Actor
മഞ്ജു എപ്പോഴും തിരക്കിൽ ആയിരുന്നു, തുറന്നടിച്ച് ദിലീപ് വർഷങ്ങൾക്ക് ശേഷം ആ വീഡിയോ, കണ്ണീരിൽ നടി
മഞ്ജു എപ്പോഴും തിരക്കിൽ ആയിരുന്നു, തുറന്നടിച്ച് ദിലീപ് വർഷങ്ങൾക്ക് ശേഷം ആ വീഡിയോ, കണ്ണീരിൽ നടി
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്.
വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. എന്നാൽ പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്.
ഇപ്പോഴിതാ മുൻപൊരിക്കൽ മഞ്ജു എന്ന ഭാര്യയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. താങ്കളുടെ ഭാര്യ മഞ്ജു എങ്ങനെ ഇരിക്കുന്നെന്ന് അവതാരക ചോദിക്കുമ്പോൾ. കുഴപ്പം ഒന്നും ഇല്ല, അങ്ങനെ തന്നെ പോകുന്നു. മഞ്ജു എന്റെ നല്ല സുഹൃത്താണ്. നമ്മൾക്ക് അങ്ങനെ ടെൻഷനും കാര്യങ്ങളും ഒന്നും തരാത്ത ആള്. ചില സമയത്ത് താൻ ഏതു സിനിമ ചെയ്തു എന്നുപോലും ചോദിക്കാറില്ലെന്നും എന്ത് ചെയ്തു എവിടെയാണ് എന്നൊന്നും ചോദിക്കാറുമില്ലെന്നും ദിലീപ് പറയുന്നു.
അതേസമയം ആ കുട്ടി ലൈം ലൈറ്റിൽ നിന്നും വന്നതല്ലേ, ഇപ്പോൾ ആ കുട്ടിയുടെ തിരക്ക് ഒക്കെ എങ്ങനെ ആണ്? മകൾ ആണെന്ന് അറിയാം. അല്ലാതെ പാഷൻ എന്താണ്. നൃത്തമാണോ? എന്ന അവതാരകയുടെ ചോദ്യത്തിന് ദിലീപ് നൽകുന്ന ഉത്തരവും വൈറലാണ്. അങ്ങനെ ഒന്നുമില്ല ആള് ഭയങ്കര ബിസി ആണെന്ന് തനിക്ക് ഫീൽ ചെയ്യുന്നുണ്ട്. വഡവട്ടിൽ താൻ ചെല്ലുമ്പോൾ ഒക്കെ ഭയങ്കര ബിസി ആണെന്നും അങ്ങടും ഇങ്ങടും ഒക്കെ നടക്കുന്നത് കാണാം, അത് ചെയ്തോ ഇത് ചെയ്തോ അതിന്റെ കണക്ക് ഇതിന്റെ കണക്ക് അങ്ങനെ ആള് ഫുൾ ബിസി ആണെന്നുമാണ് മഞ്ജുവിനെ കുറിച്ച് ദിലീപ് പറയുന്നത്.
