Social Media
ദേ ചേച്ചി 18 വയസിലേക്ക് പോകുന്നു; പ്രൈവറ്റ് ജെറ്റിൽ നിന്നും പുറത്തു വരുന്ന ചിത്രങ്ങളുമായിമഞ്ജു വാര്യർ; കമന്റുകളുമായി ആരാധകരും
ദേ ചേച്ചി 18 വയസിലേക്ക് പോകുന്നു; പ്രൈവറ്റ് ജെറ്റിൽ നിന്നും പുറത്തു വരുന്ന ചിത്രങ്ങളുമായിമഞ്ജു വാര്യർ; കമന്റുകളുമായി ആരാധകരും
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയിട്ടുള്ളത്. ഇതിനിടെ ഇപ്പോഴിതാ മഞ്ജു വാര്യർ പങ്കുവച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. എമ്പുരാൻ പ്രൊമോഷൻ തിരക്കിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് പ്രൈവറ്റ് ജെറ്റിൽ നിന്നും പുറത്തു വരുന്നതടക്കമുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അന്നും ഇന്നും ഒരു പോലെ മാർക്കറ്റ് വാല്യൂ ഉള്ള അപൂർവം ചിലരിൽ ഒരാൾ. പ്രായം തോന്നിപ്പികാതെ എന്നും 16 ൽ കാണുന്ന കുറച്ചു മുതല്കൾ ഉണ്ട് മലയാള സിനിമയിൽ.. അതിൽ ഒന്നാണെ ഞങ്ങടെ മഞ്ജു ചേച്ചിയും, അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ജനഹൃദയങ്ങളിൽ, ദേ ചേച്ചി 18 വയസിലേക്ക് പോകുന്നു. ‘സാധാരണ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട്, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് അസ്സുയ ആണെന്ന്. പക്ഷെ, ഓരോ തവണ നിങ്ങൾ സന്തോഷിക്കുന്നത് കാണുന്നതും എനിക്കും സന്തോഷം തോന്നുകയാണ്. നിങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ ഞാൻ ചിരിക്കും. ആ ചിരി അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു” എന്നായിരുന്നു മറ്റൊരു കമന്റ്.
മഞ്ജു ചേച്ചി നിങ്ങളുടെ പ്രകടനം അതിഗംഭീരമായിരുന്നു. ലൂസിഫറിൽ നിങ്ങളുടെ കഥാപാത്രത്തിന് അർഹമായ സ്‌പേസ് കിട്ടിയില്ലെന്നും നിഴലായി മാറിയെന്നും തോന്നിയിരുന്നു. പക്ഷെ എമ്പുരാനിൽ നിങ്ങൾ തിളങ്ങുകയാണ്. നിങ്ങളുടെ കഥാപാത്രത്തിന് ആഴവും വ്യക്തിത്വവുമുണ്ട്. നിങ്ങളത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായിരുന്നു പ്രകടനം’ എന്നായിരുന്നു മറ്റ് ചില കമന്റുകൾ.
‘പ്രിയദർശിനി രാംദാസ്, എന്തൊരു പെർഫെക്ട് കഥാപാത്രമാണ്. നിങ്ങളെപ്പോലെ ഈ കഥാപാത്രത്തെ മനോഹരമാക്കാൻ സാധിക്കുന്ന മറ്റൊരാളില്ല. നിങ്ങൾ അസാധ്യമാം വിധം കരുത്തയായിരുന്നു. മലയാളത്തിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് സിനിമകളെല്ലാം നല്ലതായിരുന്നു. പക്ഷെ ഇത് പഴയ മഞ്ജു വാര്യർ കഥാപാത്രങ്ങളുടെ സത്ത തിരികെ കൊണ്ടു വന്നു. കണ്ണെഴുതി പൊട്ടും തൊട്ട് പോലെയായിരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു’ എന്നും മറ്റ് ചിലർ പറയുന്നു.
മലയാള സിനിമാലോകം കണ്ട എക്കാലത്തേയും വലിയ പ്രമോഷനും മാർക്കറ്റിംഗും നടത്തിയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എമ്പുരാൻ പുറത്തെത്തിയത്.അതേസമയം സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുക്കുന്നതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.
‘ഹൈപ്പ് കൊടുക്കുന്നതല്ലല്ലോ. ലൂസിഫർ എന്ന സിനിമയോട് അത്രയും ഇഷ്ടപ്പെട്ടത് കൊണ്ട് അതിന്റെ ഒരു അടുത്ത ഭാഗമാണ്. അതിനോടുള്ള ആകാംക്ഷയായിരിക്കും. അത് നമ്മൾ ഒരിക്കലും മനപൂർവം കൊടുത്തതല്ല. എനിക്ക് തോന്നുന്നില്ല ഇതിനിത്തിരി ഹൈപ്പ് കൊടുത്തേക്കാം എന്ന് പറഞ്ഞ് രാജുവോ ലാലേട്ടനോ ആരും ഒന്നും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് തനിയെ പ്രേക്ഷകരുടെ മനസിൽ നിന്നുണ്ടാകുന്നതാണ്.
അത് നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് എനിക്ക് തോന്നുന്നില്ല. കൈയടി വീണില്ലെങ്കിലും കൂവൽ വീഴരുതേ എന്നായിരുന്നു പ്രാർത്ഥന. കൈയടി വീഴാൻ വേണ്ടി പ്ലാൻ ചെയ്ത് ഒന്നും ചെയ്തിട്ടില്ല. അങ്ങനെയൊന്നും രാജു എന്റെ അടുത്ത് പറഞ്ഞിട്ടുമില്ല. എന്റെ മനസിൽ രാജു ഉദ്ദേശിക്കുന്ന ഇംപാക്ട് എന്നെ വെച്ച് ചെയ്യുന്ന സീനിൽ ഉണ്ടാകണെ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ലൂസിഫർ അനൗൺസ് ചെയ്തപ്പോൾ തന്നെ അതിൽ ഭാഗമാകാൻ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നു.
രാജുവിനെ എനിക്ക് അതിന് മുൻപ് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള രാജുവിന്റെ പാഷനും അറിവുമൊക്കെ വളരെ പ്രശസ്തമായിരുന്നു. അത് കേട്ട് കേട്ട് നല്ല സെൻസുള്ള ആളാണ് എന്ന ഇംപ്രഷൻ ഉണ്ടായിരുന്നു. രാജു സംവിധാനം ചെയ്യുന്നും അതും ലാലേട്ടനെ വെച്ച് ലൂസിഫർ എന്നാണ് പേര് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നന്നായിരിക്കും എന്തായാലും എന്ന് തോന്നിയിരുന്നു.
അതിന്റെ ഭാഗമാകാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ എന്നും ആഗ്രഹിച്ചിരുന്നു. അതിന് ശേഷമാണ് എനിക്ക് കോൾ വരുന്നത്. പ്രിയദർശിനി രാംദാസ് എനിക്ക് വന്ന റോളുകളിൽ മികച്ച ഒന്നാണ്. ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് വരുമ്പോൾ വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടി വന്നിട്ടില്ല എന്നും മഞ്ജു വാര്യർ പറഞ്ഞു. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
വ്യക്തി ജീവിതെ എപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു.
വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.
അതേസമയം ,തമിഴിൽ വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
ദിലീപും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.
പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
