Connect with us

എന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നവരോട് പറയാനുള്ളത് ; ഒടുവിൽ ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യർ

Movies

എന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നവരോട് പറയാനുള്ളത് ; ഒടുവിൽ ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യർ

എന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നവരോട് പറയാനുള്ളത് ; ഒടുവിൽ ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യർ

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയ മഞ്ജു വാര്യരുടെ ശക്തമായ തിരിച്ച് വരവാണ് പ്രേക്ഷകര്‍ കണ്ടത്. ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റം നടത്തിയ മഞ്ജു വാര്യര്‍ അസുരന്‍ എന്ന ചിത്രത്തിലൂടെ നൂറ് കോടി സ്വന്തമാക്കുകയും ചെയ്തു.

രണ്ടാമതും തമിഴ് സിനിമയുമായി വരികയാണ് മഞ്ജു വാര്യര്‍. തല അജിത്ത് നായകനാവുന്ന തുനിവ് എന്ന സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായിട്ടെത്തുന്ന ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമൊരു പാട്ട് പുറത്ത് വന്നിരുന്നു.കാസേ താന്‍ കടവുളടാ എന്ന് തുടങ്ങുന്ന പാട്ട് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എന്നാല്‍ ഇതില്‍ മഞ്ജു വാര്യരുടെ ശബ്ദമില്ലാത്തത് വമ്പന്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്.

2023 ലെ പൊങ്കല്‍ റിലീസിനൊരുങ്ങുന്ന തുനിവ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും അഭിനയിക്കുന്നത്. പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമകൡലൂടെ വിജയം നേടി എടുക്കാറുള്ള അജിത്ത് ഇത്തവണയും അത് നേടുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അതേ സമയം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയായത് കൊണ്ട് തുനിവ് കേരളത്തിലും ചര്‍ച്ച വിഷയമായി. അങ്ങനെയാണ് സിനിമയില്‍ നിന്നും പുറത്ത വന്ന പാട്ടിനെ കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നത്.

തമിഴില്‍ ഡബ്ബ് ചെയ്യുക മാത്രമല്ല അതില്‍ താന്‍ പാടുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകന്‍ ജിബ്രാന്‍ എന്നിവര്‍ക്കൊപ്പമാണ് മഞ്ജു വാര്യരും സിനിമയില്‍ പാടിയത്. എന്നാല്‍ ഈ പാട്ട് പുറത്ത് വന്നപ്പോള്‍ മഞ്ജു വാര്യര്‍ ആംഗ്യം കാണിക്കുന്നത് മാത്രമേയുള്ളു. ശബ്ദമില്ല, ഇതോടെ മഞ്ജുവിന്റെ ശബ്ദം എവിടെ പോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. പിന്നാലെ ഇതെല്ലാം ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്തു.

മുന്‍പ് തുനിവിലെ കിടിലനൊരു ഗാനം പാടിയെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും പറഞ്ഞ് മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളെല്ലാം ചേര്‍ത്താണ് ട്രോളുകള്‍ വരുന്നത്. വൈശാഖനും ജിബ്രനും പാടുമ്പോള്‍ മഞ്ജു വാര്യരുടെ മൈക്ക് മ്യൂട്ട് ആയിരുന്നു.

പാട്ട് പാടുമ്പോള്‍ മഞ്ജു വാര്യര്‍ കരുതിയത് അവരത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ്. പാവം ചമ്മി പോയി. മഞ്ജു ഇങ്ങനെ തള്ളരുത്, പാട്ടില്‍ നടിയുടെ ശബ്ദം തപ്പി മടുത്തു എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് തമിഴ് ആരാധകരില്‍ നിന്നും വരുന്നത്.

ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളന്മാര്‍ക്കുള്ള വിശദീകരണം നല്‍കി മഞ്ജു തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘തുനിവിലെ കാസേ താന്‍ കടവുളടാ എന്ന ലിറിക്കല്‍ വീഡിയോ പുറത്ത്. അതില്‍ എന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നവരോട് പറയുകയാണ്, വിഷമിക്കണ്ട,.ഇത് വീഡിയോ പതിപ്പിനായി റെക്കോര്‍ഡ് ചെയ്തതാണ്. നിങ്ങളുടെ ഉത്കണ്ഠകള്‍ക്ക് നന്ദി. ട്രോളുകളൊക്കെ ഞാന്‍ ആസ്വദിച്ചു. എല്ലാവരോടും സ്‌നേഹം’, എന്നുമാണ് മഞ്ജു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ആരാധകര്‍ക്കുള്ള മറുപടി നല്‍കി മഞ്ജു എത്തിയത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top