Connect with us

സര്‍ജറി കഴിഞ്ഞു കിടക്കുന്ന സഹപ്രവര്‍ത്തകനെ കാണാനെത്തി മഞ്ജു; പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ!

Malayalam

സര്‍ജറി കഴിഞ്ഞു കിടക്കുന്ന സഹപ്രവര്‍ത്തകനെ കാണാനെത്തി മഞ്ജു; പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ!

സര്‍ജറി കഴിഞ്ഞു കിടക്കുന്ന സഹപ്രവര്‍ത്തകനെ കാണാനെത്തി മഞ്ജു; പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ!

വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും ഉണ്ടാക്കികൊടുത്തില്ല.

സുരേഷ്‌ഗോപിക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അബ്ബാസിനു നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നല്ല വേഷമായിരുന്നു ചെയ്തത്. തമിഴില്‍ നിരവധി ചിത്രത്തില്‍ നായകനായെങ്കിലും അവിടെയും വിജയിച്ച നായകന്‍ എന്ന പേരുണ്ടാക്കാന്‍ അബ്ബാസിന് സാധിച്ചില്ല. സിനിമകളില്‍ നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് അബ്ബാസ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു അബ്ബാസിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന്റെ വിവരങ്ങളും അബ്ബാസ് പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ അവസ്ഥയിലുള്ള അബ്ബാസിനെ കാണാന്‍ ആദ്യം എത്തിയത് നടി മഞ്ജു വാര്യര്‍ ആയിരുന്നുവെന്നാണ് ചില യൂട്യൂബ് ചാനലുകള്‍ പറയുന്നത്. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ തന്നെ ആരും തന്നെ നടനെ ചെന്ന് കാണുകയോ സഹായിക്കുകയോ ചെയ്തിരുന്നില്ലെന്നും എന്നാല്‍ വിവരം അറിഞ്ഞ മഞ്ജു മാത്രം അബ്ബാസിനെ ചെന്ന് കണ്ടുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നത് വ്യക്തമല്ല.

സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്ന് അബ്ബാസ് മുമ്പ് പറഞ്ഞിരുന്നു. ‘മാനസികമായി ഒരുപാട് അപ്‌സ് ആന്റ് ഡൗണ്‍സിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ നിങ്ങളുമായി സംസാരിക്കാന്‍ പറ്റിയില്ല. ഫോണെടുത്ത് സുഹൃത്തുക്കളോട് സംസാരിക്കാന്‍ പോലും ഒരു തരം പേടി ആയിരുന്നു’

‘ഓപ്പറേഷന് ശേഷം എനിക്ക് ഒരു തരം ആങ്‌സൈറ്റി ഉണ്ട്. മരുന്നുകള്‍ കാരണം. ഇപ്പോള്‍ ഭേദമായി വരുന്നു. ഒരുപാട് പേര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയാനായി എന്നോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ക്ഷമിക്കണം. പക്ഷെ ഇപ്പോഴാണ് ഒരാളോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്’

‘മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെക്കുറിച്ച് ഒരുപാട് ചിന്തകള്‍ എന്റെ മനസ്സില്‍ കൂടെ പോവുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ഞാന്‍ മനസ്സിലാക്കിയിടത്തോളം നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നിങ്ങളെ സഹായിക്കാന്‍ പറ്റില്ല. നമ്മള്‍ മാനസികമായി ശക്തരാവേണ്ടതുണ്ട്. നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റന്‍ നിങ്ങള്‍ തന്നെ ആയിരിക്കണം’. ‘പലരും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ലോകത്ത് നിന്നും ആളുകളില്‍ നിന്നും ഡിറ്റാച്ച് ചെയ്യാന്‍ പഠിക്കുകയാണ്. ഇമോഷണലി ബാധിക്കാതിരിക്കലാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്’ എന്നുമാണ് താരം മുമ്പ് പറഞ്ഞിരുന്നത്.

അടുത്തിടെയും ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും നടന്‍ പറഞ്ഞിരുന്നു. കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ മോശവും. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി.

അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും,’ എന്നും അബ്ബാസ് പറഞ്ഞു.

ഒരു പെണ്ണിന്റെ പ്രതികാര കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ പറയുന്നത്. തന്റെ മാതാപിതാക്കളെ കൊന്ന നടേശന്‍ എന്ന മുതലാളിയെ വകവരുത്താന്‍ ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയായാണ് മഞ്ജു എത്തിയത്. ശൃംഗാരവും പ്രതികാരവും പ്രണയവും പകയുമെല്ലാം മാറിമാറി പകര്‍ന്നാടേണ്ടുന്ന ആ വേഷം മഞ്ജു തന്മയത്വത്തോടെ അവതരിപ്പിച്ചു.

നടേശനെന്ന കഥാപാത്രം അവതരിപ്പിച്ചത് അഭിനയകലയുടെ പെരുന്തച്ചന്‍ തിലകനാണ്. തിലകനും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് തിലകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്റെ രംഗം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ സെറ്റില്‍ പോകുമായിരുന്നു. കാരണം ആ പെണ്‍കുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പപ്പെത്താന്‍ കഴിയൂ’ എന്നായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം മഞ്ജുവിന് ലഭിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Malayalam