Social Media
എന്നോടാണോ ബാല; ഇതെല്ലാം എനിയ്ക്ക് സിംപിൾ; രസകരമായ വീഡിയോയുമായി മഞ്ജു!
എന്നോടാണോ ബാല; ഇതെല്ലാം എനിയ്ക്ക് സിംപിൾ; രസകരമായ വീഡിയോയുമായി മഞ്ജു!
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ . സമൂഹ മാധ്യമങ്ങളിലൂടെ തന്റെ എല്ലാ വിശേഷണങ്ങളും ആരാധകരുമായി മഞ്ജു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റാഗ്രാമിയിൽ മഞ്ജു പങ്കുവെച്ച വീഡിയോയായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ബഹ്റൈനിലെ ഗൾഫ് ഹോട്ടലിൽ നിന്നുള്ള ഒരു ദൃശ്യമാണ് .ടേബിളിനിപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന മഞ്ജു എതിർ വശത്തിരുന്ന് ഷെഫ് ഇട്ടുകൊടുക്കുന്ന ഒരു ഭക്ഷണ പദാർഥം വാ ഉപയോഗിച്ച് ചാടിപ്പിചിടിക്കുകയാണ്. എന്നാൽ അത് കൊണ്ടൊന്നും തീർന്നില്ല. വിജയിച്ചതിന്റെ ആഹ്ളാദവും വീഡിയോയിൽ കാണാം . “നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല! ഉച്ചഭക്ഷണം വളരെ രസകരമാക്കിയതിന് ഷെഫ് റെയ്മണ്ടിന് നന്ദിയെന്നാണ് വീഡിയോയ്ക്ക് താ യെ കുറിച്ചിരിക്കുന്നത്.
അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ. സിനിമ തിരക്കുകൾക്കിടയിലും തൻറെ നൃത്തം കൈ വിടാറില്ല . നൃത്തത്തിലൂടെ തന്നെയായിരുന്നു മഞ്ജുവിന്റെ തിരിച്ചു വരവും . കഴിഞ്ഞ ദിവസം ബഹ്റിനിൽ വെച്ചു നടന്ന കേരളീയ സമാജത്തിൽ മഞ്ജു അവതരിപ്പിച്ച നൃത്തം മഞ്ജു പങ്കുവെച്ചിരുന്നു.
Manju Warrier
