Malayalam
പൊട്ടിക്കരഞ്ഞ് മഞ്ജു വാരിയർ; മുട്ട് കുത്തി മനോജ് കെ ജയൻ, ഒടുവിൽ സംഭവിച്ചത്!
പൊട്ടിക്കരഞ്ഞ് മഞ്ജു വാരിയർ; മുട്ട് കുത്തി മനോജ് കെ ജയൻ, ഒടുവിൽ സംഭവിച്ചത്!
മലയാളികളുടെ പ്രിയ നായിക. ഉണ്ണിമായയായും ,ഭാനുവായും , ഭദ്രയായും ചലച്ചിത്രരംഗത്ത് തൻറേതായ ഇടം നേടിയെടുക്കുകയായിരുന്നു മഞ്ജു വാരിയർ . 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച ,മഞ്ജുവിന് പിന്നീട് കൈവന്നത് സൂപ്പർ ഹിറ്റുകളായിരുന്നു
പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോൾ , നിരുപമയിലൂടെയും ,സുജാതയിലൂടെയുമൊക്കെ അമ്പരിപ്പിക്കുകയാണ് ചെയ്തത്. 1995 മുതൽ 1999 വരെ മാത്രം സിനിമ ലോകത്ത് നിന്ന ആളെയാണ് മലയാളികൾ പതിനഞ്ചു വര്ഷം കാത്തിരുന്നത്. പതിനേഴാം വയസിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ കണ്ട കുസൃതിയും കുറുമ്പും , ഇന്നും കാത്തു സൂക്ഷിക്കുന്നു
ആദ്യം നായികയായി വേഷമിട്ട ചിത്രമായിരുന്നു സല്ലാപം.ലോഹിതദാസ് തിരക്കഥയൊരുക്കിയ സല്ലാപം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സുന്ദര്‍ദാസായിരുന്നു. ചിത്രത്തില്‍ ദിലീപ്, മനോജ് കെ ജയന്‍, വത്സല മേനോന്‍, ബിന്ദു പണിക്കര്‍, എന്‍എഫ് വര്‍ഗീസ്, മാള അരവിന്ദന്‍, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു. ചിത്രത്തില്‍ ആദ്യം ആനിയെയായിരുന്നു ആദ്യം പരിഗണിച്ചതെന്ന് ഇപ്പോള്‍ സുന്ദര്‍ദാസ് പറയുന്നു. അദ്ദേഹം സല്ലാപത്തെക്കുറിച്ച് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെയായിരുന്നു തുറന്ന് പറഞ്ഞിരുന്നത്.
സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്
ട്രെയിന്‍ പാസ് ചെയ്ത് കഴിഞ്ഞയുടന്‍ മഞ്ജുവിന്റെ ചെകിട്ടത്ത് മനോജ് ആഞ്ഞടിക്കുന്ന രു സീനുണ്ട് അടികഴിഞ്ഞ് 2 സെക്കന്‍ഡ് കഴിഞ്ഞ് നമ്മള്‍ ഷോട്ട് കട്ട് ചെയ്തു. ഷോട്ട് കട്ട് ചെയ്ത് കഴിഞ്ഞിട്ട് മഞ്ജു ട്രാക്കിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. മുട്ടുകുത്തി നിക്കുകയായിരുന്ന മനോജിന് സംസാരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല.
ആനിയെയായിരുന്നു രാധയെ ആയി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കുറച്ച് കള്ളത്തരമൊക്കെ കാണിക്കേണ്ടതുണ്ടായിരുന്നു നായികയ്ക്ക്. ആനി അങ്ങനെ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതിനിടയിലായിരുന്നു മുന്‍പൊരു മാഗസിനില്‍ കണ്ട കലാതിലകത്തിന്‍രെ ഫോട്ടോ മനസ്സിലേക്ക് കടന്നുവന്നത്. കിരീടം ഉണ്ണി ആ മാഗസിന്‍ എടുത്തുവെച്ചിരുന്നു. അങ്ങനെ അവരെ പോയി നേരില്‍ കാണുകയായിരുന്നു. അഭിനയിക്കുന്ന രംഗങ്ങളൊക്കെ എടുത്ത് വരണമെന്നും പറഞ്ഞിരുന്നു. പെണ്ണു കാണുന്നവരെ കാത്തിരിക്കുന്ന പ്രതീതിയിലായിരുന്നു മഞ്ജു വാര്യരും അമ്മയും അന്ന്. അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. തനിക്ക് ലഭിച്ച ട്രോഫികളെക്കുറിച്ചൊക്കെ മഞ്ജു സംസാരിച്ചിരുന്നു. ചേട്ടനോട് പിണങ്ങി വരുന്ന രംഗം അഭിനയിക്കാനായാണ് പറഞ്ഞത്. മനോഹരമായാണ് മഞ്ജു ചെയ്തത്. ആ വീഡിയോ സിബി സാറിനെ കാണിച്ചപ്പോള്‍ അദ്ദേഹവും ഓക്കെ പറയുകയായിരുന്നു. ദിലീപിനേക്കാള്‍ ഉയരക്കൂടുതലുണ്ടോ മഞ്ജുവിനെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെയല്ലായിരുന്നുവെന്നറിഞ്ഞതോടെ ഇവരെത്തന്നെ ഫിക്‌സാക്കുകയായിരുന്നു.
മഞ്ജു വാര്യര്‍ക്ക് മുന്‍പ് തന്നെ ദിലീപിനെ വിളിച്ചിരുന്നു. ഷൊര്‍ണ്ണൂര്‍ ടിബിയില്‍ വെച്ചായിരുന്നു സംസാരിച്ചത്. ദിലീപ് നല്ല ത്രില്ലിലായിരുന്നു അന്ന്. അന്നൊരു പരിപാടിയില്‍ ഗസ്റ്റായി പങ്കെടുക്കാന്‍ പോയിരുന്നു ലോഹിതദാസ്. അദ്ദേഹത്തിനൊപ്പം താനും പോയിരുന്നുവെന്ന് സുന്ദര്‍ദാസ് ഓര്‍ത്തെടുക്കുന്നു. അന്ന് മിമിക്രി ചെയ്യാന്‍ അവിടെ മണിയുണ്ടായിരുന്നു. സാധാരണ പോലെയുള്ള മിമിക്രിയായിരുന്നില്ല അദ്ദേഹം കാണിച്ചത്. അങ്ങനെയാണ് താരത്തെ പരിഗണിച്ചത്.
