Actress
വഴിയോരത്തെ കടയിൽ നിന്നും ചായ കുടിച്ച് മഞ്‍ജു വാര്യർ; ബാക്കിലിരിക്കുന്ന അപ്പൂപ്പൻ കലിപ്പിലാണല്ലോയെന്ന് കമന്റുകൾ
വഴിയോരത്തെ കടയിൽ നിന്നും ചായ കുടിച്ച് മഞ്‍ജു വാര്യർ; ബാക്കിലിരിക്കുന്ന അപ്പൂപ്പൻ കലിപ്പിലാണല്ലോയെന്ന് കമന്റുകൾ

മലയാളികളുടെ പ്രിയ താരമാണ് മഞ്‍ജു വാര്യർ. യാത്രകൾ ഏറെ ഇഷ്ടപെടുന്ന മഞ്ജു അതിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.
രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇന്ന് മഞ്‍ജു തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വഴിയോരത്തെ കടയിൽ നിന്നും റിലാക്സ്ഡ് ആയി ചായയും കടിയും കഴിക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. എന്നാൽ നെറ്റിസൺസിന്റെ ശ്രദ്ധയിൽപെട്ടത് മഞ്‍ജുവും ചായയും ഒന്നുമല്ല. മഞ്‍ജുവിന്റെ പിന്നിൽ ഇരുന്നു ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സ്റ്റൈലിഷ് ആയ ഒരു അപ്പൂപ്പനെയാണ്.
‘ബാക്കിലിരിക്കുന്ന അപ്പൂപ്പൻ കലിപ്പിലാണല്ലോ’ ഏന് പേളി മാണി അടക്കം പലരും കമന്റ് ചെയ്തിട്ടുണ്ട്.
സംവിധായകൻ വെട്രിമാരന്റെ തമിഴ് ചിത്രത്തിലാണ് മഞ്‍ജു ഇപ്പോൾ അഭിനയിച്ചു വരുന്നത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അജിത്തിനൊപ്പം മഞ്‍ജു എത്തുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. മനു ആനന്ദിന്റെ അടുത്ത തമിഴ് ചിത്രത്തിലും മഞ്‍ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...