Connect with us

മഞ്ജു വാര്യർക്കും കാവ്യാ മാധവനും അത് സാധിച്ചു; കാവ്യാ സുഖമായി ജീവിക്കുന്നു; പക്ഷേ അവർ… ജീജാ സുരേന്ദ്രൻ

Actor

മഞ്ജു വാര്യർക്കും കാവ്യാ മാധവനും അത് സാധിച്ചു; കാവ്യാ സുഖമായി ജീവിക്കുന്നു; പക്ഷേ അവർ… ജീജാ സുരേന്ദ്രൻ

മഞ്ജു വാര്യർക്കും കാവ്യാ മാധവനും അത് സാധിച്ചു; കാവ്യാ സുഖമായി ജീവിക്കുന്നു; പക്ഷേ അവർ… ജീജാ സുരേന്ദ്രൻ

അടുത്ത കാലത്തായി വളരെ വിവാദത്തിലൂടെയാണ് മലയാള താര സംഘടനയായ അമ്മ കടന്ന് പോയത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും വളരെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഭരണസമിതിയെ തന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ അമ്മ എന്ന സംഘടന ഉള്ളതുകൊണ്ട് മാത്രം ബുദ്ധിമുട്ടില്ലാതെ ജീവിച്ചുപോകുന്ന നിരവധി കലാകാരന്മാർ ഇവിടെയുണ്ടെന്ന് പറയുകയാണ് നടി ജീജ സുരേന്ദ്രൻ.

അതോടൊപ്പം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീല് അത്തരമൊരു കൃത്യം ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും നടി പറയുന്നു.

താരസംഘടനയായ അമ്മയിൽ ചിലർ പറയുന്നത് പോലുള്ള പ്രശ്നങ്ങളൊന്നുമില്ലെന്ന് നടി ജീജ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ മഞ്ജു വാര്യർ, കാവ്യ മാധവൻ എന്നിവരെ പോലെ ഇന്നത്തെ നടിമാരെയൊന്നും എന്തുകൊണ്ടാണ് കൂടുതൽ കാലം സിനിമയിൽ കാണാത്തതെന്ന ചോദ്യത്തിനും ജീജ മറുപടി നൽകി. താരം പറഞ്ഞത് ഇങ്ങനെയാണ്.

കാവ്യ മാധവൻ ഇന്ന് വിവാഹം ഒക്കെ കഴിഞ്ഞു സുഖമായി ജീവിക്കുകയാണ്. എന്നാൽ മഞ്ജു വാര്യർ ഇപ്പോൾ സിനിമയിൽ സജീവവുമാണ്. നവ്യ നായർ സിനിമയിൽ മടങ്ങിയെത്തിയെങ്കിലും ഇന്നും ഡാൻസ് സ്കൂളും തിരക്കുമൊക്കെയായി ജീവിക്കുകയാണെന്നും നിലവിൽ ഇവർ ഓരോരുത്തരും അവരുടെ സെലിബ്രിറ്റി സ്റ്റാറ്ററ്റസ് മാർക്കറ്റ് ചെയ്ത് ജീവിക്കുന്നുണ്ടെന്നും ജീജ പറയുന്നു.

അതേസമയം എങ്കിലും പൊതുവെ നടിമാരെ സംബന്ധിച്ച് അവർക്ക് അമ്മ എന്നൊരു ലൈഫ് സ്റ്റേജ് ഉണ്ടെന്നും 10 വർഷത്തോളം ഇവർ മക്കൾ വളരാൻ കാത്തിരിക്കുമെന്നുമാണ് ജീജ പറയുന്നത്. പലപ്പോഴും നടിമാർക്ക് ഷൂട്ടിങ്ങിനിടയിലൊന്നും അവരെ കൊണ്ടുനടക്കാൻ സാധിക്കില്ല. ഒരു അമ്മ കെയർ ചെയ്യേണ്ട ഒരു സമയം ഉണ്ട്, ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങളൊക്കെ നോക്കണ്ടേ, അതൊക്കെ അവർ ചെയ്യേണ്ടതല്ലെയെന്നും നടി പറഞ്ഞു.

മാത്രമല്ല ഒരുപക്ഷെ മുൻപുള്ള നടിമാരെ പോലെ ഇന്നത്തെ നടിമാരിൽ പലരും ഏറെ നാൾ നിൽക്കാതിരിക്കുന്നത് അവരുടെ വിവാഹം കഴിഞ്ഞതുകൊണ്ടാകാം. അതല്ലെങ്കിൽ അവരുടെ ഭർത്താവിന് നല്ല സ്റ്റാറ്റസ് ഉണ്ടായിരിക്കുമെന്നും ഭർത്താവിന് ഭാര്യയെ പിരിഞ്ഞിരിക്കാൻ പ്രശ്നമുണ്ടാകും, അപ്പോൾ നീ അഭിനയിക്കേണ്ടെന്ന് പറയും. അതൊക്കെ കൊണ്ടായിരിക്കുമെന്നും നടി ജീജ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top