Connect with us

മഞ്ജു എന്തോചിന്തിച്ച് പൊട്ടിക്കരയും; ഈ കാണുന്നതല്ല നടിയുടെ അവസ്ഥ ; ദിലീപുമായി വേർപിരിഞ്ഞപ്പോൾ മഞ്ജുവിന് സംഭവിച്ചത് കണ്ടു..

Actor

മഞ്ജു എന്തോചിന്തിച്ച് പൊട്ടിക്കരയും; ഈ കാണുന്നതല്ല നടിയുടെ അവസ്ഥ ; ദിലീപുമായി വേർപിരിഞ്ഞപ്പോൾ മഞ്ജുവിന് സംഭവിച്ചത് കണ്ടു..

മഞ്ജു എന്തോചിന്തിച്ച് പൊട്ടിക്കരയും; ഈ കാണുന്നതല്ല നടിയുടെ അവസ്ഥ ; ദിലീപുമായി വേർപിരിഞ്ഞപ്പോൾ മഞ്ജുവിന് സംഭവിച്ചത് കണ്ടു..

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. മാത്രമല്ല ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ നടി മലയാളികളെ ആകെ ഞെട്ടിച്ചു. ഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം.

എന്നാൽ ഇപ്പോൾ സമൂഹമധ്യമങ്ങളിൽ ചർച്ചയാകുന്നത് മഞ്ജുവിൻറെ പുതിയ വാർത്തയാണ്. നടിയെ കുറിച്ച് കുറിച്ച് റോഷൻ ആൻഡ്രൂസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എല്ലാവരുടെ മുന്നിലും ബോൾഡ് ആയി നിൽക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട് എന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്.

ആ സമയത്ത് മഞ്ജുവിന് ഭയങ്കര ടെൻഷൻ ആയിരുന്നു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എല്ലാം ചോദിച്ചുകൊണ്ടേയിരിക്കും. മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്ന വിശേഷണത്തിൽ തന്നെയാണ് അന്ന് ആ സിനിമയ്ക്ക് അത്രയും വലിയ ഹൈപ്പ് കിട്ടിയത്.

മഞ്ജു തിരിച്ചുവരുന്ന ആദ്യത്തെ സിനിമ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് റോഷൻ അൻഡ്രൂസ് പറയുന്നത്. പല അവസരത്തിലും മഞ്ജു എന്ന അഭിനേത്രി അമ്പരപ്പിച്ചിട്ടുണ്ട്. ലൊക്കേഷനിൽ ചില നേര എന്തോ ആലോചിച്ച് നിൽക്കുന്നുണ്ടാവും, കണ്ണിൽ നിന്ന് താനേ വെള്ളം വരുന്നുണ്ടാവും. പല രംഗങ്ങളിലും ഗ്ലിസറിൽ ഇല്ലാതെ തന്നെ മഞ്ജു കരഞ്ഞിട്ടുണ്ട് എന്നുമാണ് റോഷൻ അൻഡ്രൂസ് അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം, ഈ സിനിമയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പണ്ടത്തെ തീയറ്ററുകളിലെ റീലുകൾ പോലെ വർഷങ്ങൾ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം ഇന്നലെപ്പോലെ ഓർക്കുന്നു. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാൾ പെൺമനസുകളുടെ മട്ടുപ്പാവിൽ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകൾ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓൾഡ് ആർ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു.

പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോൽക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓൾഡ് ആർ യു’ എത്ര വയസായി എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞുവെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്. മഞ്ജുവിന്റെ വാക്കുകൾ അന്ന് വൈറലായിരുന്നു. ഇപ്പോൾ റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ വൈറലാകുമ്പോൾ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top