Malayalam
മഞ്ജുവിന് പകരം പച്ചയമ്മാൾ ആയി പ്രിയാമണി; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
മഞ്ജുവിന് പകരം പച്ചയമ്മാൾ ആയി പ്രിയാമണി; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
Published on
മഞ്ജു വാര്യരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘അസുരന്റെ’ തെലുങ്ക് റീമേക്ക് ‘നരപ്പ’ ഒരുങ്ങുന്നു. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന വേഷത്തില്‍ നടി പ്രിയാമണിയാണ് എത്തുന്നത്. താരത്തിന്റെ മുപ്പത്തിയാറാം ജന്‍മദിനത്തില്‍ നരപ്പയുടെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നടന്‍ വെങ്കടേഷ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് പ്രൊഡക്ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴില്‍ നിന്നും ചില വ്യത്യാസങ്ങള്‍ നരപ്പയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുരനിലെ മഞ്ജു വാര്യരുടെ പ്രകടനം ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍.
Continue Reading
You may also like...
Related Topics:Manju Warrier
