Connect with us

കോവിഡ് 19; സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

News

കോവിഡ് 19; സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

കോവിഡ് 19; സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61) അന്തരിച്ചു.
കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. തനിയ്ക്ക് കൊറോണയാണെന്നും ഇപ്പോള്‍ ചികിത്സയിലാണ്. എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു.

ഒക്ലഹോമ സ്വദേശിയായ ഡിഫി 1990കളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആരാധകര്‍ക്കായി സമ്മാനിച്ചിരുന്നു. പിക്കപ്പ് മാന്‍, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്‌ബോക്‌സ്, ജോണ്‍ ഡിയര്‍ ഗ്രീന്‍ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ചിലതാണ്.

ജോ ഡിഫിയുടെ ആദ്യ ആല്‍ബം ‘തൗസന്റ് വിന്‍ഡിംഗ് റോഡ്സ്’ 1990ലാണ് പുറത്തിറങ്ങിയത്. ഡിഫിയുടെ ഏറ്റവും ഹിറ്റ് ഗാനമായ ഹോം ഈ ആല്‍ബത്തിലാണുള്ളത്.

Country Music Star Joe Diffie Dies of Complications From Coronavirus……

Continue Reading
You may also like...

More in News

Trending

Recent

To Top