Malayalam
വീട് വാങ്ങിയപ്പോള്‍ മമ്മൂട്ടിക്ക് വോയ്‌സ് മെസ്സേജ് അയച്ചു; എന്നാൽ പിന്നീട് സംഭവിച്ചത്!
വീട് വാങ്ങിയപ്പോള്‍ മമ്മൂട്ടിക്ക് വോയ്‌സ് മെസ്സേജ് അയച്ചു; എന്നാൽ പിന്നീട് സംഭവിച്ചത്!
ഒറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃദയം നേടിയെടുക്കുന്ന നടന്മാർ മലയാള സിനിമയിൽ കുറവായിരിക്കും. കമ്മട്ടിപ്പാടത്തിലെ ബാലേട്ടനിലൂടെ പ്രേക്ഷക ഹൃദയം നേടിയെടുക്കുകയാണ് മണികണ്ഠന്‍ ആചാരി. സ്വന്തമായ ഒരു വീടെന്ന സ്വപ്നം മണികണ്ഠന്‍ ഈ അടുത്താണ് സഫലമാക്കിയത്. വീട്ടിലെ സഹാചര്യം മൂലം ഗൃഹപ്രവേശത്തിന് ആരെയും ക്ഷണിക്കാൻ കഴിയാതെ പോയതിന്റെ സങ്കടവും മണികണ്ഠന്‍ പങ്കുവെച്ചിരുന്നു
വീട് വാങ്ങിയപ്പോള്‍ മമ്മൂട്ടിക്ക് വോയ്‌സ് മെസ്സേജ് അയക്കുകയും പിന്നീട് മറുപടിയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മണികണ്ഠന്‍
നടന്റെ വാക്കുകള്‍
മമ്മൂക്കയുടെ കൂടെ ഇപ്പോള്‍ മാമാങ്കത്തില്‍ അഭിനയിച്ചു. മമ്മൂക്കയോടുള്ള സ്‌നേഹവും ബഹുമാനവും പറയാന്‍ പറ്റില്ല അതിനുമപ്പുറമാണ്. ഈ വീട് വാങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഒരു വോയിസ് മെസേജ് അയച്ചു.
തിരിച്ച് മറുപടി അയയ്ക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. പക്ഷേ തിരിച്ച് മമ്മൂക്ക മറുപടി അയച്ചു. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. നിനക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. വീടിന്റെ പാലുകാച്ചലിന് വരാന്‍ കഴിയില്ല, കല്യാണത്തിന് പറ്റുകയാണെങ്കില്‍ വരാം എന്നു പറഞ്ഞു. അദ്ദേഹം മറുപടി അയച്ചു. അതെനിക്ക് അദ്ദേഹം നേരിട്ട് വീട്ടില്‍ വന്നതുപോലെയായി
Manikandan R. Achari
