Connect with us

എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ

Malayalam

എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ

എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ

മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പോകുന്ന മഞ്ജു വാര്യർ എമ്പുരാന്റെ വിജയത്തിളക്കത്തിലാണിപ്പോൾ. ഇപ്പോഴിതാ നടൻ നിവിൻ പോളിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള മഞ്ജുവിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നടിയുടെ സിംപിൾ ലുക്കിനെ പ്രശംസിച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. സ്വർണാഭരണങ്ങൾ അണിയാത്തതും ആരാധകർ ചൂണ്ടിക്കാട്ടി. എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്.

സ്വർണാഭരണങ്ങൾ ധരിച്ച് മഞ്ജു വാര്യരെ അപൂർമായേ പൊതുവേദികളിൽ കാണാറുള്ളൂ. അതേസമയം തന്റെ സ്റ്റെെലിംഗിൽ നടി ശ്രദ്ധ കൊടുക്കാറുണ്ട്. എപ്പോഴും സിംപിൾ ലുക്കിനാണ് മഞ്ജു വാര്യർ പ്രാധാന്യം നൽകുന്നത്. അടുത്ത കാലത്തായി താരത്തിന് വന്ന മേക്കോവർ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്നാണ് അഭിപ്രായങ്ങൾ.

അടുത്ത കാലത്തായി മിക്ക ഇവന്റുകൾക്കെത്തുമ്പോഴും മഞ്ജു വാര്യർ തന്റെ ലുക്കിൽ ശ്രദ്ധ നൽകാറുണ്ട്. ഇതിന് പിന്നിൽ സ്റ്റെെലിസ്റ്റ്, മേക്കപ്പ്മാൻ. ഹെയർസ്റ്റെെലിസ്റ്റ് തുടങ്ങിയവരുടെ പ്രയത്നവുമുണ്ട്. സ്റ്റെെലിസ്റ്റ് ലിജി പ്രേമന്റെ സ്റ്റെെലിംഗിലാണ് മഞ്ജു വാര്യർ ഇന്ന് കൂടുതലായും പുറത്തിറങ്ങാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിനും മിക്ക പൊതുപാരിപാടികൾക്കും മഞ്ജു വാര്യരെ ഒരുക്കിയത് ലിജി പ്രേമനും മേക്കപ്പ് ആർട്ടിസ്റ്റ് അടങ്ങുന്ന ടീമുമാണ്.

മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്ന് അഭിപ്രായമുണ്ട്. സിംപിൾ ലുക്കിൽ വ്യത്യസ്തത കൊണ്ട് വരാൻ ലിജി പ്രേമന് കഴിയുന്നു. അടുത്ത കാലത്താണ് മഞ്ജു വാര്യർ ഇവന്റുകളിൽ സ്റ്റെെലിഷായി എത്തുന്നതിൽ ശ്രദ്ധ നൽകിയത്. സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന കാലത്ത് ഇതിലൊന്നും വലിയ താൽപര്യം മഞ്ജു വാര്യർ കാണിച്ചിരുന്നില്ല. എന്നാൽ ഇന്ന് താരം ഫാഷൻ ലോകത്ത് തന്നെ ചർച്ചയാകുകയാണ്.

ഈ അടുത്ത് മഞ്ജു പൊതുവേദികളിലെത്തിയപ്പോഴെല്ലാം ആരാധകർ ശ്രദ്ധിച്ചത് നടിയുടെ സ്റ്റെെലിംഗാണ്. ഇതേക്കുറിച്ച് അധികം സംസാരിക്കാറില്ലെങ്കിലും ലുക്കിൽ വലിയ ശ്രദ്ധ നടി നൽകുന്നുണ്ട്. സ്കിൻ കെയറിലും നടി ശ്രദ്ധ കൊടുക്കുന്നു. എന്നാൽ ചെറുപ്പമായിരിക്കുന്നു എന്ന പ്രശംസ തന്നെ സന്തോഷിപ്പിക്കാറില്ലെന്ന് മഞ്ജു വാര്യർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സന്തോഷത്തോടെയിരിക്കുന്നു എന്ന് കേൾക്കാനാണ് താനാഗ്രഹിക്കുന്നതെന്നാണ് നടി പറയാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിന് വളരെ സ്റ്റെെലിഷായാണ് നടി എത്തിയത്.

അതേസമയം ധനികയാണെങ്കിലും വളരെ സിംപിളായാണ് മഞ്ജുവിനെ പൊതുവിടങ്ങളിൽ കാണാറുള്ളത്. ആർഭാട ജീവിതമല്ല നടി നയിക്കുന്നത്. മഞ്ജു സെറ്റുകളിലേക്കോ ഷോയിലേക്കോ എത്തുന്നത് ഒരുപാട് സഹായികളുമായല്ലെന്നും സ്വന്തം കാര്യങ്ങൾ അവർ തന്നെയാണ് ചെയ്യാറെന്നും നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പണത്തെ പോലെ പുറമേക്കുള്ള സൗന്ദര്യത്തിനും മഞ്ജു പ്രാധാന്യം നൽകാറില്ല. ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കുമ്പോൾ തനിക്ക് സന്തോഷം തോന്നാറില്ലെന്നും സന്തോഷമായിരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്.

മുന്നോട്ടുള്ള യാത്രകൾക്കിടയിൽ ഒരിക്കൽ പോലും മഞ്ജുവാര്യർക്ക് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടങ്ങളെ കാൾ കൂടുതൽ നേട്ടങ്ങളിലേക്ക് ആണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴും മലയാള സിനിമയിൽ ഒരു സ്ത്രീപക്ഷ സിനിമ, അല്ലെങ്കിൽ ഒരു സ്ത്രീ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ ഇറക്കണമെങ്കിൽ മഞ്ജുവാര്യരെ പോലെ വളരെ ബോൾഡ് ആയിട്ടുള്ള ഒരു നടി ഉണ്ടായേ തീരൂ. അത്തരത്തിലൊരു സ്റ്റേജിലേക്ക് എത്താൻ ഉർവശി മഞ്ജുവാര്യർ പോലെയുള്ളവർക്ക് മാത്രമേ ഇതുവരെ മലയാളത്തിൽ സാധിച്ചിട്ടുള്ളൂ. ഈ സാധ്യതകളെല്ലാം തന്നെ മഞ്ജുവിന്റെ ആസ്ഥിയിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിവാഹ ജീവിതം തകർന്നതോടെ ഭർത്താവ് ദിലീപിൽ നിന്നും ജീവനാംശമായ ഒന്നും വാങ്ങാതെയാണ് മഞ്ജു വാര്യർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്. ഇക്കാലയളവിനിടെ സാമ്പത്തികപരമായി മഞ്ജു വാര്യർക്കുണ്ടായ വളർച്ചയും എടുത്ത് പറയേണ്ടതാണ്. വിലപിടിപ്പുള്ള നായികമാരിൽ‌ ഒരാളായ മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. 140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.

അതേസമയം, ഈ പ്രായത്തിലും തന്റെ ഫിറ്റ്നെസും യുവത്വവും നടി കാത്ത് സൂക്ഷിക്കുന്നുണ്ട്. ഈ പ്രായത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് പലരും ചോദിക്കാറുണ്ട്. തന്റെ ഇരുപതുകളിൽ പോലും മഞ്ജു ഇത്ര സുന്ദരിയായിരുന്നില്ലെന്നാണ് ആരാധകർ പറയുന്നു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴേല്ലാം പുഞ്ചിരി മാത്രമാണ് താരത്തിന്റെ മറുപടി. മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സൗന്ദര്യത്തിനല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഉത്തരം ഒഴിഞ്ഞ് മാറൽ മാത്രമാണെന്നാണ് പലരും പറയാറുള്ളത്.

മഞ്ജു സർജറി ചെയ്തുവെന്നും ഇതിനായി ലക്ഷങ്ങളാണ് മുടക്കിയതെന്നും വിദേശത്ത് പോയി സർജറി ചെയ്തുവെന്നുമെല്ലാമാണ് നടിയെ കുറിച്ച് പലരും പറയാറുള്ളത്. എന്നാൽ ഇതേക്കുറിച്ച് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ. ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഫാത്തിമ നിലുഫർ ഷെരിഫ് പറഞ്ഞത്. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. സ്കിൻ സ്റ്റേബിൾ ആയെന്നും ഏസ്തെറ്റിക് ഫിസിഷ്യൻ പറയുന്നു.

എർസി പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറി ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ നിരവധി തവണ വാദം വന്നിട്ടുണ്ട്. പഴയ മഞ്ജുവിൽ നിന്നും വലിയ മാറ്റം ഇന്ന് താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കരിയറിൽ ഇന്നും താരമൂല്യം നിലനിൽക്കുന്നതിന് മഞ്ജു വാര്യർ തന്റേതായ പ്രയത്നം നടത്തുന്നുണ്ട്. സ്കിൻ കെയറിനും ഫിറ്റ്നെസും ഇതിലൊന്നാണ്.

യുവത്വത്തോടെ ഇരിക്കുന്നു എന്ന പ്രശംസകളിൽ തനിക്ക് സന്തോഷം തോന്നിയിട്ടില്ലെന്ന് മുമ്പൊരിക്കൽ മഞ്ജു വാര്യർ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടം. മുഖത്ത് ചുളിവുകൾ വരുന്നതൊക്കെ സ്വാഭാവികമാണെന്നും മഞ്ജു അന്ന് ചൂണ്ടിക്കാട്ടി. അതേസമയം സൗന്ദര്യത്തിന്റെ കാര്യത്തിൽ മഞ്ജു ശ്രദ്ധ നൽകുന്നുണ്ട് എന്ന് വ്യക്തമാണ്. ഇവന്റുകളിലും മറ്റും വളരെ സ്‌റ്റൈലിഷായാണ് മഞ്ജു ഇപ്പോൾ എത്താറ്.

അടുത്തിടെ മഞ്ജുവിനെ കുറിച്ച് നടി നിത്യ രവീന്ദർ പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിൽ എല്ലാവരും ഇങ്ങനെയായിരിക്കണം എന്ന് കരുതുന്നു. അവരിൽ നിന്നും ഞാൻ പഠിച്ച പാഠം ജീവിതത്തിൽ നടക്കുന്ന ഒരു കാര്യവും നമ്മുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകരുത് എന്നാണ്. ജീവിതത്തിൽ ആയിരം പ്രശ്‌നങ്ങൾ വരും, പോകും.

പക്ഷെ നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. ഇവരൊക്കെയാണ് പ്രചോദനം. ഇൻസ്പിരേഷൻ എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. ഒരു ചെറിയ വിഷമം വന്നാൽ തലയിൽ കൈ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. അതിലിപ്പോൾ എന്താണ്. പകരം വന്നതെന്താണെന്ന് നോക്കൂ. ഇക്കാര്യത്തിൽ എനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്നും നിത്യ വ്യക്തമാക്കിയിരുന്നു.

മിസ്റ്റർ എക്സ് ആണ് മഞ്ജു വാര്യരുടെ അടുത്ത സിനിമ. തമിഴ് ചിത്രത്തിൽ ആര്യ, ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവരാണ് മഞ്ജുവിനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മഞ്ജുവിന്റെ പുതിയ മലയാളം സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എമ്പുരാന് മുമ്പ് ഫൂട്ടേജ് ആണ് മഞ്ജുവിന്റേതായി റിലീസ് ചെയ്ത സിനിമ. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എമ്പുരാന് മുമ്പ് മലയാളത്തിൽ തുടരെ പരാജയങ്ങളിലായിരുന്നു മഞ്ജു വാര്യർ.

More in Malayalam

Trending

Recent

To Top