Connect with us

ആ സിനിമയുടെ ഷൂട്ടിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ്; തുറന്ന് പറഞ്ഞ് സഞ്ജയ്

Actress

ആ സിനിമയുടെ ഷൂട്ടിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ്; തുറന്ന് പറഞ്ഞ് സഞ്ജയ്

ആ സിനിമയുടെ ഷൂട്ടിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ്; തുറന്ന് പറഞ്ഞ് സഞ്ജയ്

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് മഞ്ജു വാര്യർ. ഒരിക്കൽ സൂപ്പർ ഹിറ്റ് ഇരട്ട തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ സഞ്ജയ് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് ഉദാഹരണം. വർഷങ്ങൾക്ക് മുമ്പാണ് സഞജയ് മനസ് തുറന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുമായി മഞ്ജുവിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചാണ് അന്ന് സഞ്ജയ് ഓർത്തത്.

മഞ്ജുവിനെ ഞാൻ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഞങ്ങളുടെ അച്ഛൻ പ്രേം പ്രകാശ് നിർമ്മിച്ച ദില്ലിവാല രാജകുമാരൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. അതിന് ശേഷം മഞ്ജു ഞങ്ങൾ എഴുതിയ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ അഭിനയിച്ചു. പക്ഷെ മഞ്ജുവിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ഞങ്ങൾ എഴുതാത്തൊരു സിനിമയുമായി ബന്ധപ്പെട്ട ഓർമ്മയാണ് സഞ്ജയ് പറയുന്നു.

ഞങ്ങൾ എഴുതാത്ത സിനിമയാണ് വേട്ട. അത് സംവിധാനം ചെയ്തത് ഞങ്ങളുടെ പ്രിയ സുഹൃത്തായ രാജേഷ് പിള്ളയാണ്. രാജേഷിന്റെ അവസാന കാലത്താണ് അദ്ദേഹം വേട്ട സംവിധാനം ചെയ്യുന്നത്. രോഗം മൂർച്ഛിച്ച അവസ്ഥയായിരുന്നു. അദ്ദേഹം അധികാലം ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. ആ സിനിമയിൽ മഞ്ജു അഭിനയിച്ചു. അതിന്റെ ഷൂട്ടിംഗിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ് സഞ്ജയ് പറയുന്നു.

താൻ പോവുകായാണെന്ന് അറിഞ്ഞിട്ടും ഒരാളെക്കുറിച്ച് അങ്ങനൊരു കാര്യം പറയണമെങ്കിൽ അതിൽ എത്രത്തോളം സത്യം ഉണ്ടായിരിക്കണം എന്നും എത്രത്തോലം വലിയൊരു കാര്യമായിരിക്കുമെന്നും ഞാൻ അന്ന് അത്ഭുതപ്പെട്ടു. രാജേഷിന്റെ അവസാന മണിക്കൂറുകളിൽ മഞ്ജു സ്ഥലത്തുണ്ടായിരുന്നില്ല. പക്ഷെ ഓരോ മണിക്കൂറിലും വിളിച്ച് രാജേഷിന്റെ കാര്യം മഞ്ജു അന്വേഷിക്കുമായിരുന്നു. ഒരാളുടെ അവസാന സമയത്ത് അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകി പെങ്ങളായി കൂടെ നിന്ന മഞ്ജുവിനെയാണ് ഞാൻ എന്നും ഓർക്കുന്നത് എന്നും സഞ്ജയ് പറയുന്നുണ്ട്.

അടുത്തിടെ നടി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയും വൈറലായിരുന്നു. അത് നമ്മുടെ കൈയിൽ ഉള്ളൊരു കാര്യമല്ല, അത് നമ്മൾ എടുക്കുന്ന തീരുമാനം അല്ല. പ്രേക്ഷകർക്ക് മടുക്കുമ്പോൾ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എന്നാൽ സിനിമ മേഖലയിൽ പിന്നീട് കൊറിയോഗ്രാഫർ ആയി തുടരാൻ ആണ് ആഗ്രഹിക്കുന്നത്. എന്നും മഞ്ജു പറയുന്നു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയാകുന്ന മഞ്ജു, തന്റെ പേരിലുള്ള ലോണിനെ കുറിച്ചുകൂടി സംസാരിക്കുന്നുണ്ട്.

നിലവിൽ തന്റെ പേരിൽ മൂന്നോളം ലോണുണ്ട് എന്നാണ് ഒരു മടിയും കൂടാതെ മഞ്ജു തുറന്ന് പറയുന്നത്. അതുപോലെ തന്നെ ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് പണം ഉണ്ടെങ്കിൽ സമാധാനം ഉണ്ട്. ഒരുപാട് കാശ് ഉള്ളവർ ഭാഗ്യം ചെയ്തവരാണ് എന്നൊക്കെ, എന്നാൽ എന്റെ അനുഭവത്തിൽ നിന്നും അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെ ഉറങ്ങാൽ കഴിയുന്നുണ്ടെകിൽ അവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ എന്നാണ് എനിക്ക് എന്റെ അനുഭവങ്ങളിൽ നിന്നും മനസിലായിട്ടുള്ളത്.

അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല എന്നും മഞ്ജു പറയുന്നു. അതുപോലെ തന്നെ ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ. നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നിൽക്കാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടേ ഇരിക്കണം എന്നും മഞ്ജു പറയുന്നു.

മാത്രമല്ല, തന്നെ കുറിച്ചടക്കം വരുന്ന ട്രോളുകൾ താൻ ആസ്വദിക്കാറുണ്ട് എന്നും നടി പറയുന്നുണ്ട്. അവരുടെ ക്രീയേറ്റിവിറ്റിയെ നമ്മൾ അഭിനന്ദിക്കുക തന്നെ വേണം. നമ്മൾ കാണിക്കുന്ന തെറ്റുകൾ വീണ്ടും ആവർത്തിക്കാതെ ഇരിക്കാൻ നമ്മളെ അത് സഹായിക്കും. എന്നാൽ ട്രോൾ ചെയ്യുമ്പോൾ അതൊരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒന്നായി മാറരുത് എന്നും മഞ്ജു ഓർമ്മിപ്പിച്ചു.

മഞ്ജുവിന്റെ ഈ വാക്കുകളും ആത്മധൈര്യവുമാണ് നടിയെ ഇന്ന് ഇവിടെകൊണ്ട് എത്തിച്ചത്. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ പാതിവഴിയിൽ തളർന്നു വീണുപോകുമായിരുന്നു. മഞ്ജു എന്നുമൊരു പ്രചോദനമാണ് എന്നും പല സ്ത്രീകളും കമന്റുകൾ ചെയ്യുന്നുണ്ട്. എന്നാൽ മഞ്ജുവിന്റേതായി അടുത്തിടെ കാര്യമായ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല, അതുകൊണ്ട് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണോ, അഭിനയം നിർത്തുന്നുണ്ടോ എന്നെല്ലാം മറ്റ് ചിലരും ചോദിക്കുന്നുണ്ട്.

അതേസമയം, യാത്രകളും ഡ്രൈവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. എമ്പുരാൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയ ചിത്രം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ലൂസിഫർ അനൗൺസ് ചെയ്തപ്പോൾ തന്നെ അതിൽ ഭാഗമാകാൻ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് മഞ്ജു പറഞ്ഞിരുന്നത്.

രാജുവിനെ എനിക്ക് അതിന് മുൻപ് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള രാജുവിന്റെ പാഷനും അറിവുമൊക്കെ വളരെ പ്രശസ്തമായിരുന്നു. അത് കേട്ട് കേട്ട് നല്ല സെൻസുള്ള ആളാണ് എന്ന ഇംപ്രഷൻ ഉണ്ടായിരുന്നു. രാജു സംവിധാനം ചെയ്യുന്നും അതും ലാലേട്ടനെ വെച്ച് ലൂസിഫർ എന്നാണ് പേര് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നന്നായിരിക്കും എന്തായാലും എന്ന് തോന്നിയിരുന്നു.

അതിന്റെ ഭാഗമാകാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ എന്നും ആഗ്രഹിച്ചിരുന്നു. അതിന് ശേഷമാണ് എനിക്ക് കോൾ വരുന്നത്. പ്രിയദർശിനി രാംദാസ് എനിക്ക് വന്ന റോളുകളിൽ മികച്ച ഒന്നാണ്. ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് വരുമ്പോൾ വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടി വന്നിട്ടില്ല എന്നും മഞ്ജു വാര്യർ പറഞ്ഞു. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.

എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്.

അതേസമയം, തന്റെ വ്യക്തി ജീവിതം പല്പപോഴും വാർത്തകളിൽ നിറയാറുള്ള താരം കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.

അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top