Actress
തിരക്കിനിടയിലും മഞ്ജു ഓടിയെത്തി! എല്ലാം പെട്ടെന്ന്! അഗ്രഹിച്ച ആ കൂടിക്കാഴ്ച നടന്നു… വിശ്വസിക്കാനാവാതെ മലയാളികൾ
തിരക്കിനിടയിലും മഞ്ജു ഓടിയെത്തി! എല്ലാം പെട്ടെന്ന്! അഗ്രഹിച്ച ആ കൂടിക്കാഴ്ച നടന്നു… വിശ്വസിക്കാനാവാതെ മലയാളികൾ
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഏത് കഥാപാത്രവും മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്. അഭിനയത്തിനൊപ്പം തന്നെ നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടെയാണ് മഞ്ജു വാര്യർ. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ, പലരെയും പല തരത്തിൽ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ കരിയറിൽ വന്നുപോകുന്നെങ്കിലും, അതൊന്നും ടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്
ഇപ്പോഴിതാ മലയാള സിനിമയിലെ തിരക്കേറിയ വസ്ത്രാലങ്കാരകയായ സമീറ സനീഷിന്റെ വീട്ടിലെത്തിയ മഞ്ജു വാരിയരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. സമീറ തുടങ്ങാൻ പോകുന്ന വസ്ത്ര വ്യാപാര ബിസിനസുമായി ബന്ധപ്പെട്ട കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യുന്നതിനുവേണ്ടിയാണ് മഞ്ജു എത്തിയത്.
കൊച്ചിയിലെ സമീറയുടെ വീട്ടിലെത്തിയ മഞ്ജു ഏറെ സമയം അവിടെ ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. മഞ്ജു വരുന്നതറിഞ്ഞ് സമീറയുടെ വീട്ടിനടുത്ത് താമസിക്കുന്നവരും സഹപ്രവർത്തകരുമൊക്കെ വീട്ടിൽ എത്തുകയുണ്ടായി. തന്നെ കാണാൻ എത്തിയവർക്കൊപ്പം ഫോട്ടോയും എടുക്കാനും മഞ്ജു സമയം കണ്ടെത്തി.
സമീറ സനീഷ് കൊച്ചി’ എന്ന പേരിൽ വസ്ത്രവ്യാപാരണ വിപണന രംഗത്തേക്കാണ് സമീറയുടെ ചുവടുവയ്പ്പ്. ഓണ്‍ലൈനിലും വസ്ത്രം ഓർഡർ ചെയ്യാൻ സാധിക്കും. ബ്രാൻഡിന്റെ ലോഗോ നടി മഞ്ജു വാരിയർ പ്രകാശനം ചെയ്തു. ഇതോടെ സമീറ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഇനി താരങ്ങൾക്കു മാത്രമല്ല പ്രേക്ഷകർക്കും ലഭ്യമാകും.
പുരുഷന്മാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന്, അവിടെ സ്വന്തം പാതയൊരുക്കിയ കോസ്റ്റ്യൂം ഡിസൈറനാണ് സമീറ. ഒരു തലമുറയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെത്തന്നെ പൊളിച്ചുപണിയുന്ന തരത്തിലുള്ള ചില ട്രെൻഡ് സെറ്റർ കോസ്റ്റ്യൂംസ് സമീറയുടെ ചിത്രങ്ങളിൽ പ്രകടമാണ്.
