Malayalam
ഏപ്രില്‍ 26 ന് വിവാഹം; ലളിതമായ രീതില്‍ ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്ന് മണികണ്ഠന്
ഏപ്രില്‍ 26 ന് വിവാഹം; ലളിതമായ രീതില്‍ ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്ന് മണികണ്ഠന്
മലയാളികളുടെ പ്രിയാ നടനാണ് മണികണ്ഠന്. ഏപ്രില്‍ 26 ഞായറാഴ്ച തന്റെ വിവാഹമാണെന്നും ലളിതമായ രീതില്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തുമെന്ന് മണികണ്ഠന് . മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്
‘ക്ഷേത്രത്തില്‍ വച്ച് താലി കെട്ടും. വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി ഒരു ചെറിയ വിരുന്ന്. സദ്യ എന്നു പറയാന്‍ പറ്റില്ല. നമ്മള് തന്നെ ഒരുക്കുന്ന ഭക്ഷണം! അത്രയുമാണ് പരിപാടികള്‍. ആറു മാസം മുന്‍പേ തീരുമാനിച്ചതാണ് ഈ തീയതി. ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക്ഡൗണ്‍ ആയത്. ആദ്യം വിവാഹം മാറ്റി വച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ, വിവാഹമെന്നു പറയുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടിയല്ലല്ലോ… വിവാഹചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തില്‍ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവന്‍ പ്രശ്നത്തില്‍ നില്‍ക്കുമ്ബോള്‍ ആഘോഷമായി വിവാഹം നടത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. വേണ്ടപ്പെട്ടവര്‍ക്ക് ഒരു വിരുന്ന് കൊടുക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ! അതിന് വിവാഹം തന്നെ വേണമെന്നില്ല,
അഞ്ജലിയാണ് വധു. നേരത്തെ അറിയാവുന്ന കുടുംബമാണ് അഞ്ജലിയുടെതെന്നും പ്രണയമായിരുന്നുവെന്നും മണികണ്ഠന് പങ്കുവച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെറിയ രീതില്‍ കുടുംബക്കാരുടെ സമ്മതത്തോടെ നിശ്ചയചടങ്ങുകള്‍ ലളിതമായി നടത്തിയെന്നും താരം പറഞ്ഞു. ‘വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വര്‍ഷം ഒരു ഉത്സവത്തിനു വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോള്‍ ഇക്കാര്യം പറയണമല്ലോ. അങ്ങനെ സംസാരത്തിനിടയ്ക്ക്, തമാശരൂപേണ ഞാന്‍ പറഞ്ഞു, ‘പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാല്‍ പിന്നെ ആലോചിച്ചാലോ’ എന്ന്. ‘ആലോചിച്ചോളൂ’ എന്നായിരുന്നു അഞ്ജലിയുടെ മറുപടി. വൈകാതെ ഞാന്‍ അവളുടെ അമ്മാവനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നേക്കാള്‍ ഒന്‍പതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാന്‍ സിനിമാക്കാരനും! എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. വീട്ടില്‍ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു.’ മണികണ്ഠന് പറഞ്ഞു.
MANIKANDAN R ACHARI …
