Actress
ഞാൻ ചുരിദാർ ധരിച്ച് നിൽക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ്; മഞ്ജു വാര്യർ
ഞാൻ ചുരിദാർ ധരിച്ച് നിൽക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ്; മഞ്ജു വാര്യർ
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യർ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകൻ.
നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലർക്കും. എന്നാൽ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാൻ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.
സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകർക്ക് തോന്നാൻ കാരണം ഇതെല്ലാമാണ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ചെറുതല്ല. വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. എന്നാൽ കണ്ണീർ പുത്രിയായി ജീവിതത്തിൽ ഒതുങ്ങാൻ മഞ്ജു വാര്യർ തയ്യാറായില്ല. ഇപ്പോഴും മഞ്ജുവിന്റെ തിരിച്ച് വരവ് ചർച്ചയാകാറുണ്ട്.
സ്വന്തം കണ്ണിനെയും കാതിനെയും തന്നെ വിശ്വസിക്കാൻ പറ്റാത്ത വിധം എഐ കാലങ്ങൾ വന്നിരിക്കുന്നു. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും, പക്ഷേ ചിലർ അതിനെ വല്ലാതെ ദുരുപയോഗം ചെയ്യുന്നു എന്നാണ് മഞ്ജു വാര്യർ പറയുന്നത്. തന്റെ അനുഭവത്തിൽ നിന്നാണ് മഞ്ജു വാര്യർ ഇതേ കുറിച്ച് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.
ഒരു ഗെയിം സെഗ്മെന്റിൽ മഞ്ജുവിന്റെ ചില ചിത്രങ്ങൾ കാണിക്കും, അത് ഒറിജിനിൽ ആണോ എഐ ആണോ എന്ന് മഞ്ജു പറയണം. അക്കൂട്ടത്തിൽ ഒരു സ്ലീവ് ലസ്സ് ടോപ്പിട്ട് നിൽക്കുന്ന മഞ്ജുവിന്റെ അല്പം വൾഗറായ ചിത്രവും കടന്ന് വന്നു. അത് ഞാൻ ചുരിദാർ ധരിച്ച് നിൽക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ് എന്ന് മഞ്ജു വാര്യർ പറഞ്ഞു.
എഐയിൽ ഏതോ ദുഷ് പ്രവൃത്തി ചെയ്യുന്ന ആളാണ് ഈ വിധത്തിൽ എന്റെ ഫോട്ടോ മാറ്റിയിരിക്കുന്നത്. ഇത്തരം വ്യാജ ഫോട്ടോകളും മറ്റും ഉണ്ടാക്കാനുള്ള വഴികൾ മാത്രമേ ഇന്ന് നമ്മുടെ നാട്ടിലുള്ളൂ, അത് ഇല്ലാതാക്കാനുള്ള വഴികൾ ഇല്ലാത്ത സാഹചര്യത്തിൽ അർഹിയ്ക്കുന്ന അവഗണനയോടെ തള്ളിക്കളയാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ, അതല്ല എങ്കിൽ നിയമപരമായി നേരിടണം. അതിന് പിന്നാലെ പോകാൻ പലരും തയ്യാറല്ലാത്തതാണ് ഇതൊക്കെ കൂടാനുള്ള കാരണം എന്ന് മഞ്ജു പറയുന്നു.
എഐയിൽ മഞ്ജു വാര്യയെ സംബന്ധിച്ച് വന്ന പല വിവരങ്ങളും തെറ്റാണ് എന്നും മഞ്ജു തെളിയിച്ചു. മഞ്ജുവിന്റെ ഹൈറ്റ്, മഞ്ജുവിന് ഇഷ്ടപ്പെട്ട നിറം, ഭക്ഷണം തുടങ്ങിയവ എല്ലാം തെറ്റിപ്പോയി. പക്ഷേ കരിയറിലേക്ക് കടന്നപ്പോൾ, മഞ്ജുവിന്റെ സിനിമകളുടെ എണ്ണവും, അതിൽ എത്ര ക്ലാസിക് ഹിറ്റുകൾ സംഭവിച്ചു എന്നതും, കഥാപാത്രങ്ങളുടെ പേരും എല്ലാം എ ഐയ്ക്ക് വളരെ കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്. എഐ പറഞ്ഞ ചില കാര്യങ്ങൾ മഞ്ജുവിനെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും വീഡിയോയിൽ കാണാം.
പ്രായം 47 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ. 1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യർ – ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു.
1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 18-ാമത്തെ വയസ്സിൽ സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.
1999 ൽ ഇറങ്ങിയ പത്രമാണ് നടൻ ദിലീപുമായുള്ള വിവാഹത്തിന് മുൻപേ മഞ്ജു അഭിനയിച്ച അവസാന സിനിമ. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു.
പൊതുവിൽ രണ്ടാം വരവിൽ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യർ കടന്നു വന്നത്. ഒരേസമയം ഉദാഹരണം സുജാതയിൽ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും, ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെൺകുട്ടിയാവുകയും ചെയ്ത മഞ്ജു തകർത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്.
26 വർഷങ്ങൾക്ക് മുൻപ്, 1995 ൽ സാക്ഷ്യത്തിലൂടെ ബിഗ്സ്‌ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളായിരുന്നു. സല്ലാപത്തിലെ രാധയും, ആറാം തമ്പുരാനിലെ ഉണ്ണിമായയും സമ്മർ ഇൻ ബത്ലഹേമിലെ അഭിരാമിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും മലയാളികൾക്ക് നൽകിയത് ആ കാലഘട്ടത്തിലെ പുതിയൊരു നായിക സങ്കൽപ്പമാണ്.
ആദ്യവരവിൽ സ്ത്രീ കേന്ദ്രികൃതമായ സിനിമകൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയായതും അതുകൊണ്ടാണ്. ഹൗ ഓൾഡ് ആർയുവിലൂടെ തിരിച്ചുവരവ് നടത്തിയപ്പോൾ, മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രം വീട്ടമ്മമാർക്കും സ്വപ്നങ്ങളുണ്ടെന്ന് മലയാളികളെ ഓർമ്മിപ്പിക്കുകയായിരുന്നു.
തുടർന്ന് അഭിനയിച്ച എന്നും എപ്പോഴും, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ലൂസിഫർ, പ്രതി പൂവൻ കോഴി ,അസുരൻ, ചതുർമുഖം,മരക്കാർ, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെ മഞ്ജുവിന്റെ രണ്ടാം വരവിനെ ആഘോഷമാക്കുകയായിരുന്നു. പൊതുവിൽ പുരുഷാധിപത്യത്തിന് കീഴ്പ്പെട്ടിരിക്കുന്ന സിനിമ മേഖലയിൽ ഒരു സ്ത്രീ ഇത്രയും ശക്തയായി നില നിൽക്കുക എന്നു പറയുന്നത് തന്നെ വളരെ ശ്രമകരമാണ്.
രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല.
സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയശേഷമാണ് നടി ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയത്. ഇന്ന് മലയാള സിനിമയിൽ മാറുന്ന ട്രെന്റിന് അനുസരിച്ച് വസ്ത്രധാരണം നടത്തുന്ന അഭിനേത്രിയാണ് മഞ്ജു. നാൽപ്പത്തിയാറിലും മഞ്ജുവിന് ഇരുപതുകളുടെ ചെറുപ്പവും ഫിറ്റ്നസുമാണെന്നുമാണ് ആരാധകർ പറയാറുള്ളത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
അടുത്തിടെ, ഇവരുടെ വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചതിന്റെയും ദിലീപിനെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം.
ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറയുന്ന വീഡിയോയും വീണ്ടും വൈറലാവുന്നുണ്ട്. ‘ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ… ‘ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ‘ എന്നാണ് മഞ്ജു പറയുന്നത്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
