Malayalam
വീണ്ടും മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞ് ദിലീപ്; വൈറലായി വീഡിയോ
വീണ്ടും മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞ് ദിലീപ്; വൈറലായി വീഡിയോ
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. 2015ലാണ് പരസ്പര സമ്മതത്തോടെ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞത്.
വേര്‍പിരിയലിനു പിന്നാലെ അതിന്റെ കാരണങ്ങളോ തര്‍ക്കങ്ങളോ ഒന്നും ഇവര്‍ തമ്മില്‍ പരസ്യമായി ഉണ്ടായിരുന്നില്ല. രണ്ട് പേരും അധികം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുമില്ല. അഭിമുഖങ്ങളില്‍ പോലും തങ്ങളുടെ കുടുംബകാര്യങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. ദിലീപ് മഞ്ജുവിനെ കുറിച്ചോ മഞ്ജു ദിലീപിനെ കുറിച്ചോ സംസാരിക്കാറില്ല. മുമ്പ് ഒരിക്കല്‍ മാത്രമാണ് ദിലീപ് മഞ്ജുവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.
ദിലീപ് ചിത്രത്തില്‍ മഞ്ജു നായികയായി എത്തിയാല്‍ അഭിനയിക്കുമോ എന്നായിരുന്നു ചോദ്യം. ആ കാഥാപാത്രം മഞ്ജുവിനെ അല്ലാതെ മറ്റാരെയും കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നാല്‍, സംവിധായകന്‍ അത് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നാണ് ദിലീപ് നല്‍കിയ മറുപടി. എന്നാല്‍ ഇതേ ചോദ്യം മഞ്ജുവിനോട് മറ്റൊരു വേളയില്‍ ചോദിക്കവെ മറുപടി പറയാന്‍ മഞ്ജു തയ്യാറായില്ല.
എന്നാല്‍ ഇപ്പോഴിതാ അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ മഞ്ജുവിന്റെ പേര് പറഞ്ഞ് സംസാരിച്ചിരിക്കുകയാണ് ദിലീപ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നക്ഷത്ര താരാട്ട് എന്ന സിനിമയെ കുറിച്ചാണ് ദിലീപ് പറയുന്നത്. ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് മഞ്ജുവിനെ ആയിരുന്നുവെന്നും എന്നാല്‍ ശാലിനിയാണ് എത്തിയതെന്നുമാണ് ദിലീപ് പറയുന്നത്.
നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെയും ആയിരുന്നു. മീനത്തില്‍ താലികെട്ട് എന്ന ചിത്ത്രതിലും നായികയായി എത്തേണ്ടിയിരുന്നത് മഞ്ജുവായിരുന്നു. പിന്നീട് ഈ കഥാപാത്രം സുലേഖ എന്ന നടിയാണ് അവതരിപ്പിച്ചത്. അക്കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു കുഞ്ചാക്കോ ബോബനും ശാലിനും. അതുകൊണ്ടു തന്നെ ദിലീപിനും മഞ്ജുവിനും പകരം ചാക്കോച്ചനും ശാലിനിയും നായികനായകന്മാരായി എത്തുകയായിരുന്നു.
വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവിനോട് ഇപ്പോഴും ദിലീപിന് ഇഷ്ടമുണ്ട്. അതിന്റെ തെളിവുകളാണ് ഇത്. നല്ല ജോഡിയായിരുന്നു, കാവ്യയെ കെട്ടിയ ശേഷം കഷ്ടകാലം മാത്രമേയുള്ളൂ ഇനി വീണ്ടും മഞ്ജുവിനെ തന്നെ കല്യാണം കഴിക്കുമോ?, കാവ്യ പെരുവഴിയിലാകുമോ?, എന്നിങ്ങനെയാണ് ചിലര്‍ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവര്‍ക്കും. ദിലീപിന്റെ തങ്കമണി എന്ന ചിത്രമാണ് ഇനി റിലീസിനുള്ളത്. വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റേതായി പുറത്തെത്തിയിരുന്നു.
രണ്ടാം വരവില്‍ ശ്രദ്ധേയമായ സിനിമകളാണ് മഞ്ജുവിനെ കാത്തിരുന്നത്. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്തിനൊപ്പം തുനിവ് എന്ന ചിത്രത്തിലും മഞ്ജു എത്തിയിരുന്നു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.
