Actor
മഞ്ജു വാര്യരുടെ ജീവനു ഭീഷണിയുണ്ട്; നിയമപരമായി നീങ്ങാൻ സനലും; തെളിവുകൾ പുറത്തുവിടും; വീണ്ടും ഞെട്ടിച്ച് സനൽ കുമാർ
മഞ്ജു വാര്യരുടെ ജീവനു ഭീഷണിയുണ്ട്; നിയമപരമായി നീങ്ങാൻ സനലും; തെളിവുകൾ പുറത്തുവിടും; വീണ്ടും ഞെട്ടിച്ച് സനൽ കുമാർ
മാസങ്ങളായി മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സംവിധായകൻ സനൽകുമാർ ശശിധരൻ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.
മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു.
തുടർച്ചയായി ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. നിയമപരമായി മുന്നോട്ടു പോകുകയാണ് എന്നാണ് നിലവിൽ അറിയിക്കുന്നത്. ഇപ്പോഴിതാ ഇയാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മാത്രമല്ല കുറിപ്പിനൊപ്പം ഒരു സൗണ്ട് ക്ലിപ്പും സനൽ പങ്കുവെച്ചിട്ടുണ്ട്.
സനൽ കുമാർ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
മഞ്ജു വാര്യരുടെ ജീവനു ഭീഷണിയുണ്ട് എന്ന് കാണിച്ചു ഞാൻ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ എളമക്കര CI ശ്രീ. ഹരികൃഷ്‌ണന് അയച്ചു നൽകിയിട്ടുണ്ട് എന്ന് എറണാകുളം ACP ഓഫീസിൽ വിളിച്ചപ്പോൾ അറിഞ്ഞു. മഞ്ജു വാര്യരുടെ മാനേജർ ബിനീഷ് ചന്ദ്രനും എളമക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് എനിക്കെതിരെയുള്ള കള്ളക്കേസ് എന്നാണ് എന്റെ പരാതി.
എളമക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂടി പ്രതിചേർത്തിട്ടുള്ള പരാതി അന്വേഷിക്കാൻ എളമക്കര പോലീസിനെ തന്നെ ഏല്പിച്ചിരിക്കുന്നു എന്നതിൽ നിന്ന് തന്നെ എപ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് മനസിലാക്കാം.
എളമക്കര CI യെ ഇന്ന് ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. എന്റെ ജീവൻ എത്രകാലം ബാക്കിയുണ്ടാവും എന്നറിയാത്തതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്നത് ഇന്നാട്ടിൽ ഇങ്ങനെയൊക്കെയാണ് നടക്കുന്നതെന്ന് പൊതുജനത്തോട് പറയാൻ മാത്രമാണ്. അതിനാൽ ഈ ശബ്ദരേഖയും ഇവിടെ പങ്കുവെയ്ക്കുന്നു.എന്നാണ് സനൽ കുമാർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
