Connect with us

അഹങ്കാരിയാണ് മഞ്ജു വാര്യർ… വലിയ ആളാണെന്നാണ് ഭാവം. ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കേറ്റി വെച്ചേ ഇരിക്കാറുള്ളു… വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ ചർച്ചയാകുന്നു

Malayalam

അഹങ്കാരിയാണ് മഞ്ജു വാര്യർ… വലിയ ആളാണെന്നാണ് ഭാവം. ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കേറ്റി വെച്ചേ ഇരിക്കാറുള്ളു… വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ ചർച്ചയാകുന്നു

അഹങ്കാരിയാണ് മഞ്ജു വാര്യർ… വലിയ ആളാണെന്നാണ് ഭാവം. ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കേറ്റി വെച്ചേ ഇരിക്കാറുള്ളു… വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ ചർച്ചയാകുന്നു

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. ഇപ്പോഴിത തന്റെ പുതിയ സിനിമ വെള്ളരിപട്ടണത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മഞ്ജു വാര്യർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും അതിന് താഴെ വന്ന ചില കമന്റുകളുമാണ് ചർച്ചയാകുന്നത്.

സിനിമയിലെ സഹതാരങ്ങളായി സൗബിൻ ഷാഹിർ, കൃഷ്ണ ശങ്കർ, വീണ നായർ എന്നിവർക്കൊപ്പമാണ് പ്രമോഷനിൽ മഞ്ജുവും പങ്കെടുത്തത്.

അഭിമുഖത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് അഹങ്കാരത്തോടെ മഞ്ജു വാര്യർ സംസാരിച്ചുവെന്ന് പറഞ്ഞാണ് ഒരു വിഭാ​ഗം ആളുകൾ കുറ്റപ്പെടുത്തുന്നത്.

തന്റെ നേരത്തെ ഇറങ്ങിയ ചില സിനിമകൾ പരാജയപ്പെട്ടതിനെ കുറിച്ചും മഞ്ജു വാര്യർ സംസാരിച്ചു. വിജയിച്ച സിനിമകളും പരാജയപ്പെട്ട സിനിമകളും തനിക്ക് മാത്രമല്ല എല്ലാവർക്കുമുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. വിജയിച്ച സിനിമകളും പരാജയപ്പെട്ട സിനിമകളും എനിക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. അതിനാൽ തന്നെ ചെയ്യുന്നത് നന്നാവണമെന്ന ആ​ഗ്രഹത്തോടെയാണ് വെള്ളരിപ്പട്ടണം സിനിമ ചെയ്തിരിക്കുന്നത്. ഒരു സിനിമയുടെ അന്തിമ വിധി മനസിലാകുന്നത് ആ സിനിമ ഇറങ്ങി കഴിഞ്ഞ് പ്രേക്ഷകരുടെ അഭിപ്രായം വരുമ്പോഴാണ്. കഴിഞ്ഞ പടത്തിനേക്കാൾ കൂടുതൽ ഇംപ്രൂവ് ചെയ്ത് അഭിനയിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. മലയാളികൾക്ക് ഇഷ്ടപ്പെടുന്ന ​​ഗ്രാമത്തിന്റെ ഭം​ഗി വെള്ളരിപട്ടണത്തിൽ കാണാമെന്നാണ്’ മഞ്ജു വാര്യർ പറഞ്ഞത്.

വലിയ രീതിയിൽ പ്രമോഷൻ ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിച്ച് ജാക്ക് ആന്റ് ജിൽ.

സിനിമ പക്ഷെ വലിയ പരാജയമായിരുന്നു. ഇനിയും താൻ എന്തുവന്നാലും വിളിക്കുന്ന പടങ്ങളിലും അഭിനയിക്കുമെന്നും സംസാര രീതിയിൽ മാറ്റം വരുത്തണമെന്നൊക്കെ തോന്നിയിരുന്നുവെന്നും ഫ്ലോപ്പായ പടം കഴിഞ്ഞ് അടുത്ത സിനിമ ചെയ്യുമ്പോൾ ഒരിക്കലും മോശമായി അഭിനയിക്കില്ലല്ലോ എന്നുമാണ് പരായപ്പെട്ട സിനിമകളെ കുറിച്ച് സംസാരിച്ച് സൗബിൻ പറഞ്ഞത്.

മഞ്ജു വാര്യർ നൽകിയ അഭിമുഖം കാണുമ്പോൾ അഹങ്കാരം കാണാമെന്നാണ് ഒരു വിഭാ​ഗം ആളുകൾ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. അഹങ്കാരിയാണ് മഞ്ജു വാര്യർ… വലിയ ആളാണെന്നാണ് ഭാവം. ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കേറ്റി വെച്ചേ ഇരിക്കാറുള്ളു’ എന്നാണ് ഒരാൾ നടിയെ വിമർശിച്ച് കുറിച്ചത്.

ഇതോടെ മഞ്ജുവിന്റെ ആരാധകർ നടിയെ പിന്തുണച്ച് എത്തി. ‘കാലിൻ മുകളിൽ കാൽ കേറ്റി വെക്കുമായിരിക്കും. പക്ഷെ ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങളിൽ തെറ്റ് കാണാൻ കഴിയില്ല.’

‘സംസാരത്തിലും മാന്യതയുണ്ട്. അവരുടെ ശരീരത്തിനെ വെച്ച് ജഡ്ജ് ചെയ്യാതെ അവർ പറയുന്ന കാര്യത്തിൽ ജഡ്ജ് ചെയ്യൂ. ആശയ പരമാവട്ടെ എല്ലാം’ എന്നാണ് നടിയെ വിമർശിച്ച വ്യക്തി മറുപടിയായി ആരാധകർ കുറിച്ചത്.

More in Malayalam

Trending

Recent

To Top