Social Media
താങ്ക് യൂ എയ്ഞ്ചല്‍സ്; വെറൈറ്റി പോസ്റ്റുമായി മഞ്ജു വാരിയർ; ചിത്രം വൈറല്‍
താങ്ക് യൂ എയ്ഞ്ചല്‍സ്; വെറൈറ്റി പോസ്റ്റുമായി മഞ്ജു വാരിയർ; ചിത്രം വൈറല്‍
സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് മഞ്ജു വാര്യര്‍. നഴ്‌സ് ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു ജീവിതം രക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഹീറോയാണ്. നൂറും ജീവിതം രക്ഷിക്കുമ്പോള്‍ നിങ്ങള്‍ നഴ്‌സാകുന്നു. താങ്ക് യൂ എയ്ഞ്ചല്‍സ് എന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ പോസ്റ്റുമായെത്തിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. നഴ്‌സുമാരും അവരുടെ മക്കളുമൊക്കെയായിരുന്നു കമന്റുകളുമായെത്തിയത്. ഇവര്‍ക്കെല്ലാം മഞ്ജു വാര്യര്‍ നന്ദി അറിയിച്ചിരുന്നു.
അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൂടി ചുവടുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ലളിതം സുന്ദരം, കയറ്റം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണപങ്കാളിയാണ് താരം. മധു വാര്യരാണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. ചേട്ടന്‍റെ സിനിമയില്‍ നായികയാവുന്നതിന്‍റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ മഞ്ജുവും മധുവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
