Connect with us

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരാണ് അവർ; പൊട്ടിത്തെറിച്ച് മഞ്ജു വാരിയർ..

Malayalam Breaking News

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരാണ് അവർ; പൊട്ടിത്തെറിച്ച് മഞ്ജു വാരിയർ..

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരാണ് അവർ; പൊട്ടിത്തെറിച്ച് മഞ്ജു വാരിയർ..

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നടി മഞ്ജു വാര്യര്‍. എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി സംഘമാണ് ഹോസ്റ്ററിലും ക്യാമ്പസിലും മാരകായുധങ്ങളുമായി മൂന്നു മണിക്കൂറോളം അഴിഞ്ഞാടിയത്.പരുക്കേറ്റ നരിവധി പേര്‍ എംയിസിലും മറ്റും ചികില്‍സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തും മറ്റും നടക്കുന്ന പ്രതിഷേധം തുടരുകയാണ്.ഇരുളിന്റെ മറവിൽ അക്രമം നടത്തുകയാണ് ചെയിതിരിക്കുന്നുവെന്ന് മഞ്ജു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം:

ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും.

അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.

manju

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top