്ദേശത്തോടെ ചിലർ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അണിനിരത്തി – മഞ്ജു വാര്യർ

വീട് വച്ച് നൽകാമെന്ന് പറഞ്ഞു മഞ്ജു വാര്യർ പറ്റിച്ചുവെന്നാരോപിച്ച് വയനാട് ആദിവാസി കോളനി നിവാസികൾ രംഗത്ത് വന്നിരുന്നു. മാർച്ച് 13 മുതൽ മഞ്ജു വാര്യരുടെ വീടിനു മുന്നിൽ കുടിൽ കെട്ടി സമരമിരിക്കുമെന്നു വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അവർ അറിയിക്കുകയായിരുന്നു.

എന്നാൽ ഇതിൽ വിശദീകരണവുമായി മഞ്ജു വാര്യർ രംഗത്ത് വന്നിരിക്കുകയാണ്. പദ്ധതിക്കുവേണ്ടി ഒരു സര്‍വേ നടത്തിയിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്തുതീര്‍ക്കാവുന്ന ദൗത്യമല്ല അതെന്നാണ് സര്‍വേയില്‍ ബോധ്യപ്പെട്ടത്. ഈ വിവരം അന്നേ സര്‍ക്കാരിനെ അറിയിച്ചിരുന്നു-മഞ്ജു പറഞ്ഞു.

സര്‍ക്കാരിന് അത് ബോധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികള്‍ക്ക് അങ്ങനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. ഈ വാര്‍ത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാല്‍ മറ്റ് വികസന പദ്ധതികളില്‍ നിന്ന് വയനാട്ടിലെ ആദിവാസികള്‍ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യര്‍ അറിയിച്ചു. 

അങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടില്ലെന്ന് മന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ചിലര്‍ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്നും മഞ്ജു പറഞ്ഞു. 

താനെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുന്‍നിരയിലുണ്ടാകും. ഈ വിവരവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്-മഞ്ജു പറഞ്ഞു. 

manju warrier about tribal issue

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top