featured
46-ാം വയസിൽ മഞ്ജു വാര്യർ പുതിയ സന്തോഷത്തിൽ ; ദിലീപും മീനൂട്ടിയും പോയിട്ടും മഞ്ജു ചെയ്‌തത് അതുമാത്രം
46-ാം വയസിൽ മഞ്ജു വാര്യർ പുതിയ സന്തോഷത്തിൽ ; ദിലീപും മീനൂട്ടിയും പോയിട്ടും മഞ്ജു ചെയ്‌തത് അതുമാത്രം
മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു.
രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല. ഇപ്പോഴിതാ വിഷുവിന്റെ തലേന്ന് മഞ്ജു പങ്കുവച്ച ഒരു ഫോട്ടോ ആരാധകർ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ചെവിയിൽ പൂചൂടി ചിരിച്ചുകൊണ്ടാണ് മഞ്ജു വാര്യർ തന്റെ ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്.
മിനിറ്റുകൾക്ക് അകം ഫോട്ടോയും ക്യാപ്‌ഷനും ഉൾപ്പെടെ വൈറലായി. ‘സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്’ എന്നായിരുന്നു മഞ്ജു വാര്യരുടെ ക്യാപ്‌ഷൻ. ഇതിന് പിന്നാലെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുന്നതും അതിൽ അഭിപ്രായം രേഖപ്പെടുത്തുന്നതും. ഇന്ദ്രജിത് സുകുമാരൻ അടക്കമുള്ളവർ ചിത്രം ലൈക്ക് ചെയ്‌തിട്ടുണ്ട്.
അതിനിടെ ആരാധകർ മഞ്ജുവിന് പിന്തുണയുമായി രംഗത്തുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌തത് പോവാൻ മഞ്ജുവിന് കഴിയട്ടെ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ‘എളുപ്പമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ പിന്നെ ആർക്കും നിങ്ങളുടെ സന്തോഷം തടയാൻ കഴിയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങൾ’ എന്നായിരുന്നു മറ്റൊരു ആരാധികയുടെ കമന്റ്.
