Malayalam
സത്യന് അന്തിക്കാട്- ശ്രീനിവാസൻ ചിത്രങ്ങൾ ഹിറ്റാകുന്നതിന് പിന്നിലെ കാരണം അതാണ്
സത്യന് അന്തിക്കാട്- ശ്രീനിവാസൻ ചിത്രങ്ങൾ ഹിറ്റാകുന്നതിന് പിന്നിലെ കാരണം അതാണ്
സത്യന് അന്തിക്കാട് – ശ്രീനിവാസന് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഹിറ്റ് സിനിമകളായിരിക്കും.. മലയാളത്തില്‍ ഇത്രത്തോളം വലിയ ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ കാരണം തുറന്നു പറയുകയാണ് മാമുക്കോയ.
‘സത്യന് അന്തിക്കാടിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സിനിമയില്‍ നമ്മള് മഹത്തായ അഭിനയം കാഴ്ചവച്ചിട്ടല്ല. സത്യന്റെ കഥാപാത്രങ്ങള്‍ക്ക് നമ്മളെ പോലെയുള്ളവരെ മതി അഭിനയിക്കുകയും വേണ്ട.
എനിക്ക് അഭിനയിക്കാനും അറിയില്ല. ഞാന്‍ എന്റെ ഒരു കഥാപാത്രം കിട്ടിയാല്‍ അങ്ങോട്ട് ഒരു പെരുമാറലാണ്. സിനിമയില്‍ അല്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ചായക്കട നടത്തുകയാണെങ്കില്‍ എങ്ങനയാണ് ഞാന്‍ ചായക്കട നടത്തുന്നത് ഞാന്‍ അത് പോലെ അങ്ങ് പെരുമാറും. ഇത്തരം കഥകള്‍, നാടന്‍ ബന്ധമുള്ള ഗ്രാമീണ വാസനയുള്ള കഥകള്‍, പറഞ്ഞു വരുന്നു അപ്പോള്‍ നമ്മളെ പോലെ നാടന്‍ കഥാപാത്രങ്ങള്‍ ആവശ്യമാണ്. പിന്നെ പ്രധാന്യമല്ലാത്ത വേഷങ്ങളിലും അഭിനയിക്കേണ്ടി വരും.
സത്യന് അന്തിക്കാടും ശ്രീനിവാസനും നാടിനെയും നാട്ടുകാരെയും വളരെ അടുത്ത് അറിയുന്നവര്‍ ആണ്. നമ്മുടെ നാട്ടിലെ സംസ്കാരം എല്ലാം അവര്‍ മനസിലാക്കുന്നവരാണ്. പത്രങ്ങള്‍ വായിക്കും. പുസ്തകങ്ങള്‍ വായിക്കും. അത് കൊണ്ടാണ് നാട്ടുകാരുടെ മനസ്സില്‍ തട്ടുന്ന സിനിമകള്‍ എടുത്ത് ഹിറ്റാക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്’. മാമുക്കോയ പറയുന്നു.
