Malayalam
വീട്ടുകാരെ തേജോവധം ചെയ്യുന്നു.. പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ മനംനൊന്ത് നിയമനടപടിക്ക്..
വീട്ടുകാരെ തേജോവധം ചെയ്യുന്നു.. പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ മനംനൊന്ത് നിയമനടപടിക്ക്..
സംഭവ ബഹുലമായ നിമിഷങ്ങളുമായി ബിഗ് ബോസ് ഓരോ എപ്പിസോഡുകളും പിന്നിടുകയാണ്. മത്സരാർത്ഥികളുടെ വ്യത്യസ്ത മുഖങ്ങളും ഷോക്കിടെ കാണുന്നുണ്ട്.ബിഗ്‌ബോസ്സ് സീസൺ 2 ലെ മത്സാരാർത്ഥിയായ മഞ്ജു പത്രോസും കുടുംബവും ഇപ്പോൾ ആകെ പെട്ടിരിക്കുകയാണ്.മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതോടെ ആക്ഷേപങ്ങളും വിമർശനങ്ങളും നേരിടേണ്ടിവരുകയാണ് മഞ്ജുവിന്റെ കുടുംബം.
കഴിഞ്ഞ എപ്പിസോഡിൽ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു മോഹൻലാൽ. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതാണ് പ്രശനത്തിന്റെ തുടക്കം.അതെ സമയം തന്നെ മഞ്ജുവിനെതിരെ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വാർത്തകളായിരുന്നു.
എന്തായാലും ഇപ്പോൾ റിയാലിറ്റി ഷോയിൽ മത്സരാര്‍ത്ഥിയായതിന്റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണവും നടക്കുകയാണെന്ന് നടി മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍ പറയുകയാണ്. ഇതിൽ മനംനൊന്ത് നിയമനടപടിക്ക് ഒരുങ്ങാൻ ആലോചിക്കുകയാനിന്നും വീട്ടുകാർ പറയുന്നു.
ഒരു ടെലിവിഷന്‍ ഗെയിം ഷോയുടെ പേരില്‍ വീട്ടിലുള്ള നിരപരാധികളെ വലിച്ചിഴക്കുന്നതും തേജോവധം ചെയ്യുന്നതും എന്തിനാണെന്നും മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നു. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വിഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം. മഞ്ജുവിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഉള്ളുതകർന്ന അമ്മ പൊട്ടിക്കരയുകയാണ്.
‘വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്, തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.’–റീത്ത പറഞ്ഞു.
മഞ്ജു പത്രോസ് ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്ന പ്രചരണം വരെ നടത്തുന്നുവെന്ന് പിതാവ് പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്ന പ്രചരണം കുടുംബത്തെയും മകനെയും ബാധിച്ചെന്നും അച്ഛന്‍ പത്രോസ് പറഞ്ഞു. മഞ്ജുവിന്റെ ഭര്‍ത്താവ് സാബുവിന്റെ ഫെസ്ബുക്കിലും തെറിവിളിയാണെന്നും എന്ത് ദ്രോഹമാണ് ഈ അപവാദ പ്രചരണം നടത്തുന്നവരോട് ചെയ്തതെന്നും മഞ്ജുവിന്റെ കുടുംബം ചോദിക്കുന്നു.
manju pathros in bigboss
