News
5 ലക്ഷം രൂപ നല്‍കിയതിനു പിന്നാലെ ട്രാന്‍സ്ജെന്റേഴ്സിന് കൈതാങ്ങുമായി മഞ്ജു വാര്യർ
5 ലക്ഷം രൂപ നല്‍കിയതിനു പിന്നാലെ ട്രാന്‍സ്ജെന്റേഴ്സിന് കൈതാങ്ങുമായി മഞ്ജു വാര്യർ
ഫെഫ്കയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 5 ലക്ഷം രൂപ നല്‍കിയതിനു പിന്നാലെ ട്രാന്‍സ്ജെന്റേഴ്സിനും സഹായഹസ്തവുമായി നടി മഞ്ജു വാര്യര്‍. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്ബത്തിക സഹായം കൈമാറിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാരിയരെ അറിയിച്ചത്.
ഉടന്‍ തന്നെ അവര്‍ക്കായി ഒരു തുക മാറ്റിവെയ്ക്കുകയായിരുന്നു.
‘നമ്മള് പലപ്പോഴും നമ്മളെ മാത്രമെ കാണുന്നുള്ളു, ഒരു പക്ഷേ ചുറ്റുവട്ടവും, എന്നാല്‍ ഇതിനൊക്കെ അപ്പുറം എല്ലാം ത്യജിച്ച ഒരു പാട് പേര്, ഒരു നേരത്തെ ആഹാരത്തിന് മുട്ടുന്ന കാഴ്ച്ചകള്‍ നമ്മള് കാണാതെ പോകരുത്, സര്‍ക്കാര്‍ കൂടെ ഉണ്ട്, അതൊരു ആശ്വാസമാണ്, പക്ഷേ ആവശ്യ സാധനങ്ങള്‍ വേണ്ടുന്ന സമയത്ത് കിട്ടുക എന്നതാണ് പ്രാധാന്യം. മഞ്ജു വാരിയര്‍ എന്ന ഒരു മനുഷ്യ സ്നേഹി ഉടനടി പ്രവര്‍ത്തിച്ചത് കൊണ്ട് ഇത്രയും ചെയ്യാന്‍ പറ്റി, ഒരു സംഘടന നേതൃത്വം വഹിക്കുമ്ബോള്‍ ഉത്തരാവാദിത്വം കൂടുതലാണ്, അതു കൊണ്ട് ചില കാര്യങ്ങള്‍ ഗവ: ആയിട്ട് സംസാരിച്ച് തീരുമാനമാക്കാന്‍ ശ്രമിക്കുണ്ട്, എല്ലാം നമ്മള് തരണം ചെയ്യണം, കാരണം ഈ ഭൂമിയുടെ അവകാശികള്‍ നാം ഓരോരുത്തരാണ്, ആ ഒരു ബോധം നമ്മളില്‍ ഉടലെടുത്താല്‍ നമ്മള് ഇതിനെ മറികടക്കും, നമ്മുടെ സര്‍ക്കാര്‍ ആണെന്ന് രഞ്ജു പറയുന്നു
manju warrier
