Malayalam
ലേഡി സൂപ്പര്‍സ്റ്റാർ ശകുന്തളയായി; ചിത്രത്തിന് കൈയ്യടിച്ച് ആരാധകര്‍!
ലേഡി സൂപ്പര്‍സ്റ്റാർ ശകുന്തളയായി; ചിത്രത്തിന് കൈയ്യടിച്ച് ആരാധകര്‍!
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിലാണ് മഞ്ജു വാര്യരെ അറിയപ്പെടുന്നത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ശകുന്തളയുടെ ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.
കാളിദാസന്റെ അഭിഞ്ജാന ശാകുന്തളത്തെ അടിസ്ഥാനമാക്കി കാവാലം നാരായണപ്പണിക്കര്‍ നാടകമൊരുക്കിയിരുന്നു. 2016 ലായിരുന്നു ഈ നാടകം കാണികള്‍ക്ക് മുന്നിലെത്തിയത്. ശകുന്തളായായി വേഷമിട്ടത് മഞ്ജു വാര്യരായിരുന്നു. ഫോട്ടോഗ്രാഫറായ ഹരിയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചെത്തിയത്. മഞ്ജു വാര്യരുടെ ആരാധകരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. സ്റ്റുഡിയോ പോര്‍ട്രെയിറ്റ് പോലെ തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. എക്സലന്റെ വര്‍ക്കാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
manju warrier
